Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ്​ വാക്​സിൻ...

കോവിഡ്​ വാക്​സിൻ മനുഷ്യരാശിയുടെ അന്ത്യംകുറിക്കുമെന്ന പ്രസ്​താവന; ബോഷിന്​ മറുപടിയുമായി നിരൻബർഗ്​

text_fields
bookmark_border
കോവിഡ്​ വാക്​സിൻ മനുഷ്യരാശിയുടെ അന്ത്യംകുറിക്കുമെന്ന പ്രസ്​താവന; ബോഷിന്​ മറുപടിയുമായി നിരൻബർഗ്​
cancel

വാഷിങ്​ടൺ: കോവിഡിനെതിരെ നടക്കുന്ന കൂട്ട വാക്​സിനേഷൻ മനുഷ്യരാശിക്കു ത​ന്നെ അപകടകരമാണെന്ന വാക്​സിൻ വിദഗ്​ധൻ ഗീർത്​ വാൻഡൻ ബോഷിന് മറുപടിയുമായി വാക്​സിനുകളുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന എഡ്​വേർഡ്​ നിരൻബർഗ്​. ബോഷിന്‍റെ വാദങ്ങളെല്ലാം ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന്​ നിരേൻബർഗ്​ കുറ്റപ്പെടുത്തുന്നു. തന്‍റെ വാദഗതികളെ പിന്തുണക്കുന്നതിനായി തെളിവുകൾ സമർപ്പിക്കാൻ ബോഷിന്​ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ബോഷിന്‍റെ വാദങ്ങളെല്ലാം തെറ്റാണെന്ന്​ നിരവധി പഠനങ്ങളിൽ നിന്ന്​ നേരത്തെ തന്നെ വ്യക്​തമായിട്ടുണ്ട്​. അദ്ദേഹത്തിന്‍റെ പ്രസ്​താവനകളൊന്നും തന്നെ ശരിയല്ല. കോവിഡ്​ വാക്​സിൻ രോഗം പടരുന്നത്​ തടയില്ലെന്നാണ്​ ബോഷിന്‍റെ പ്രധാന വാദം. ഇത്​ തെറ്റാണെന്ന്​ നേരത്തെ തന്നെ തെളിയിച്ചതാണ്​.



വാക്​സിനുമായി ബന്ധപ്പെട്ട്​ ബോഷിന്‍റെ അനുമാനങ്ങൾ ശരിയാണെന്ന്​ വിചാരിച്ചാൽ പോലും അദ്ദേഹത്തിന്‍റെ നിഗമനങ്ങൾ പൂർണമായും തെറ്റാണെന്ന്​ ​കോഴികളിൽ കണ്ടുവരുന്ന വൈറൽ രോഗിവുമായി ബന്ധപ്പെട്ട മുമ്പ്​ നടന്ന പഠനങ്ങളിൽ നിന്നു തന്നെ വ്യക്​തമാവും. ലോകത്ത്​ പകർച്ചവ്യാധികൾ പടർന്നു പിടിക്കു​േമ്പാൾ അത്​ അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല പോംവഴിയാണ്​ വാക്​സിനുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബോഷിന്‍റെ പ്രസ്​താവനക്കെതിരെ ജോൺ.എഫ്​.കെന്നഡി ജൂനിയറും രംഗത്തെത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine​Covid 19
News Summary - Addressing Geert Vanden Bossche’s Claims
Next Story