Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ കൂടുന്നു; ജൂണിൽ 1862 പേർക്ക് രോഗബാധ

text_fields
bookmark_border
സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ കൂടുന്നു; ജൂണിൽ 1862 പേർക്ക് രോഗബാധ
cancel

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ജൂ​ണി​ൽ ഇ​തു​വ​രെ 1862 പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ആ​റു​പേ​ർ മ​രി​ച്ചു. 6181 പേ​ർ​ക്ക് രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്നു. ഒ​മ്പ​ത് പേ​രു​ടെ മ​ര​ണ​വും ഡെ​ങ്കി​പ്പ​നി മൂ​ല​മാ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. ദി​നം​പ്ര​തി ശ​രാ​ശ​രി നൂ​റോ​ളം പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 19 പേ​രാ​ണ് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​ത്. 4330 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ 12,794 പേ​ർ​ക്ക് പ​നി​ബാ​ധ സം​ശ​യി​ക്കു​ന്നു​വെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. 17 മ​ര​ണ​വും സം​ശ​യ​പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ സ്ഥി​രീ​ക​രി​ച്ചാ​ൽ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കും.

സം​സ്ഥാ​ന​ത്ത് ഇ​ട​ക്കി​ടെ പെ​യ്ത് പോ​കു​ന്ന മ​ഴ​യി​ൽ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ ഡെ​ങ്കി​പ്പ​നി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ൾ മു​ട്ട​യി​ട്ട് പെ​രു​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ വ​രു​മ്പോ​ൾ വെ​ള്ള​ക്കെ​ട്ട് പോ​കു​മെ​ങ്കി​ലും വീ​ണ്ടും മ​ഴ പെ​യ്യു​മ്പോ​ൾ പൂ​ർ​വ സ്ഥി​തി​യാ​കും.

പ​ല​യി​ട​ത്തും അ​ഴു​ക്കു​ചാ​ലു​ക​ളും ഓ​ട​ക​ളും മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് ശു​ചീ​ക​രി​ക്കാ​തി​രു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രാ​ൻ കാ​ര​ണ​മാ​യി. ത​ല​വേ​ദ​ന, പേ​ശി, അ​സ്ഥി അ​ല്ലെ​ങ്കി​ൽ സ​ന്ധി വേ​ദ​ന, വ​യ​റു​വേ​ദ​ന, ഛർ​ദി, ക​ണ്ണു​ക​ൾ​ക്ക് പി​ന്നി​ൽ വേ​ദ​ന എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. പ്ലേ​റ്റ് ലെ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് രോ​ഗം മൂ​ർ​ച്ഛി​ക്കാ​നും മ​ര​ണം വ​രെ സം​ഭ​വി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു.

ഡെ​ങ്കി​പ്പ​നി​ക്ക് പു​റ​മേ എ​ലി​പ്പ​നി, ഹെ​പ്പ​റ്റൈ​റ്റി​സ് എ (​മ​ഞ്ഞ​പ്പി​ത്തം), ചി​ക്ക​ൻ​പോ​ക്സ് എ​ന്നി​വ​യും സം​സ്ഥാ​ന​ത്ത് പ​ട​രു​ന്നു​ണ്ട്. എ​ലി​പ്പ​നി, ഹെ​പ്പ​റ്റൈ​റ്റി​സ് എ ​എ​ന്നി​വ ബാ​ധി​ച്ച് ഈ ​വ​ർ​ഷം ഇ​തു​വ​രെ 28 പേ​ർ വീ​ത​മാ​ണ് മ​രി​ച്ച​ത്. ജൂ​ണി​ൽ എ​ട്ട് പേ​ർ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ചു. അ​ഞ്ച് രോ​ഗി​ക​ൾ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​മൂ​ല​വും മ​ര​ണ​പ്പെ​ട്ടു. മ​ഴ​ക്കാ​ല​ത്ത് ജ​ല​ത്തി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ പ​ട​രു​ന്ന രോ​ഗ​ങ്ങ​ളാ​ണി​വ. സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മാ​ത്രം 16 പേ​ർ​ക്ക് എ​ലി​പ്പ​നി​യും 35 പേ​ർ​ക്ക് ഹെ​പ്പ​റ്റൈ​റ്റി​സ് എ​യും സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നെ​ല്ലാം പു​റ​മേ സാ​ധാ​ര​ണ വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ പ​ട​രു​ന്ന ചി​ക്ക​ൻ​പോ​ക്സും വ്യാ​പ​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച 77 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ണി​ൽ 2312 പേ​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സ് ബാ​ധി​ച്ചു. ഒ​രു മ​ര​ണ​വും ഉ​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthfeverdengue feverKerala
News Summary - Dengue fever cases are increasing in the state
Next Story