Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഈ ആറു പഴങ്ങൾ കഴിക്കൂ;...

ഈ ആറു പഴങ്ങൾ കഴിക്കൂ; കരളിനെയും വൃക്കയെയും വിഷമുക്തമാക്കാം

text_fields
bookmark_border
ഈ ആറു പഴങ്ങൾ കഴിക്കൂ; കരളിനെയും വൃക്കയെയും വിഷമുക്തമാക്കാം
cancel

മ്മുടെ ശരീരത്തിന് സ്വയം വൃത്തിയാക്കാനും സുഖപ്പെടുത്താനും സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള കഴിവുണ്ട്. എന്നാൽ സംസ്കരിച്ച ഭക്ഷണം, മനസ്സമ്മർദ്ദം, മലിനീകരണം തുടങ്ങിയ ചില ബാഹ്യ ഘടകങ്ങൾ കാരണം ശരീരത്തിന്റെ പ്രകൃതിദത്ത സംവിധാനത്തിന് അമിതഭാരമേൽക്കുന്നു. പ്രത്യേകിച്ച് കരൾ, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങൾക്ക്. ഓരോ നിമിഷവും ശരീരത്തെ ശുദ്ധീകരിക്കുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്ന പണിയിലേർപ്പെട്ടിരിക്കുന്നവരാണ് ഈ നിശബ്ദ തൊഴിലാളികൾ.

പ്രകൃതിയുടെ സ്വന്തം സമ്മാനങ്ങളായ പഴങ്ങൾ വഴി അവക്ക് ദൈനംദിന പിന്തുണ നൽകുന്നത് വലിയ വ്യത്യാസങ്ങളുണ്ടാക്കും. ഈ പഴങ്ങൾ കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തെ അതുല്യവും അത്ര വ്യക്തമല്ലാത്തതുമായ രീതിയിൽ പിന്തുണക്കും. ഇങ്ങനെ കഴിക്കാവുന്ന ആറ് പഴങ്ങളിതാ.


ഞാവൽ

ഞാവൻ അഥവാ ജാമുൻ പഴത്തിന്റെ ആന്റിഓക്‌സിഡന്റിനാൽ സമ്പുഷ്ടമായ പൾപ്പും വിത്തുകളും വൃക്കകളിലെ ഓക്‌സിഡേറ്റിവ് സമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവും വീക്കവും മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് വൃക്ക കോശങ്ങളെ സംരക്ഷിക്കാൻ ഞാവൽ സത്ത് സഹായിക്കുമെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. മൊത്തത്തിലുള്ള മെറ്റബോളിക് സന്തുലിതാവസ്ഥ വർധിപ്പിക്കാനും കരളിലെ ഭാരം കുറക്കാനുമുള്ള കഴിവാണ് ഞാവലിനെ കൂടുതൽ സവിശേഷമാക്കുന്നത്.


മാതളനാരങ്ങ

വൃക്കകളിലെ വിഷാംശം നീക്കം ചെയ്യുന്ന കാര്യത്തിൽ ഈ പഴം ഒരു നിശബ്ദ പോരാളിയാണ്. ഡയാലിസിസിന് വിധേയരാകുന്ന രോഗികളിൽ വിഷവസ്തുക്കളുടെ അളവ് കുറക്കാൻ ഈ പഴത്തിന് സവി​ശേഷമായ കഴിവുണ്ട്. ഇതിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് പ്യൂണിക്കലാജിൻ വീക്കം കുറക്കാനും വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.


പപ്പായ

പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യം കരളിന്റെ ആരോഗ്യവുമായി പപ്പായക്കുള്ള ശക്തമായ ബന്ധമാണ്. ഒരു എൻസൈമായ പപ്പെയ്ൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ഉപാപചയ ഭാരം ലഘൂകരിക്കുന്നു​വെന്ന് മാത്രമല്ല, പപ്പായയിൽ ഫ്ലേവനോയ്ഡുകളും വിറ്റാമിൻ സിയും ധാരാളമുണ്ട്. ഇവ രണ്ടും ഫാറ്റി ലിവർ സാധ്യത കുറക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ആയുർവേദം ഉൾപ്പെടെയുള്ള നിരവധി പരമ്പരാഗത സംവിധാനങ്ങൾ നേരിയ തോതിൽ കരൾ വിഷാംശം ഇല്ലാതാക്കാൻ അസംസ്കൃത പപ്പായയോ അതിന്റെ ചാറോശിപാർശ ചെയ്യുന്നു.


