കോവിഡ് വീണ്ടും; തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗം, ഇന്ത്യയിൽ നിയന്ത്രണവിധേയം
text_fieldsന്യൂഡൽഹി: വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഹോങ്കോങ്, സിംഗപ്പൂര്‍, ചൈന, തായ്‌ലന്‍ഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. മേയ് മൂന്ന് വരെ 14,200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നിരുന്നു. തായ്‌ലന്‍ഡില്‍ ഏപ്രില്‍ മുതലാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നു തുടങ്ങിയത്.
ഹോങ്കോങ്ങില്‍ കോവിഡിന്റെ പുതിയ തരംഗം ഉണ്ടാവുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനയില്‍ മാര്‍ച്ചില്‍ 1.7 ശതമാനത്തില്‍ നിന്ന് 11.4 ശതമാനമായാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. ഹോങ്കോങ്ങില്‍ 81 ഗുരുതരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 30 പേരാണ് മരിച്ചത്. അവരില്‍ ഭൂരിഭാഗവും മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായ വ്യക്തികളായിരുന്നു.
ഇന്ത്യയിൽ കോവിഡ് നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ച യോഗം വിലയിരുത്തിയാണ് ഇത് വിശദീകരിച്ചത്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, എമർജൻസി മെഡിക്കൽ റിലീഫ് ഡിവിഷൻ, ദുരന്ത നിവാരണ വിഭാഗം, ഐ.സി.എം.എ.ആർ, കേന്ദ്ര സർക്കാർ ആശുപത്രികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്ത് നിലവിൽ 257 പേർ മാത്രമാണ് കോവിഡ് ബാധിതർ. ഇത് വളരെ കുറഞ്ഞ എണ്ണമാണ്. ആർക്കും ഗുരുതരമല്ല. ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

