നിങ്ങളുടെ സൗഹൃദം ഏഴു വർഷം പിന്നിട്ടതാണോ? എന്നാൽ പഠനങ്ങൾ പറയുന്നത് ഇതാണ്...
text_fieldsപ്രതീകാത്മക ചിത്രം
നിങ്ങളുടെ സൗഹൃദം ഏഴു വർഷം പിന്നിട്ടോ? എന്നാലത് ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധർ അവകാശപ്പെടുന്നത്. സൗഹൃദം എന്നത് ഓരോ വ്യക്തിയുടെയും ജീവിത്തിൽ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. നല്ല സൗഹൃദങ്ങൾ പലപ്പോഴും ജീവിത വളർച്ചക്കും മാനസിക ആരോഗ്യത്തിനും ശാരീരിക സൗഖ്യത്തിനും കാരണമാകാം. പലപ്പോഴും കൂട്ടുകെട്ടുകൾ ഒരു സ്ട്രെസ് റിലീഫായും മാറാറുണ്ട്.
ഗവേഷണ സാമൂഹ്യശാസ്ത്രജ്ഞനായ ജെറാൾഡ് മോളൻഹോസ്റ്റ് നടത്തിയ ഒരു സൈക്കോളജിക്കൽ സർവ്വെയാണ് ഈ പ്രസ്താവന കൊണ്ടുവന്നത്. ഇന്നത്തെ സമൂഹത്തിൽ യഥാർത്ഥ സുഹൃത്തുക്കളെ കണ്ടെത്തുക എന്നത് പ്രയാസമാണ്. എന്നാൽ ഏഴ് വർഷത്തിൽ കൂടുതൽ നിങ്ങളോടൊപ്പമുണ്ടായ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ്. സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനമാണ്. കാരണം അവർ നമ്മുടെ ചിന്തകളും വികാരങ്ങളും വികസിപ്പിക്കുന്നു. രണ്ടു സുഹൃത്തുക്കൾക്കിടയിൽ ഉണ്ടാകുന്ന സ്നേഹവും സുരക്ഷിതത്വവും ചിലപ്പോൾ കുടുംബത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വലുതായിരിക്കാം.
കഴിഞ്ഞ ഏഴ് വർഷമായി നിങ്ങളുടെ സുഹൃദം നിലനിൽക്കുന്നുണ്ടെങ്കിൽ, ആ സുഹൃത്ത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഏഴ് വർഷങ്ങൾ വളരെ നീണ്ട ഒരു കാലയളവാണ്. അടുത്ത സുഹൃത്തുക്കൾ ജീവിതത്തിൽ നാം കണ്ടെത്തുന്ന സൗഭാഗ്യമാണ്. ജീവിത യാത്രയിൽ വളരെ ചുരുക്കംപേർക്ക് മാത്രമെ അത്തരം യഥാർത്ഥ സൗഹൃദം ആസ്വദിക്കാൻ സാദിക്കു. എല്ലാ സാഹചര്യങ്ങളിലും വഴികാട്ടാനും പിന്തുണക്കാനും അവർ എപ്പോഴും ഒപ്പമുണ്ട്. നമ്മൾ ഒരിക്കലും ഒറ്റക്കല്ലെന്ന് അവരുടെ സാന്നിധ്യം നമ്മെ ഓർമിപ്പിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

