Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപുതുവർഷത്തിൽ...

പുതുവർഷത്തിൽ കുടുംബത്തിനാകട്ടെ മുൻഗണന

text_fields
bookmark_border
പുതുവർഷത്തിൽ കുടുംബത്തിനാകട്ടെ മുൻഗണന
cancel

കുടുംബത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മളെല്ലാവരും. കുടുംബത്തിനൊപ്പം ഉണ്ടാകുക എന്നാൽ, ആരോഗ്യത്തോടെ സജീവമായി അവർക്ക് നമ്മളെ വേണ്ട നിമിഷങ്ങളിൽ അവരോടൊപ്പം ഉണ്ടാകുക എന്നതാണ്. അത്‌ തന്നെയാണ് അവർക്ക് നൽകാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനവും. നിങ്ങളെ ആശ്രയിക്കുന്നവരെ സംരക്ഷിക്കാൻ ആദ്യം വേണ്ടത് നിങ്ങളെ പരിചരിക്കുക എന്നതാണ്.

ചില ലളിതമായ മുൻകരുതലുകൾ സ്വീകരിക്കാം:

  • ഒരു വാർഷിക ആരോഗ്യ പരിശോധന ബുക്ക് ചെയ്യുക.
  • 40 വയസ്സിന് മുകളിലുള്ളവർ രക്തപരിശോധനയും ഇസിജിയും ഉൾപ്പെടെയുള്ള ഹൃദയ പരിശോധനകളെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക.
  • സ്ത്രീകൾ പതിവായി സ്തന പരിശോധനകളും പ്രായത്തിനനുസരിച്ചുള്ള സ്കാനുകളും നടത്തണം.

ദൈനംദിന ശീലങ്ങൾ ഉണ്ടാക്കുന്ന വലിയ മാറ്റങ്ങൾ:

  • ദിവസേന 20–30 മിനിറ്റ് വേഗത്തിലുള്ള നടത്തം നിർബന്ധമാക്കുക.
  • സമീകൃത ഭക്ഷണക്രമം പിന്തുടരുക: കൂടുതൽ പച്ചക്കറികളും പഴങ്ങളും, മതിയായ പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വറുത്തതും പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ള ഭക്ഷണക്രമം ഒഴിവാക്കുക.
  • 7–8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക. സ്ക്രീനുകളിൽ നിന്ന് അകന്ന്, ശരീരത്തിനും മനസ്സിനും യഥാർത്ഥ വിശ്രമം നൽകുക.

പ്രതിരോധ പരിചരണം –ആരോഗ്യമുള്ള കുടുംബത്തിന്റെ അടിത്തറ:

മുതിർന്നവർക്കുള്ള വാക്സിനേഷനുകൾ കൃത്യമായി പാലിക്കുന്നതും പ്രതിരോധ പരിചരണത്തിന്റെ ഭാഗമാണ് പ്രത്യേകിച്ച് കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, അല്ലെങ്കിൽ ദീർഘകാലമായി രോഗങ്ങളുള്ള കുടുംബാംഗങ്ങൾ കൂടെയുണ്ടെങ്കിൽ. രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുന്നവർക്കോ സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നവർക്കോ ഡോക്ടർ നിർദേശിക്കുന്ന ഐ.വി ഡ്രിപ്പുകളും വെൽനസ് സേവനങ്ങളും ജലാംശം വീണ്ടെടുക്കാനും ശരീരം പുനരുജ്ജീവിപ്പിക്കാനും സഹായകരമാണ്. എന്നാൽ അവ ശരിയായ ഭക്ഷണം, ചലനം, ഉറക്കം എന്നിവയ്‌ക്കൊപ്പം ചേർന്നാൽ മാത്രമേ ഏറ്റവും മികച്ച ഫലം നൽകൂ.

കുടുംബാരോഗ്യത്തിൽ ആസ്റ്ററിന്റെ പിന്തുണ:

നിങ്ങളുടെ സമീപത്തുള്ള സൗകര്യപ്രദമായ ക്ലിനിക് നെറ്റ്‌വർക്കുകളും ആരോഗ്യ സേവനങ്ങളും വഴി, വാർഷിക ആരോഗ്യ സ്ക്രീനുകൾ, 40 വയസ്സിനു മുകളിലുള്ളവർക്കുള്ള ഹൃദയ പരിശോധനകൾ, സ്തന പരിശോധനകൾ, ഫ്ലൂ വാക്സിനേഷനുകൾ, ഡോക്ടർ നയിക്കുന്ന ഐ.വി ഡ്രിപ്പുകൾ, SmylAI വഴി സൗജന്യ ദന്ത പരിശോധനകൾ തുടങ്ങിയ എളുപ്പത്തിൽ ലഭ്യമാകുന്ന സേവനങ്ങളിലൂടെ ആസ്റ്റർ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു.

ഈ പുതുവത്സരത്തിൽ, നിങ്ങൾക്കായി ലളിതമായ ഇത്തരം ആരോഗ്യ ക്രമങ്ങൾ തെരഞ്ഞെടുക്കൂ -നിങ്ങളെ ആശ്രയിക്കുന്ന കുടുംബത്തിന് വേണ്ടിയും ആരോഗ്യകരമായ ശീലങ്ങൾ തുടരേണ്ടതുണ്ട്. ഇന്ന് നിങ്ങൾ സ്വീകരിക്കുന്ന ചെറുതും ദൈനദിനം തുടരുന്നതുമായ ഒരു ചെറിയ ചുവടുപോലും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ അവരോടൊപ്പം തുടരാൻ നിങ്ങളെ സഹായിക്കും.

തയ്യാറാക്കിയത് Dr. Anitha Varghese General Practitioner, Aster Clinic, Bur Dubai (AJMC)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yearhealth carepriorityHealth News
News Summary - Family is a priority in the New Year
Next Story