Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഎല്ലാ മുഴകളും...

എല്ലാ മുഴകളും നീർവീക്കവും സാധാരണമാണോ? അപകടകാരികളായവയെ എങ്ങനെ തിരിച്ചറിയാം?

text_fields
bookmark_border
എല്ലാ മുഴകളും നീർവീക്കവും സാധാരണമാണോ? അപകടകാരികളായവയെ എങ്ങനെ തിരിച്ചറിയാം?
cancel
Listen to this Article

തൊലിക്കടിയിൽ ഉണ്ടാകുന്ന ചെറിയ മുഴ, വീക്കം ഇവയൊക്കെ നിസാരമായി കണ്ട് ചികിത്സിക്കാതെ അവഗണിക്കുന്നവരാണ് ഏറെപ്പേരും. പ്രത്യേകിച്ച് വേദനകളൊന്നുമില്ലാത്ത മുഴകളാണെങ്കിൽ പറയുകയും വേണ്ട. മുഴകളും വീക്കവും സാധാരണ അപകടകാരികളല്ലെങ്കിലും ചിലത് മറ്റ് ഗുരുതര അസുഖങ്ങളുടെ ലക്ഷണമാകാനും സാധ്യതയുണ്ട്. അപകടകാരികളായ മുഴകളും അപകടകാരികളല്ലാത്ത മുഴകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞാൽ പല മാരക രോഗങ്ങളും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാം.

വേദനയില്ലാത്ത മുഴകളെ ഗൗരവത്തോടെ കാണാത്തതുമൂലം പലപ്പോഴും അവ വളർന്ന് ഗുരുതരമാകുമ്പോഴാണ് പരിശോധന നടത്താറ്. ചില സമയങ്ങളിൽ രോഗ ഭയവും മുഴകൾ പരിശോധിക്കാതിരിക്കാൻ കാരണമാകുന്നുണ്ട്.

ഏതൊക്കെ സാഹചര്യത്തിലാണ് ഡോക്ടറെ കാണേണ്ടത്

വളർച്ചാ നിരക്ക്: ദിവസങ്ങളും ആഴ്ചകളും കൊണ്ട് അതിവേഗം വളരുന്ന മുഴകൾ, രണ്ടാഴ്ചയിൽ കൂടുതൽ ഒരേ വലിപ്പത്തിൽ തന്നെ തുടരുന്ന മുഴകൾ

വേദന: സ്ഥിരമായി വേദനാജനകമായ മൃദുവായ മുഴകൾ

ചുവപ്പ്, ചൂട്, വൃണം എന്നിവയോടു കൂടി വരുന്ന മുഴകൾ

കടുത്ത പനിക്കും രാത്രി കാലങ്ങളിൽ അമിത വിയർപ്പും ശരീര ഭാരം കുറയലും

പ്രതിരോധം എങ്ങനെ?

  • ചർമം, സ്ഥന കോശം, കഴുത്ത്, കക്ഷം എന്നിവ മാസത്തിലൊരിക്കൽ പരിശോധിക്കുക.
  • ഗൂഗ്ളിലും മറ്റും പരതി രോഗം കണ്ടെത്തുന്നതിന് പകരം നേരിട്ട് ഡോക്ടറുടെ കാണുക.
  • ശരീരത്തിൽ അസ്വാഭാവികമായി മുഴകൾ കണ്ടാൽ അതിന്‍റെ ദിനംപ്രിതി ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും നിരീക്ഷിക്കുന്നത് ഡോക്ടർമാർക്ക് വേഗം തിരിച്ചറിയാൻ സഹായിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthCancerlumps
News Summary - how to recognize dangerous lumps
Next Story