Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഎ.ഐ ഉപയോഗിച്ച് പുതിയ...

എ.ഐ ഉപയോഗിച്ച് പുതിയ വൈറസുകൾ നിർമിച്ച് ഗവേഷകർ; ചികിത്സാരംഗത്ത് പുതു പ്രതീക്ഷ, സുരക്ഷയിൽ ആശങ്ക

text_fields
bookmark_border
എ.ഐ ഉപയോഗിച്ച് പുതിയ വൈറസുകൾ നിർമിച്ച് ഗവേഷകർ; ചികിത്സാരംഗത്ത് പുതു പ്രതീക്ഷ, സുരക്ഷയിൽ ആശങ്ക
cancel

വാഷിങ്ടൺ: എ.ഐയുടെ സഹായത്തോടെ പ്രകൃതിയിൽ നിലവിലില്ലാത്ത പുതിയ വൈറസുകൾ ആദ്യമായി നിർമിച്ചതായി അമേരിക്കൻ ഗവേഷകർ. ഇത് ചികിത്സാരംഗത്ത് പുതിയ സാധ്യതകൾക്ക് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ജൈവസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഉണ്ടെന്നും അവർ അറിയിച്ചു.

സ്റ്റാൻഫോർഡ് സർവകലാശാലയിലെയും എം.ഐ.ടിയുടെയും ഹാവാർഡിന്റെയും സംയുക്ത ഗവേഷണ സ്ഥാപനമായ ബ്രോഡ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർ ബാക്ടീരിയകളെ ബാധിക്കുന്ന ഒരുതരം വൈറസായ ഫേജിനെ മാതൃകയാക്കി എ.ഐ ഉപയോഗിച്ച് ആയിരക്കണക്കിന് ജീനോമുകൾ രൂപകൽപന ചെയ്തതായി പ്രമുഖ ശാസ്ത്ര ജേണലായ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കി.

ഇതിൽ ഏകദേശം 300 ജീനോമുകൾ രാസരീതിയിൽ നിർമ്മിച്ച് ലബോറട്ടറിയിൽ പരീക്ഷിച്ചു. ഇവയിൽ 16 എണ്ണം പ്രവർത്തനക്ഷമമായ വൈറസുകളാണെന്ന് കണ്ടെത്തി. കൃത്രിമ വൈറസുകളുടെ മിശ്രിതം ഇ. കോളി ബാക്ടീരിയയെ നശിപ്പിക്കുന്നതിൽ സ്വാഭാവിക വൈറസുകളേക്കാൾ കൂടുതൽ ഫലപ്രദമാണെന്നും ഗവേഷകർ പരീക്ഷണത്തിൽ കണ്ടെത്തിയതായും അറിയിച്ചു.

ഡി.എൻ.എ ശ്രേണികളിലെ പരിണാമപരമായ നിയന്ത്രണങ്ങൾ എ.ഐ കൃത്യമായി തിരിച്ചറിയുകയും പ്രകൃതിയിൽ കാണപ്പെടാത്തതും മുൻകൂട്ടി നിശ്ചയിച്ച സവിശേഷതകളുള്ളതുമായ സമ്പൂർണ വൈറസ് ജീനോമുകൾ രൂപകൽപന ചെയ്യാൻ സാധിച്ചുവെന്നും പഠനത്തിൽ പറയുന്നു. അതിവേഗം രൂപംമാറുന്ന രോഗാണുക്കൾക്കെതിരെ കൂടുതൽ ഫലപ്രദമായ ഫേജ് ചികിത്സകൾ വികസിപ്പിക്കാനും ഭാവിയിൽ കൂടുതൽ സങ്കീർണമായ ജീനോമുകൾ രൂപകൽപന ചെയ്യുന്നതിനും ഈ സാങ്കേതികവിദ്യ വഴിയൊരുക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.

