Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightജ​ന​റേ​ഷ​ൻ ഗ്യാ​പ്...

ജ​ന​റേ​ഷ​ൻ ഗ്യാ​പ് ത​ട​സ്സ​മ​ല്ല, വ​ള​ർ​ച്ച​യി​ലേ​ക്കു​ള്ള വ​ഴി​യാ​ണ്

text_fields
bookmark_border
ജ​ന​റേ​ഷ​ൻ  ഗ്യാ​പ് ത​ട​സ്സ​മ​ല്ല, വ​ള​ർ​ച്ച​യി​ലേ​ക്കു​ള്ള വ​ഴി​യാ​ണ്
cancel

ത​ല​മു​റ​ക​ൾ ത​മ്മി​ലു​ള്ള വി​ട​വ് എ​ല്ലാ കാ​ല​ത്തും ഉ​ള്ള​താ​ണ്. അ​ത് ഇ​പ്പോ​ൾ ജെ​ൻ സീ ​കാ​ല​ത്ത് ഉ​ണ്ടാ​യ​ത​ല്ല. എ​ന്നാ​ൽ ജെ​ൻ സീ (1997-2012 ​കാ​ല​ഘ​ട്ട​ത്തി​ൽ ജ​നി​ച്ച​വ​ർ) യും ​അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും (പ്ര​ധാ​ന​മാ​യും ബേ​ബി ബൂ​മേ​ഴ്‌​സ് അ​ല്ലെ​ങ്കി​ൽ ജെ​ൻ X) ത​മ്മി​ലു​ള്ള വി​ട​വ് കൂ​ടു​ത​ൽ പ്ര​ക​ട​മാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി കൂ​ടു​ത​ൽ ഇ​ട​പെ​ഴ​കി ജീ​വി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​വ​രാ​ണ് ജെ​ൻ സീ ​ത​ല​മു​റ. അ​വ​ർ ടെ​ക്‌​നോ​ള​ജി, വൈ​വി​ധ്യം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​വ​രു​മാ​ണ്. അ​തേ​സ​മ​യം, ര​ക്ഷി​താ​ക്ക​ൾ പ​ര​മ്പ​രാ​ഗ​ത മൂ​ല്യ​ങ്ങ​ൾ, സ്ഥി​ര​ത, ക​ഠി​നാ​ധ്വാ​നം എ​ന്നി​വ​യി​ലാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. ഈ ​വ്യ​ത്യാ​സ​ങ്ങ​ൾ കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ പ​ല​ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. എ​ന്നാ​ൽ, ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ശ്ര​മ​ങ്ങ​ളി​ലൂ​ടെ ഈ ​വി​ട​വ് നി​ക​ത്താ​ൻ ക​ഴി​യും.

ജ​ന​റേ​ഷ​ൻ ഗ്യാ​പി​ന്റെ കാ​ര​ണ​ങ്ങ​ൾ

ജെ​ൻ സി​ക്കാ​ർ ഇ​ന്‍റ​ർ​നെ​റ്റും സോ​ഷ്യ​ൽ മീ​ഡി​യ​യും പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ച് ശീ​ലി​ച്ച​തി​നാ​ൽ അ​വ​രു​ടെ ലോ​കം വേ​ഗ​ത​യേ​റി​യ​തും വി​വ​ര​സ​മ്പ​ന്ന​വു​മാ​ണ്. അ​വ​ർ പ്രൊ​ഫ​ഷ​ണ​ൽ-​പേ​ഴ്‌​സ​ണ​ൽ ലൈ​ഫ് ബാ​ല​ൻ​സ്, സാ​മൂ​ഹി​ക നീ​തി എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. മ​റു​വ​ശ​ത്ത്, ര​ക്ഷി​താ​ക്ക​ൾ പ​ല​പ്പോ​ഴും സാ​മ്പ​ത്തി​ക സ്ഥി​ര​ത, കു​ടും​ബ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ജെ​ൻ സി ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ടെ​ത്തു​മ്പോ​ൾ, ര​ക്ഷി​താ​ക്ക​ൾ അ​ത് സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഒ​രു കാ​ര്യ​മാ​യാ​ണ് ക​രു​തു​ന്ന​ത്. ലിം​ഗ​ഭേ​ദം, പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങ​ൾ എ​ന്നി​വ​യി​ലു​ള്ള വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ളും ഈ ​വി​ട​വ് വ​ർ​ധി​പ്പി​ക്കു​ന്നു. ഈ ​വ്യ​ത്യാ​സ​ങ്ങ​ൾ മൂ​ലം, തെ​റ്റി​ദ്ധാ​ര​ണ​ക​ൾ, വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ, വൈ​കാ​രി​ക അ​ക​ലം എ​ന്നി​വ ഉ​ണ്ടാ​കാം. എ​ന്നാ​ൽ, ഇ​ത് ഒ​രു പ്ര​ശ്‌​ന​മ​ല്ല, പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്.

