ഉറങ്ങാൻ കഴിയുന്നില്ലേ? പാലിക്കൂ 3-2-1 നിയമം; സുഖ നിദ്ര ഉറപ്പ്
text_fieldsഎ.ഐ ഇമേജ്
ചിലപ്പോൾ, ഒരു നല്ല രാത്രിയുറക്കം എത്ര പ്രധാനമാണെന്ന് ഉണർന്നതിനുശേഷം മാത്രമേ മനസ്സിലാകൂ. നല്ല ഉറക്കം നിങ്ങൾക്ക് അപൂർവമായി മാത്രം ലഭിക്കുന്ന ഒന്നാണെങ്കിൽ നിങ്ങളുടെ ഉറക്ക സമയ ദിനചര്യയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമായെന്നർഥം.
നിങ്ങൾക്ക് വേഗത്തിൽ ഉറങ്ങാനും നല്ല നിലവാരമുള്ള ഉറക്കം ആസ്വദിക്കുകയും ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗമായ ഒരു ലളിതമായ തന്ത്രമുണ്ട്. അതാണ് 3,2,1 നിയമം. നിങ്ങളുടെ ഉറക്ക ദിനചര്യ ഒറ്റയടിക്ക് മികച്ചതാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയും. അവ ഏതൊക്കെയാണ്?
ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നത് നിർത്തുക.
ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പെങ്കിലും ജോലി ചെയ്യുന്നത് നിർത്തുക.
ഉറങ്ങുന്നതിന് 1 മണിക്കൂറെങ്കിലും മുമ്പ് സ്ക്രീൻ വെളിച്ചം ഒഴിവാക്കുക.
ആദ്യ ഘട്ടം ദഹനനാളത്തിന് വിശ്രമം നൽകാൻ സമയം നൽകുന്നു. വൈകിയതും കനത്തതുമായ അത്താഴം ദഹിക്കാൻ എത്ര സമയമെടുക്കുമെന്ന് ചിന്തിക്കുക. പൊതുവേ, വൈകുന്നേരം ദഹിക്കാൻ എളുപ്പമുള്ളതും വേവിച്ചതുമായ പച്ചക്കറികൾ, കട്ടിയില്ലാത്ത മാംസം അല്ലെങ്കിൽ സൂപ്പുകൾ പോലുള്ള ലഘുവായ അത്താഴം കഴിക്കുന്നതാണ് നല്ലത്. വിളക്കുകൾ അണയുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും ഭഷണം നിർത്തുക.
നിങ്ങളുടെ ശരീരം വിശ്രമം ആഗ്രഹിക്കുന്നുവെന്ന സൂചന ലഭിക്കാൻ അതിനുള്ള മുന്നൊരുക്കവും പ്രധാനമാണ്. രാത്രി സമയങ്ങളിൽ ജോലി ചെയ്യുന്ന ശീലമുണ്ടെങ്കിൽ, ഒരു കട്ട് ഓഫ് പോയിന്റ് ഏർപ്പെടുത്താൻ ശ്രമിക്കുക. ഉറക്കസമയത്തിന്റെ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഇത് അവസാനിപ്പിക്കാം.
അവസാനമായും ഏറ്റവും പ്രധാനപ്പെട്ടതും, ഫോൺ ഉപയോഗത്തിനുള്ള സമയപരിധിയാണ്. ടെലിവിഷനുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പുറപ്പെടുവിക്കുന്ന നീല വെളിച്ചം സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തുകയും ഉറക്ക ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനത്തെ തടയുകയും ചെയ്യും. ഇതിനു പകരം, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഈ വക കാര്യങ്ങൾ അവസാനിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