ആന്റിബയോട്ടിക് പ്രതിരോധമുള്ള അണുബാധകൾക്കെതിരെ ലക്ഷ്യമിട്ടുള്ള ഫേജ് ചികിത്സകൾ വികസിപ്പിക്കാൻ എ.ഐ സഹായകരമാകുമെന്നും എന്നാൽ പ്രവർത്തനക്ഷമമായ വൈറസുകൾ രൂപകൽപ്പന ചെയ്യാനുള്ള ഇതേ സാങ്കേതികവിദ്യ അപകടകാരികളായ രോഗാണുക്കൾ സൃഷ്ടിക്കാൻ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ശക്തമായ നിയന്ത്രണങ്ങളും പരിശോധനകളും മേൽനോട്ട സംവിധാനങ്ങളും അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ഗവേഷണത്തെ ശ്രദ്ധേയമാണെന്നും പരീക്ഷണത്തിൽ ഉപയോഗിച്ച ഫേജ് വൈറസിന്റെ ജീനോം വളരെ ചെറുതും ലളിതവുമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. കോവിഡ്-19 വൈറസിന്റെ ജീനോം ഇതിന്റെ ആറിരട്ടി വലുതാണ്. അതിനാൽ അത്രയും സങ്കീർണമായ വൈറസുകൾ എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഏകദേശം 100 മടങ്ങ് കൂടുതൽ പ്രയാസകരമായിരിക്കുമെന്നും പ്രകൃതിയിൽ ഇതിനകം നിരവധി അപകടകാരികളായ രോഗാണുക്കൾ ഉള്ളതിനാൽ പുതിയ രോഗാണുക്കളെ എ.ഐ ഉപയോഗിച്ച് രൂപകൽപ്പന ചെയ്യുന്നത് യുക്തിസഹമല്ലെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

ഡെവലപ്പർ പ്ലാറ്റ്‌ഫോമിലെ ഒരു ഓപ്പൺ സോഴ്‌സ് പദ്ധതിയിൽ ദോഷകരമായ കോഡ് ഉൾപ്പെടുത്താൻ ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് 5 വ്യാജ ഓൺലൈൻ ഐഡികൾ സൃഷ്ടിച്ച സംഭവവും ഈ അനധികൃത പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതായി ബ്രിട്ടന്റെ എ.ഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മനുഷ്യരുടെ നേരിട്ടുള്ള നിർദേശമില്ലാതെ തന്നെ തങ്ങളുടെ മുൻനിര എ.ഐ മോഡലുകൾ നിരവധി സ്ഥാപനങ്ങൾക്കെതിരെ ഹാക്കിങ് ശ്രമങ്ങളിൽ ഏർപ്പെട്ടതായി ഓപ്പൺ എ.ഐയും ആന്ത്രോപിക്കും കഴിഞ്ഞ മാസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് എ.ഐ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ കണ്ടെത്തലുകൾ.

രണ്ടാം ഭരണത്തിന്റെ തുടക്കത്തിൽ എ.ഐ നിയന്ത്രണങ്ങളിൽ ഇളവുള്ള സമീപനത്തെ പിന്തുണച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എ.ഐ നിയന്ത്രണ വിഷയത്തിൽ കൂടുതൽ സജീവമായ ഇടപെടൽ നടത്തുന്ന സമീപനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. പുതിയ എ.ഐ മോഡലുകൾ പുറത്തിറക്കുന്നതിന് മുമ്പ് അവ വിലയിരുത്തുന്നതിനുള്ള ചട്ടക്കൂട് രൂപീകരിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ കഴിഞ്ഞ ജൂണിൽ ഒപ്പുവെച്ചിരുന്നു.

എന്നാൽ ഇതിന്റെ മാനദണ്ഡങ്ങളോ നടപടിക്രമങ്ങളോ ഇതുവരെ ട്രംപ് ഭരണകൂടം പരസ്യപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ സാങ്കേതിക രംഗത്തെ വിദഗ്ധർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virusnatureinnovationfirst timeAI ​​
News Summary - എ.ഐ നിർമിച്ച പുതിയ വൈറസുകൾ
Next Story