നീന്താം മനസ്സു കുളിർക്കെ

13:10 PM
10/10/2018
Swimming

വെള്ളത്തിൽ വീണാൽ ജീവൻ രക്ഷിക്കാനുള്ള മാർഗം മാത്രമല്ല നീന്തൽ. ഈർജസ്വലമായ ശരീരവും മനസും സ്വന്തമാക്കാൻ സഹായിക്കുന്ന വ്യായമമാണ് നീന്തൽ. ബാലപാഠങ്ങൾ പഠിച്ചു കഴിഞ്ഞാൽ പിന്നെ അനായാസേന ചെയ്യാവുന്ന വിനോദകരമായ വ്യായമമാണിത്. നീന്തൽ ശരീരഭാരം കുറക്കുകയും, ഹൃദയമിടിപ്പ് ത്വരിതപ്പെടുത്തുകയും, മസിലുകൾക്ക് ശക്തി നൽകുകയും ചെയ്യുന്നതോടൊപ്പം മനസിന്​ സന്തോഷവും നൽകുന്നു.  

  1. നീന്തൽ ഹൃദയത്തി​െൻ്റ ആരോഗ്യത്തിന് ഉത്തമമാണ്. സ്​ഥിരമായി നീന്തുന്നവരിൽ ഓക്സിജൻ ഉപയോഗം പത്ത് ശതമാനം വരെ കുടുന്നുണ്ട്. കൂടാതെ നീന്തുന്നതിലൂടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുകയും അത് വഴി ഹൃദയത്തി​​​​​െൻറ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും അരമണിക്കൂർ വീതം നീന്തുന്നത് ഹൃദ്രോഗങ്ങളെ വലിയ രീതിയിൽ പ്രതിരോധിക്കാൻ സാഹയകമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 
  2. ശരീരത്തിലെ അമിത കലോറി ദഹിപ്പിക്കാൻ നീന്തലിലൂടെ സാധിക്കും. മെയ് വഴക്കം കൂട്ടാൻ നീന്തൽ വളരെയധികം ഉപകാരപ്രദമാണ്. 
  3. മുതിർന്നവരിൽ സാധാരണ കാണുന്ന ബോൺ ഡെൻസിറ്റി, സന്ധികളിലെ വേദന എന്നിവക്ക് ആശ്വാസം നൽകുന്ന വ്യായാമം കൂടിയാണ് നീന്തൽ. 
  4. കൈ കാലുകളിലെ മസിലുകൾ വളരാനും ബലം വർദ്ധിക്കാനും നീന്തൽ വളരെയധികം സഹായകമാണ്. കൈകൾക്ക് മാത്രമല്ല ശരീരത്തിെൻ്റ മൊത്തം പേശികളും ദൃഢമാവാൻ നീന്തൽ ഗുണകരമാണ്. 
  5. ശാന്തവും ആയാസം അധികം ആവശ്യമില്ലാത്തതുമായ വ്യായാമമായതിനാൽ മുതിർന്നവർ ദിവസേന നീന്തുന്നത് സന്ധിവാതം പോലുള്ള എല്ലുകളുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ആശ്വാസമാകും.
  6. മാനസപിരിമുറുക്കം നിയന്ത്രിക്കുന്നതിനും മനസിന് ഉന്മേഷം നൽകുന്നതിനും നീന്തൽ വളരെയധികം സഹായകമാകുന്നു. 
  7. നീന്തലിലൂടെ ശരീരത്തിലുള്ള രക്തചംക്രമണം വർധിക്കും. 
  8. നീന്തലിൽ പ്രധാനപ്പെട്ടത് ശ്വാസോച്ഛ്വാസ നിയന്ത്രണമാണല്ലോ. നീന്തുമ്പോൾ ശ്വാസത്തെ നിയന്ത്രിക്കുന്നത് ശ്വാസകോശത്തി​​​െൻറ കപാസിറ്റി വർധിപ്പിക്കുന്നു. 
  9. കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഗർഭിണികൾക്കും വരെ ആരോഗ്യമുള്ള ഏതൊരാൾക്കും നീന്തൽ ശീലമാക്കാം. 
  10. വെള്ളത്തിൽ നീന്തുമ്പോഴുണ്ടാകുന്ന പ്രതിരോധം ശരീരഭാരത്തെ കുറക്കുന്നു. ഇതി​​െൻറ ഗുണം മറ്റ് വ്യായാമങ്ങളേക്കാൾ കൂടുതലാണ്. 

തയാറാക്കിയത്​: വി.ആർ ദീപ്​തി

Loading...
COMMENTS