Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനടന്ന്​, നടന്ന്...​...

നടന്ന്​, നടന്ന്...​ നേടാം ആരോഗ്യം

text_fields
bookmark_border
Tips of Energetic Life
cancel

ജിമ്മിൽ ഭാരം ഉയർത്താൻ മടി, യോഗ ചെയ്യാൻ വയ്യ. ഭാരം കുറക്കുകയും വേണം. എന്തു ചെയ്യും? എങ്കിൽ നടക്കാം. ഭാരം കുറക്കാനാഗ്രഹിക്കുന്നവർക്ക്​ ഏറ്റവും നല്ല വ്യയാമം നടത്തമാണ്​. പ്രായമായവർക്കും പ്രമേഹ രോഗികൾക്കും ഹൃദ്രോഗമുള്ളവർക്കുമെല്ലാം നടത്തം നല്ലതാണ്​. 

ഭാരം കുറക്കാനുള്ള എളുപ്പമുള്ള ആരോഗ്യകരമായ വഴി. ആർക്കും സ്വീകരിക്കാവുന്ന വ്യായാമം എന്നതാണ്​ നടത്തത്തെ ജനകീയമാക്കുന്നത്​. അപകട സാധ്യതയും കുറവാണ്​. പ്രത്യേക പരിശീലനമോ സൗകര്യങ്ങളോ ആവശ്യമില്ല​. എത്ര പ്രായമായി എന്നത്​ പ്രശ്​നമല്ല. ആർക്കും നടക്കാം. പേശികളുടെയും എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം വർധിപ്പിക്കുന്നു. അസ്​ഥിക്ഷയം തടയുന്നു. 

ഹൃദയാരോഗ്യം
നടത്തം ഹൃദയത്തെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്​ സഹായിക്കുന്നു. കൂടുതൽ ശക്​തിയോടെ രക്​തം പമ്പുചെയ്യും. ഇത്​ രക്​തചംക്രമണം വർധിപ്പിക്കുകയും അതുമൂലം കൂടുതൽ ഒാക്​സിജനും പോഷകങ്ങളും ശരീരകലകളി​െലത്തുകയും ചെയ്യും.

ഒാക്​സിജൻ സ്വകീരിക്കാനുള്ള ശ്വാസകോശത്തി​​െൻറ കഴിവിനെയും നടത്തം​ വർധിപ്പിക്കുന്നു.  കൂടുതൽ ഒാക്​സിജൻ സ്വീകരിക്കാൻ കഴിയുന്നത്​ ശരീരത്തിലെ കൊഴുപ്പ്​ കുറയുന്നതിന്​ ഇടയാക്കും. ശക്​തസമ്മദ്ദം കുറക്കുകയും രക്​തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്​ട്രോൾ ലെവലും ക്രമീകരിക്കപ്പെടുകയും ചെയ്യും. ഒരാഴ്​ചയിൽ മൂന്ന്​ തവണ 30 മിനു​േട്ടാളം  നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുന്നവരിൽ ഹൃ​േദ്രാഗം മൂലമുള്ള മരണ സാധ്യത 26 ശതമാനം കുറയുമെന്നും പഠനങ്ങൾ പറയുന്നു. 

ഭാരം കുറക്കാൻ
മണിക്കൂറിൽ അഞ്ചുകിലോമീറ്റർ വേഗതയിൽ നടക്കാൻ മിനിട്ടിൽ നാലു കാലറി ഉപയോഗിക്കണം. അതുമൂലം ഇൗ വേഗതയിൽ നടക്കുന്നവർക്ക്​ കുടവയരും അമിതഭാരവും നിയന്ത്രിക്കാൻ സാധിക്കും. നടത്തം തുടങ്ങു​േമ്പാൾ തന്നെ ഭാരം കുറയുമെന്ന്​ പ്രതീക്ഷിക്കരുത്​. ചെറുതായി കുറയുമെങ്കിലും മാസങ്ങൾ വിടാതെ നിത്യ വ്യായാമം ചെയ്​താൽ മാത്രമേ ഭാരത്തിൽ വൻ വ്യാത്യാസം കാണപ്പെടുകയുള്ളൂ. 

രക്​തസമ്മർദ്ദം
രക്​താതിസമ്മർദ്ദമുള്ളവരിൽ നടത്തം നല്ലതാണ്​. നടക്കു​േമ്പാൾ രക്​തക്കുഴലുകൾ കൂടുതൽ വികസിക്കുകയും രക്​തപ്രവാഹം വർധിക്കുന്നതിന്​ സഹായിക്കുകയും ചെയ്യും. ദിവസേനയുള്ള നടത്തം മൂലം സിസ്​റ്റോളിക്​ പ്രഷറിൽ 5.2-11.0 മില്ലീമിറ്റർ മെർക്കുറിയും ഡയാസ്​റ്റോളിക്​ പ്രഷറിൽ 3.8-7.7 മില്ലീമീറ്റർ മെർക്കുറിയും കുറയും. 

ദഹനം വർധിക്കും
അബ്​ഡൊമിനൽ-പെൽവിക്​ മസിലുകളുടെ ശരിയായ പ്രവർത്തനം മൂലം കുടലി​​െൻറ പ്രവർത്തനം ദ്രുതഗതിയിലാക്കുകയും ദഹനം സുഗമമാകുകയും ചെയ്യും.ചില ദഹന രസങ്ങൾ  നടത്തം ഉത്​പാദിപ്പിക്കപ്പെടുന്നുതും ദഹനം വർധിക്കുന്നതിനിടയാക്കുന്നു. ഇത്​ ഗ്യാസ്​ പ്രശ്​നങ്ങൾക്കും പരിഹാരമാണ്​. മലബന്ധം തടയുകയും വിസർജനം സുഗമമാക്കുകയും ചെയ്യുന്നു. 

മാനസികാരോഗ്യം
നിത്യേന നടക്കുന്നത്​ മൂലം ശരീരത്തിൽ ബീറ്റ എൻഡോർഫിൻ (ശരീരത്തി​​െൻറ മോർഫിൻ) ഉത്​പാദിപ്പിക്കപ്പെടുകയും ഇത്​ മാനസിക സന്തോഷവും നല്ല ചിന്തകളും നൽകുകയും ചെയ്യുന്നു. വിഷാദത്തെ മറികടക്കാനും ഇതുമൂലം സാധിക്കുന്നു. 

ഒരു ദിവസം എത്ര നടക്കണം
ദിവസേന 30 മിനുട്ട്​ നടക്കുന്നതാണ്​ നല്ലത്​. ചില ദിവസം കൂടുതലും ചിലദിവസം കുറവും നടന്നാലും ആഴ്​ചയിൽ ആകെ 150 മിനുട്ട്​ (2.5മണിക്കൂർ) നടന്നിരിക്കണം. ചെറുതായി നടക്കുന്നത്​ പോലും തീരെ നടക്കാത്തതിനേക്കാളും നല്ലതാണ്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Walkingmalayalam newsHealth News
News Summary - Walking For Health - Health News
Next Story