എ​ങ്ങ​നെ നേ​രി​ടാം ?

ജ​ന​റേ​ഷ​ൻ ഗ്യാ​പ് നി​ക​ത്താ​ൻ ഇ​രു ഭാ​ഗ​ത്തു​നി​ന്നും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. നി​ര​ന്ത​ര​മാ​യ ആ​ശ​യ​വി​നി​മ​യ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം. തു​റ​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ, സ​ഹാ​നു​ഭൂ​തി, വി​ട്ടു​വീ​ഴ്ച എ​ന്നി​വ​യി​ലൂ​ടെ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താം. ര​ക്ഷി​താ​ക്ക​ൾ ജെ​ൻ സി​യു​ടെ ലോ​ക​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലു​ക​യും, കു​ട്ടി​ക​ൾ ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ളെ മാ​നി​ക്കു​ക​യും ചെ​യ്യ​ണം. കു​ട്ടി​ക​ൾ ചെ​യ്യു​ന്ന​ത് തെ​റ്റാ​യ കാ​ര്യ​മ​ല്ല, അ​ത് ഈ ​കാ​ല​ത്തി​ന്‍റെ സ്വ​ഭാ​വ​മാ​ണ് എ​ന്ന് ര​ക്ഷി​താ​ക്ക​ൾ മ​ന​സ്സി​ലാ​ക്ക​ണം. ര​ക്ഷി​താ​ക്ക​ൾ പ​ഴ​ഞ്ച​ൻ ആ​ളു​ക​ള​ല്ല, അ​വ​രു​ടെ യൗ​വ​ന​ത്തി​ൽ അ​വ​ർ വ​ള​ർ​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു എ​ന്ന് ജെ​ൻ സി​യും മ​ന​സ്സി​ലാ​ക്കു​ക. പ​ര​സ്പ​രം കു​റ്റം പ​റ​യാ​തെ എ​ങ്ങ​നെ സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടു​പോ​കാം എ​ന്ന് തു​റ​ന്നു സം​സാ​രി​ച്ച് തീ​രു​മാ​നി​ക്കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഒ​രു​മി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ക​യോ ര​ക്ഷി​താ​ക്ക​ൾ അ​വ​രു​ടെ പ​ഴ​യ ക​ഥ​ക​ൾ പ​ങ്കു​വെ​ക്കു​ക​യോ ചെ​യ്യാം.

ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ഉ​പ​ദേ​ശ​ങ്ങ​ൾ

തു​റ​ന്ന മ​ന​സ്സോ​ടെ കേ​ൾ​ക്കു​ക: കു​ട്ടി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ മു​ൻ​വി​ധി​ക​ളി​ല്ലാ​തെ കേ​ൾ​ക്കു​ക. അ​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ക.

സാ​ങ്കേ​തി​ക​വി​ദ്യ പ​ഠി​ക്കു​ക: സോ​ഷ്യ​ൽ മീ​ഡി​യ, കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റ് ആ​പ്പു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​റി​യു​ക.

പ​ര​മ്പ​രാ​ഗ​ത മൂ​ല്യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക: നി​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ ക​ഥ​ക​ളാ​യി പ​റ​യു​ക. പ​ക്ഷേ അ​തി​നാ​യി അ​വ​രെ നി​ർ​ബ​ന്ധി​ക്കാ​തി​രി​ക്കു​ക.

വി​ട്ടു​വീ​ഴ്ച ചെ​യ്യു​ക: കു​ട്ടി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പു​ക​ളെ (ഉ​ദാ: ക​രി​യ​ർ, ഫാ​ഷ​ൻ) മാ​നി​ക്കു​ക. അ​തേ​സ​മ​യം, സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക.

