Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപക്ഷിപ്പനി മുട്ട,...

പക്ഷിപ്പനി മുട്ട, ഇറച്ചി ഇവയിലൂടെ പകരുമോ?

text_fields
bookmark_border
പക്ഷിപ്പനി മുട്ട, ഇറച്ചി ഇവയിലൂടെ പകരുമോ?
cancel
Listen to this Article

പക്ഷിപ്പനി ബാധിച്ച് കാക്കകൾ കൂട്ടത്തോടെ ചത്തതോടെ തമിഴ്നാട് സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പക്ഷികളിൽ പടരുന്ന ഇൻഫ്ലുവൻസ വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. രോഗബാധിതരായ പക്ഷികളിൽ നിന്ന് അത് മനുഷ്യരിലേക്ക് പടരും. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. രോഗം മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാൻ മുട്ടയും ഇറച്ചിയും നന്നായി വേവിച്ച് കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നത്.

പക്ഷികളുടെ ഉമിനീര്, വിസർജ്യങ്ങൾ എന്നിവയുമായി സമ്പർക്കം ഉണ്ടാകുമ്പോഴാണ് മനുഷ്യരിലേക്ക് പക്ഷിപ്പനി വേഗം പകരുന്നത്. പക്ഷികളുടെ ശ്വാസകോശം, കുടൽ എന്നിവയിലാണ് വൈറസ് സാന്നിധ്യം ഉള്ളത്. രോഗ ബാധിതരായ കോഴികളുടെ മാംസം 74 ഡിഗ്രി സെൽഷ്യസ് ഫാരൻഹീറ്റിൽ വേവിച്ചാൽ അതിലെ വൈറസുകൾ ഇല്ലാതാകും. പാകം മനസ്സിലാക്കാൻ തെർമോ മീറ്റർ ഉപയോഗിക്കണമെന്നും പൂർണമായി വെന്തെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നു. ഒപ്പം മാംസം ഫ്രീസറിൽ സൂക്ഷിക്കുന്നത് ബാക്ടീരിയ ബാധിക്കുന്നത് തടയുകയും ചെയ്യും.

മുട്ടകളുടെ തോടിൽ വൈറസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .ഉള്ളിൽ വൈറസ് ഉണ്ടാകണമെന്നില്ല. 165 ഡിഗ്രി ഫാരൻഹീറ്റിൽ മുട്ട വേവിക്കുന്നത് വൈറസ് ഇല്ലാതാക്കാൻ സഹായിക്കും. മുട്ട വേവിക്കുമ്പോൾ മുട്ടയും വെള്ളയും കട്ടിയുള്ളതാകുന്നതു വരെ വേവിക്കുക. ഒപ്പം പൊട്ടിക്കുമ്പോൾ തോടിൽ തട്ടാതെ ശ്രദ്ധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healthbird flumeatEgg
News Summary - Can bird flu be transmitted through eggs and meat?
Next Story