Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്രായത്തെ...

പ്രായത്തെ തോൽപ്പിക്കാൻ ഇൗ കാര്യങ്ങൾ ശ്രദ്ധിക്കുക

text_fields
bookmark_border
Aging
cancel

കാലംപോകും തോറും ആളുകൾക്ക്​ പ്രായമാകുന്നത്​ സ്വാഭാവികമാണ്​. എന്നാൽ ചിലരെ കാണു​േമ്പാൾ അത്ഭുതം തോന്നും. എത്രപ്രായമുണ്ടെങ്കിലും അത്​ തോന്നിക്കുകയില്ല. ഇത്​ എങ്ങനെ സാധിക്കുന്നുവെന്ന്​ പലപ്പോഴും ചിന്തിച്ചിട്ടുമുണ്ടാകും. പ്രായം തോന്നിക്കുന്നത്​ ഒാരോ വ്യക്​തിയുടെയും ശാരീരിക പ്രത്യേകതകൾക്കനുസരിച്ച്​ വ്യത്യാസപ്പെടും. അതോടൊപ്പം ജീവിത രീതി​യും സ്വാധീനിക്കും. ആരോഗ്യകരമായ ജീവിത രീതി, ഭക്ഷണ ശീലങ്ങൾ, സ്​ഥിര വ്യായാമങ്ങൾ, മാനസിക സമ്മർദം നിയന്ത്രിക്കൽ എന്നിവ ആരോഗ്യം നിലനിർത്തുന്നതിനും പ്രായമാകുന്നത്​ തടയുന്നതിനും സഹായിക്കും.

യഥാർഥ പ്രായത്തേക്കാൾ നിങ്ങൾക്ക്​ പ്രായം മതിക്കുന്നതിന്​ ഇടയാക്കുന്നത്​ ജീവിത രീതിയാണ്​. ഇത്​ ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്​ നോക്കാം:

cakes

അനാരോഗ്യകരമായ ഭക്ഷണരീതികൾ
ബേക്കറി പലഹാരങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയോടുള്ള ആർത്തി ഒഴ​ിവാക്കണം. എപ്പോഴെങ്കിലും ഇവ കഴിക്കുന്നത്​ പ്രശ്​നമല്ല. എന്നാൽ ഇടക്കിടെ ബേക്കറി പലഹാരങ്ങളും മധുര പലഹാരങ്ങളും കഴിക്കുന്നത്​ അവസാനിപ്പിക്കണം. നിരന്തരം മധുര പലഹാരങ്ങൾ കഴിക്കുന്നത് രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ വർധിക്കുന്നതിന്​ ഇടയാക്കും. ഇത്​ നിരവധി ആരോഗ്യപ്രശ്​നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം പൊണ്ണത്തടിക്കും ത്വക്കിൽ ചുളിവുണ്ടാക്കുന്നതിനും ഇടവരുത്തും. ഇതുമൂലം ശാരീരികമായി പ്രായം കൂടുതൽ തോന്നിപ്പിക്കും.

രാസവസ്​തുക്കൾ കൂടുതലടങ്ങളിയ ഉത്​പന്നങ്ങളു​െട ഉപയോഗം
മുഖത്ത്​ കറുത്ത പാടുകൾ, തലമുടിയിൽ നര കയറുന്നു, തൊലിയിൽ ചുളിവു വീഴുന്നു... പ്രശ്​നങ്ങൾ കണ്ടുതുടങ്ങു​േമ്പാഴേ എല്ലാവരും കണ്ടെത്തുന്ന പരിഹാരമാണ്​ കോസ്​മെറ്റിക്കുകളുടെ അമിത ഉപയോഗം. കൂടുതൽ സൗന്ദര്യ വർധക ഉത്​പന്നങ്ങൾ വാങ്ങിക്കൂട്ടുന്നു. അവ ഉപയോഗിക്കു​േമ്പാൾ ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്​ അവയിലെ രാസവസ്​തുക്കളുടെ അളവ്​.

