Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightദന്തശുചിത്വം:...

ദന്തശുചിത്വം: സംശയങ്ങളും ഉത്തരങ്ങളും

text_fields
bookmark_border
ദന്തശുചിത്വം: സംശയങ്ങളും ഉത്തരങ്ങളും
cancel

കുഞ്ഞുങ്ങളുടെ മുകൾവരിയിലെ പാൽപ്പല്ലുകൾ പെട്ടെന്ന് കേടുവരുന്നത് എന്തുകൊണ്ടാണ്?

കുഞ്ഞുങ്ങൾക്ക് പാൽ കുപ്പി നൽകി ഉറക്കാൻ കിടത്തുന്നത് മൂലം പല്ലുകൾ വേഗത്തിൽ കേടുവരുന്ന അവസ്ഥയെ ‘നേഴ്സിങ് ബോട്ടിൽ കാരിസ്’ (Nursing Bottle Caries) അഥവാ ‘ബേബി ബോട്ടിൽ ഡികെ’ (Baby Bottle Decay) എന്നാണ് വിളിക്കുന്നത്.

കുഞ്ഞ് പാൽ കുടിച്ചുകൊണ്ട് ഉറങ്ങുമ്പോൾ പാലിലെ പഞ്ചസാര പല്ലുകളിൽ ദീർഘനേരം തങ്ങിനിൽക്കുന്നു.ഉറങ്ങുന്ന സമയത്ത് ഉമിനീരിന്റെ ഉത്പാദനം കുറയുന്നതിനാൽ ബാക്ടീരിയകൾ എളുപ്പത്തിൽ ആസിഡ് ഉണ്ടാക്കുകയും പല്ലിന്റെ ഇനാമൽ നശിപ്പിക്കുകയും ചെയ്യുന്നു. പാൽ കുടിച്ച ശേഷം നേർത്ത നനഞ്ഞ തുണി ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ മോണയും പല്ലും തുടച്ചു വൃത്തിയാക്കുകയോ, രാത്രി പാലിനു പകരം തിളപ്പിച്ചാറിയ വെള്ളം ശീലിപ്പിക്കുകയോ ആണ് ഇതിനുള്ള പ്രതിരോധ മാർഗം.പാൽപ്പല്ലുകൾക്ക് പരിചരണം വേണ്ടതില്ല എന്ന തെറ്റിദ്ധാരണ തിരുത്തേണ്ടതാണ്.

വായ തുറന്ന് ഉറങ്ങുന്ന കുട്ടികളുടെ പല്ല് ഉന്തിവരാൻ സാധ്യതയുണ്ടോ?

വായ തുറന്ന് ഉറങ്ങുന്നതിന്റെ കാരണം ആദ്യം കണ്ടെത്തുകയാണ് വേണ്ടത്. മൂക്കിൽ ദശയോ അഡിനോയ്ഡ് വീക്കമോ ഉള്ളതുകൊണ്ടാകാം കുട്ടികൾ വായ തുറന്ന് ഉറങ്ങുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മേൽത്താടി മുന്നോട്ട് തള്ളി വരാനും കീഴ്ത്താടി വേണ്ടത്ര വളർച്ചയില്ലാതെ ഉള്ളിലേക്ക് ഒതുങ്ങിയിരിക്കാനും സാധ്യതയുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ ദന്തഡോക്ടറെയും ഇ.എൻ.ടി വിദഗ്ധരെയും കാണിച്ച് ഒരുമിച്ച് ചികിത്സ ആരംഭിക്കേണ്ടതാണ്.

പ്രമേഹരോഗികളുടെ പല്ല് പറിക്കാൻ പാടില്ലെന്ന് കേൾക്കാറുണ്ട്, ശരിയാണോ?

പ്രമേഹരോഗികളുടെ പല്ലെടുക്കാൻ പാടില്ല എന്നത് തെറ്റിദ്ധാരണയാണ്. പ്രമേഹരോഗികളിൽ പൊതുവേ കാണപ്പെടുന്ന ഒരു പ്രശ്നമാണ് മോണപ്പഴുപ്പ്. അനിയന്ത്രിതമായ പ്രമേഹമുള്ളവർക്ക് മോണപ്പഴുപ്പ് കാരണം പല്ലുകൾ ഇളകിപ്പോകുന്ന അവസ്ഥയുണ്ടാകാം. ആറു മാസത്തിലൊരിക്കലെങ്കിലും ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തുകയും മോണരോഗങ്ങൾ തുടക്കത്തിലേ ചികിത്സിക്കുകയും വേണം. പ്രമേഹം നിയന്ത്രണവിധേയമാക്കിയ ശേഷം സുരക്ഷിതമായി പല്ലെടുക്കാവുന്നതാണ്.

ഹൃദ്രോഗമുള്ളവർ ദന്തചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ഹൃദ്രോഗമുള്ളവർ പലപ്പോഴും രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവരോ, സ്റ്റന്റ് / ഇംപ്ലാന്റ് എന്നിവ വെച്ചവരോ ആകാം. അതിനാൽ ഇവരുടെ ദന്തചികിത്സകളിൽ മുൻകരുതലുകൾ ആവശ്യമാണ്. ഹൃദ്രോഗമുള്ളവർ യാതൊരു കാരണവശാലും ഈ വിവരം ദന്തഡോക്ടറിൽ നിന്ന് മറച്ചുവെക്കരുത്. നിങ്ങളുടെ കാർഡിയോളജിസ്റ്റുമായി ചർച്ച ചെയ്ത് മരുന്നുകളിൽ ആവശ്യമായ ക്രമീകരണം വരുത്തി ദന്തചികിത്സകൾ സുരക്ഷിതമായി ചെയ്യാവുന്നതാണ്.

എന്താണ് അലൈനർ ചികിത്സ?

ദന്തക്രമീകരണ രംഗത്ത് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണിത്. എന്നാൽ എല്ലാ തരത്തിലുള്ള ക്രമം തെറ്റിയ പല്ലുകൾക്കും അലൈനർ ചികിത്സ അനുയോജ്യമാകണമെന്നില്ല. രോഗിയുടെ പ്രായം, താടിയെല്ലിന്റെ വളർച്ച, പല്ലുകളുടെ ഘടന എന്നിവയെയെല്ലാം അടിസ്ഥാനമാക്കിയാണ് ഡോക്ടർ ചികിത്സ തീരുമാനിക്കുന്നത്.

സാധാരണ ക്ലിപ്പ് (Braces) ഇട്ടുള്ള ചികിത്സയിൽ അത് പുറമേ കാണുന്നതുപോലെ അലൈനറുകൾ ധരിച്ചാൽ പുറമേ കാണില്ല. ഭക്ഷണനേരത്ത് ഇവ അഴിച്ചുവെക്കാമെന്നതും അടിക്കടിയുള്ള ക്ലിനിക് സന്ദർശനങ്ങൾ ഒരുപരിധിവരെ കുറക്കാം എന്നതും ഇതിന്റെ നേട്ടങ്ങളാണ്. എന്നാൽ ഡോക്ടറുടെ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചാൽ മാത്രമേ ചികിത്സ വിജയിക്കൂ. സാധാരണ ക്ലിപ്പ് ചികിത്സയെ അപേക്ഷിച്ച് അലൈനറുകൾക്ക് ചെലവ് കൂടുതലാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഹാഷ്മി കെ.എ, ഡോ. സഹ്‍ല എം.ടി (ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഏറനാട് ശാഖ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthnewsDental hygieneLatest News
News Summary - Dental hygiene: questions and answers
Next Story