Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightതലച്ചോറിനെ...

തലച്ചോറിനെ ശുദ്ധീകരിക്കാൻ ശരീരചലനങ്ങൾ; നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം

text_fields
bookmark_border
തലച്ചോറിനെ ശുദ്ധീകരിക്കാൻ ശരീരചലനങ്ങൾ; നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം
cancel

ശാരീരിക വ്യായാമങ്ങൾ പേശികളെയും ഹൃദയാരോഗ്യത്തെയും മാത്രമല്ല, തലച്ചോറിന്റെ ആന്തരിക ശുചിത്വത്തെയും നേരിട്ട് സ്വാധീനിക്കുന്നുവെന്ന് പുതിയ പഠനം. നടത്തം പോലുള്ള ലളിതമായ ചലനങ്ങൾ പോലും തലച്ചോറിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. നട്ടെല്ലിനും തലച്ചോറിനും ഇടയിലുള്ള രക്തക്കുഴലുകളുടെ ശൃംഖല വഴി ശരീരത്തിലെ ചലനങ്ങൾ തലച്ചോറിനെ സ്വാധീനിക്കുന്നുവെന്ന് 'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ശ്വാസമെടുക്കുമ്പോഴോ നടക്കുമ്പോഴോ ഇരിക്കുമ്പോൾ ശരീരം ക്രമീകരിക്കുമ്പോഴോ വയറിലെ പേശികൾ ചുരുങ്ങുന്നു. ഈ സമയത്തുണ്ടാകുന്ന സമ്മർദ്ദം രക്തക്കുഴലുകൾ വഴി തലച്ചോറിലെത്തുകയും തലയോട്ടിനുള്ളിൽ തലച്ചോറിനെ നേരിയ രീതിയിൽ ചലിപ്പിക്കുകയും ചെയ്യുന്നു. ഒരു 'ഹൈഡ്രോളിക് പമ്പ്' പോലെയാണ് ഈ പ്രക്രിയ പ്രവർത്തിക്കുന്നത്. ഇത്തരത്തിലുണ്ടാകുന്ന ചലനം തലച്ചോറിന് ചുറ്റുമുള്ള സെറിബ്രോസ്പൈനൽ ഫ്ലൂയിഡിനെ തലച്ചോറിലൂടെ ഒഴുകാൻ പ്രേരിപ്പിക്കുന്നു. ഇത് തലച്ചോറിലെ ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷാംശങ്ങളെയും അവശിഷ്ടങ്ങളെയും കഴുകിക്കളയുന്നു.

കഠിനമായ വ്യായാമങ്ങൾ മാത്രമല്ല, വയറിലെ പേശികൾ മുറുകുന്ന തരത്തിലുള്ള വളരെ ചെറിയ ചലനങ്ങൾ പോലും ഈ ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുമെന്നതാണ് പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അൽഷിമേഴ്സ് ഉൾപ്പെടെയുള്ള നാഡീരോഗങ്ങൾക്ക് കാരണമാകുന്ന വിഷാംശങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ഇത്തരം സ്വാഭാവിക ചലനങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ശാരീരിക പ്രവർത്തനങ്ങളും നാഡീവ്യൂഹത്തിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നതാണ് പെൻ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ഈ പുതിയ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthscienceBrain Health
News Summary - Body movements to cleanse the brain; Scientific world with a crucial discovery.
Next Story