ഒ​രു​മി​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കു​ക: കു​ടും​ബ യാ​ത്ര​ക​ളും പു​റ​ത്തു​പോ​യി ഭ​ക്ഷ​ണം ക​ഴി​ക്ക​ലും പോ​ലെ​യു​ള്ള​വ സം​ഘ​ടി​പ്പി​ക്കു​ക. ഒ​രു​മി​ച്ച് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തു വ​ഴി ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ന്നു.

ജെ​ൻ സി ​കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ദേ​ശ​ങ്ങ​ൾ

ര​ക്ഷി​താ​ക്ക​ളു​ടെ കാ​ഴ്ച​പ്പാ​ട് മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​ൻ ജെ​ൻ സി​ക്കാ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.

ധൈ​ര്യ​ത്തോ​ടെ സം​സാ​രി​ക്കു​ക: നി​ങ്ങ​ളു​ടെ ചി​ന്ത​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ധൈ​ര്യ​മാ​യി തു​റ​ന്നു പ​റ​യു​ക. ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​ത് മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കു​ക​യും കാ​ര്യ​കാ​ര​ണ​ങ്ങ​ൾ വി​വ​രി​ക്കു​ക​യും ചെ​യ്യു​ക. നി​ങ്ങ​ളു​ടെ ചി​ന്ത​ക​ൾ അ​വ​ർ​ക്ക് മ​ന​സ്സി​ലാ​കി​ല്ല എ​ന്ന മു​ൻ​വി​ധി ഇ​ല്ലാ​തെ സ​മീ​പി​ക്കാ​ൻ ശ്ര​മി​ക്കു​ക. നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ളു​ടെ പൂ​ർ​ണ്ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ക.

ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ മാ​നി​ക്കു​ക: ജീ​വി​തം കു​റേ​ക്കൂ​ടി പ്ര​യാ​സ​മു​ള്ള സ​മ​യ​ത്ത് ജീ​വി​ച്ച​വ​രാ​ണ് അ​വ​ർ. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ ജീ​വി​ത​ക​ഥ​ക​ൾ​ക്കും അ​നു​ഭ​വ​ങ്ങ​ൾ​ക്കും ശ​ക്ത​മാ​യ പാ​ഠ​ങ്ങ​ളു​ണ്ടാ​കും. അ​തി​നെ കേ​ൾ​ക്കു​ക​യും അ​തി​ൽ നി​ന്ന് ഉ​ൾ​ക്കാ​ഴ്ച​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ക.

സ​മ​യ​ക്ര​മം പാ​ലി​ക്കു​ക: സ്‌​ക്രീ​ൻ ടൈം ​കു​റ​ച്ച് ഫാ​മി​ലി ടൈം ​ക​ണ്ടെ​ത്തു​ക. ഫോ​ണു​ക​ൾ മാ​റ്റി​വെ​ച്ച് സം​ഭാ​ഷ​ണം ന​ട​ത്തു​ക.

സ​ഹാ​യം തേ​ടു​ക: പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ, കൗ​ൺ​സി​ലി​ങ്ങോ ഫാ​മി​ലി തെ​റാ​പ്പി​യോ പ​രി​ഗ​ണി​ക്കു​ക.

പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക: സി​നി​മ​ക​ൾ, സ്‌​പോ​ർ​ട്‌​സ് അ​ല്ലെ​ങ്കി​ൽ പാ​ച​കം പോ​ലെ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ താ​ൽ​പ​ര്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി സ​മ​യം ചെ​ല​വ​ഴി​ക്കു​ക.

ജ​ന​റേ​ഷ​ൻ ഗ്യാ​പ് ഒ​രു ത​ട​സ്സ​മ​ല്ല, മ​റി​ച്ച് വ​ള​ർ​ച്ച​യ്ക്കു​ള്ള അ​വ​സ​ര​മാ​ണ്. ഇ​രു​ഭാ​ഗ​ത്തു​ള്ള​വ​രും പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കി സ്‌​നേ​ഹ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ൽ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Psychologistgulf news malayalamgeneration gapMental health tips
News Summary - The generation gap is not a barrier, but a path to growth.
Next Story