കഴിക്കുന്ന ഭക്ഷണത്തിലാക​െട്ട ഉപയോഗിക്കുന്ന കോസ്​മെറ്റിക്കുകളിലാക​െട്ട അല്ലെങ്കിൽ വൃത്തിയാക്കാനുപയോഗിക്കുന്ന ഡിറ്റർജ​െൻറുകളിലാക​െട്ട രാസവസ്​തുക്കളാണ്​ അടങ്ങിയിരിക്കുന്നത്​. ഇവ നമ്മുടെ ശരീരത്തെ ദോഷകരമായാണ്​ ബാധിക്കുന്നത്​. ഇത്തരം ഉത്​പന്നങ്ങൾ വാങ്ങുന്നതിനുമുമ്പ്​ അവയിൽ എന്തെല്ലാം എത്ര അളവിൽ അടങ്ങിയിട്ടുണ്ടെന്ന്​ വായിച്ചു മനസിലാക്കണം. രാസവസ്​തുക്കളുടെ അധിക ഉപയോഗം ശരീരകലകളെ നശിപ്പിക്കുമെന്ന്​ മനസിലാക്കുക.

Sleep

ഉറക്കക്കുറവ്​
ആവശ്യത്തിന്​ ഉറക്കം ലഭിക്കാത്തവർക്ക്​ വേഗം പ്രായമാകും. മനുഷ്യ ശരീരത്തിന്​ സുഗമമായി പ്രവർത്തിക്കണമെങ്കിൽ ആവശ്യത്തിന്​ ഉറക്കം ലഭിക്കണം. നിത്യവും എട്ടു മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം. ഉറക്കം വേണ്ടത്ര ലഭിച്ചിട്ടില്ലെങ്കിൽ ശരീരം പ്രവർത്തനക്ഷമമാകില്ല. മുഴുവൻ സമയവും മടിപിടിച്ചിരിക്കും. കൂടാതെ ഉറക്കക്കുറവ്​ കണ്ണിനു ചുറ്റും കറുത്തപാടുകൾ വീഴ്​ത്തുകയും ത്വക്കി​​െൻറ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.

മദ്യത്തി​​െൻറ അമിത ഉപയോഗം
മദ്യം ആരോഗ്യത്തിന്​ ഹാനികരമാ​െണന്ന്​ എല്ലാവർക്കുമറിയാം. ശരീരത്തി​​െൻറ ദൈനംദിന പ്രവർത്തനങ്ങളെ മദ്യം താളംതെറ്റിക്കുകയും അതുവഴി ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.

സമൂഹജീവിതം
ഇന്നത്തെ കാലത്ത്​ എല്ലാവർക്കും സ്വന്തം കാര്യം നോക്കാൻ തന്നെ സമയം കിട്ടുന്നില്ല എന്ന പരാതിയാണുള്ളത്​. എന്നും സമൂഹ ജീവിയായിരിക്കുക എന്നത്​ ആരോഗ്യകരമായ ജീവിതത്തിന്​ അത്യന്താപേക്ഷിതമാണ്. നൈറ്റ്​ പാർട്ടികളും ഡിന്നറുകളും മാത്രമല്ല ഇതിൽ ഉൾപ്പെടേണ്ടത്​. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കുട്ടികളുമായും സമയം ചെലവിടാൻ ശ്രദ്ധിക്കണം. ജീവിതത്തിലെ ഒാരോ നിമിഷവും ആസ്വദിക്കണം. പ്രശ്​നങ്ങളെ കുറിച്ചോർത്ത്​ വേവലാതി​െപ്പടാതിരിക്കുക. എ​േപ്പാഴും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. മാനസിക സമ്മർദം കുറക്കാൻ ഇത്​ സഹായിക്കും. കുടുംബാഗങ്ങൾക്കും കുട്ടികൾക്കുമൊപ്പമുള്ള യാത്ര, സുഹൃത്തുക്കൾക്കൊപ്പമുള്ള സിനിമ, യാത്ര എന്നിവ പോലും മനസിന്​ കുളിർമ നൽകും. മനസ്​ സന്തോഷിക്കു​േമ്പാൾ അത്​ ശരീരത്തിലും തെളിഞ്ഞു കാണും. ആരോഗ്യം നല്ലതാവുകയും ചെറുപ്പം തോന്നുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sleepmalayalam newsAgingUnhealthy HabitsHealth News
News Summary - Unhealthy Habits Can Make You Age Faster -Health News
Next Story