മുടിക്ക് ഈ പ്രശ്നങ്ങളുണ്ടോ? വൃക്കകളും കരളും തകരാറിലാകാൻ സാധ്യതയുണ്ട്
text_fieldsപ്രതീകാത്മക ചിത്രം
മുടിയിലും തലയോട്ടിയിലും ഉണ്ടാകുന്ന ചില മാറ്റങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. പലപ്പോഴും നമ്മൾ അത് കാണാതെ പോകുന്നു. അല്ലെങ്കിൽ നിസാരവൽക്കരിക്കുന്നു. എന്നാൽ ചില സമയങ്ങളിൽ ഇവ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
മുടിയുടെ സാന്ദ്രത കുറയൽ
മുടിയുടെ അറ്റം ക്രമേണ കനം കുറയുന്നത് ചിലപ്പോൾ വിഷവസ്തുക്കളുടെ അമിതഭാരത്തെയോ കരളുമായി ബന്ധപ്പെട്ട അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. മന്ദഗതിയിലുള്ള രക്തപ്രവാഹത്തെയും ഇവ സൂചിപ്പിക്കാം. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളെ സംസ്കരിക്കുന്നതിൽ കരൾ പ്രധാന പങ്കു വഹിക്കുന്നു. ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ മുടി കനം കുറയുകയോ മുടി കൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യും. ബീറ്റ്റൂട്ട്, നെല്ലിക്ക, മഞ്ഞൾ തുടങ്ങിയല ഭക്ഷണത്തിൽ ചേർക്കുന്നത് രക്തശുദ്ധീകരണം മെച്ചപ്പെടുത്താനും സ്വാഭാവികമായി മുടി വളരുന്നതിനും സഹായിക്കുന്നു.
മുടിയുടെ അറ്റം പിളരുക
മുടിയുടെ അറ്റം ഇടക്കിടെ പിളരുന്നത് വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഒരു കാരണമാണ്. മുടിയുടെ ബലത്തിൽ നിർണായക പങ്കുവഹിക്കുന്ന മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളെ സന്തുലിതമാക്കാൻ വൃക്കകൾ സഹായിക്കുന്നു. ഈ ധാതുക്കൾ ശരിയായി ആഗിരണം ചെയ്യപ്പെടാതിരിക്കുകയോ മൂത്രത്തിലൂടെ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, മുടിയുടെ ഇലാസ്തികതയും സ്വാഭാവിക തിളക്കവും നഷ്ടപ്പെടും. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും തണ്ണിമത്തൻ, വെള്ളരി, തേങ്ങാവെള്ളം തുടങ്ങിയ ജലാംശം നൽകുന്ന പഴങ്ങൾ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് മുടിയുടെ മൃദുത്വം നിലനിർത്തുകയും ചെയ്യുന്നു.
അകാല നര
അകാലനരക്ക് പല കാരണങ്ങൾ ഉണ്ട്. ഇത് എപ്പോഴും ജനിതകമോ സമ്മർദവുമായി ബന്ധപ്പെട്ടതോ അല്ല. ഉറക്കക്കുറവ്, ജലാംശം കുറവ്, അല്ലെങ്കിൽ അമിതമായ ഉപ്പ് ഉപഭോഗം എന്നിവ കാരണം വൃക്കകൾ അമിതമായി പ്രവർത്തിക്കുമ്പോൾ, മുടിയുടെ പിഗ്മെന്റേഷൻ കോശങ്ങളെ പോഷിപ്പിക്കുന്ന ഊർജ്ജം ദുർബലമാകുന്നു. ഇത് ഇരുപതുകളിൽ പോലും നര വരാൻ കാരണമാകും. ഈത്തപ്പഴം, എള്ള്, കറുത്ത പയർ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് അകാല നര മാറ്റുന്നു. തലയോട്ടിയിൽ ചൊറിച്ചിലോ വീക്കമോ ഉണ്ടാകുകയും മുടി കൊഴിച്ചിൽ ഉണ്ടാകുകയും ചെയ്യുക.
തലയോട്ടിയിൽ ഇടക്കിടെ ചൊറിച്ചിലോ, വീക്കമോ, മുടി കൊഴിച്ചിലോ അനുഭവപ്പെടുന്നത് രക്തത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതിനെ സൂചിപ്പിക്കാം. കരളിനോ വൃക്കക്കോ മാലിന്യങ്ങൾ കാര്യക്ഷമമായി നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോൾ അത് ചർമത്തിലും തലയോട്ടിയിലും പ്രതിഫലിക്കുന്നു. ശുചിത്വം പാലിച്ചിട്ടും തുടർച്ചയായ ചൊറിച്ചിൽ പലപ്പോഴും ശരീരത്തിന്റെ ആന്തരിക ശുദ്ധീകരണ സംവിധാനങ്ങൾക്ക് പിന്തുണ ആവശ്യമാണെന്ന് സൂചിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ് മല്ലിയില വെള്ളം അല്ലെങ്കിൽ ഒരു ടീസ്പൂൺ ഫ്ളാക്സ് സീഡ് ഓയിൽ കുടിക്കുന്നത് ആന്തരിക ശുദ്ധീകരണത്തിനും വീക്കം സ്വാഭാവികമായി കുറക്കുന്നതിനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