ക്രാൻബെറികൾ

അണുബാധ ശമിപ്പിക്കുക മാത്രമല്ല ഇവ ചെയ്യുന്നത്. ക്രാൻബെറികളിൽ പ്രോ ആന്തോസയാനിഡിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൂത്രാശയ പാളിയിൽ ബാക്ടീരിയകൾ പറ്റിപ്പിടിക്കുന്നതിനെ തടയുക മാത്രമല്ല മുഴുവൻ മൂത്രവ്യവസ്ഥയും നന്നായി പ്രവർത്തിക്കുന്നതിലൂടെ വൃക്കയുടെ ആരോഗ്യത്തെ പിന്തുണക്കുകയും ചെയ്യുന്നു. ക്രാൻബെറി കഴിക്കുന്നത് വിട്ടുമാറാത്ത വൃക്കരോഗ സാധ്യത കുറക്കും. മധുരം ചേർക്കാത്ത ക്രാൻബെറി ജ്യൂസ് ചെറിയ അളവിൽ കുടിക്കുകയോ പ്രഭാതഭക്ഷണത്തിൽ ഉണക്കിയ ക്രാൻബെറി ഉൾപ്പെടുത്തുകയോ ചെയ്യുന്നത് നല്ലതാണ്.


മുസംബി

ഇത് വെറുമൊരു തണുത്ത ഔഷധ പഴമല്ല. മുസംബി വയറിന് മൃദുവാണ്. കൂടാതെ ഇതിൽ ലിമണോയിഡുകൾ അടങ്ങിയിരിക്കുന്നു. വിഷവസ്തുക്കളെ നീക്കം ചെയ്യാൻ കരൾ എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങളാണിവ. ഇത്തരത്തിലുള്ള സൗമ്യവും സുസ്ഥിരവുമായ കരൾ ഉത്തേജനം ഇതിനെ ഒരു മികച്ച ദൈനംദിന തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. പ്രത്യേകിച്ച് ദഹക്കുറവോ ഇടക്കിടെ വയറു വീക്കം വരുന്നവരോ ആയ ആളുകൾക്ക്. പഞ്ചസാരയോ ഉപ്പോ ഇല്ലാതെ കഴിക്കുമ്പോൾ ഈ ജ്യൂസ് കരൾ കോശങ്ങൾക്ക് ഉന്മേഷവും പുനരുജ്ജീവനവും നൽകുന്നു.


തണ്ണിമത്തൻ

വേനൽക്കാല ലഘുഭക്ഷണം എന്നതിലുപരി, തണ്ണിമത്തൻ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. അതായത് വൃക്കകൾക്ക് സമ്മർദ്ദം ചെലുത്താതെ മൂത്രത്തിന്റെ ഒഴുക്ക് വർധിപ്പിക്കുന്നു. ഇത് വിഷവസ്തുക്കളെ സൗമ്യമായി പുറന്തള്ളാൻ സഹായിക്കുന്നു. ഇതിൽ സിട്രുലൈൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ശരീരത്തിലെ അമോണിയ കുറക്കുകയും അതുവഴി കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. വൃക്കകളെ സമ്മർദ്ദത്തിലാക്കുന്ന വേനൽക്കാലങ്ങളിൽ പഞ്ചസാര ചേർക്കാതെയുള്ള തണ്ണിമത്തൻ ജ്യൂസോ അവയുടെ കഷ്ണങ്ങളോ കഴിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidneyfruitsHealthy DietHealth News
News Summary - 6 fruits we should eat daily to naturally detox liver and kidney
Next Story