Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഡി.എച്ച്.ഡി ഒരു പരിമിതിയല്ല; വെല്ലുവിളികളെ മറികടക്കാൻ വേണ്ടത് ശരിയായ പിന്തുണയും അന്തരീക്ഷവും

text_fields
bookmark_border
എ.ഡി.എച്ച്.ഡി ഒരു പരിമിതിയല്ല; വെല്ലുവിളികളെ മറികടക്കാൻ വേണ്ടത് ശരിയായ പിന്തുണയും അന്തരീക്ഷവും
cancel
camera_alt

പ്രതീകാത്മക ചിത്രം

ചെയ്യാൻ തുടങ്ങുന്ന കാര്യങ്ങളിൽ നിന്ന് പെട്ടെന്ന് ശ്രദ്ധ മാറിപ്പോകുക, എത്ര ശ്രമിച്ചിട്ടും ജോലികൾ സമയത്ത് പൂർത്തിയാക്കാൻ കഴിയാതെ വരിക തുടങ്ങിയവ നമ്മളിൽ പലരും നേരിടുന്ന പ്രശ്നങ്ങളാണ്. എന്നാൽ, ഇത് വെറുമൊരു മറവിയോ അലസതയോ ആയിരിക്കണമെന്നില്ല. ചിലപ്പോൾ 'എഡിഎച്ച്ഡി' (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) എന്ന അവസ്ഥയുടെ ലക്ഷണമാകാം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിച്ചേക്കാവുന്ന അവസ്ഥയാണിത്.

ഇത്തരം പ്രയാസങ്ങൾക്ക് പിന്നിലെ കാരണം കൃത്യമായി മനസ്സിലാക്കാൻ എഡിഎച്ച്ഡി പരിശോധനയിലൂടെ സാധിക്കും. എങ്കിലും, രോഗനിർണയത്തിന് ശേഷം 'എനിക്ക് ഇനി ഒന്നും സാധിക്കില്ല' എന്ന ചിന്തയിലേക്ക് ഒതുങ്ങിക്കൂടാതെ, സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. എഡിഎച്ച്ഡി എന്നത് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരേയൊരു കാരണമല്ല, അതൊരിക്കലും ഒരാളുടെ കഴിവിനെ നിർണയിക്കുന്നതുമല്ല.നമുക്ക് എവിടെയാണ് ബുദ്ധിമുട്ട് വരുന്നത് എന്ന് കൃത്യമായി മനസിലാക്കാനും, അതിനെ മറികടക്കാനും വഴികൾ കണ്ടെത്താനുള്ള ഒരു സൂചനയായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ.

‌എഡിഎച്ച്ഡി ഉള്ളവരെ സഹായിക്കുമ്പോൾ, അവർക്ക് പ്രയാസമുള്ള കാര്യങ്ങൾ പൂർണ്ണമായി ഒഴിവാക്കിക്കൊടുക്കുന്നതിന് പകരം, അവ എങ്ങനെ എളുപ്പത്തിൽ ചെയ്തുതീർക്കാം എന്നതിലാണ് പിന്തുണ നൽകേണ്ടത്. വലിയ ജോലികൾ ചെറിയ ഭാഗങ്ങളായി തിരിച്ചു ചെയ്യുക, ഓരോന്നിനും കൃത്യമായ സമയപരിധി വയ്ക്കുക, ആവശ്യമുള്ളപ്പോൾ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഇതിനൊപ്പം വിദഗ്ധ തെറാപ്പി, ആവശ്യമെങ്കിൽ മരുന്നുകൾ, ദിനചര്യയിലെ ചെറിയ മാറ്റങ്ങൾ എന്നിവയും ഗുണം ചെയ്യും. കൂടാതെ, സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുന്നതും, ശ്രദ്ധ മാറാത്ത ശാന്തമായ അന്തരീക്ഷം ഒരുക്കുന്നതും ഇവർക്ക് വലിയ ആശ്വാസമാകും.

എഡിഎച്ച്ഡി എന്നത് ഒരാളുടെ കഴിവില്ലായ്മയല്ല, മറിച്ച് തലച്ചോറിന്റെ പ്രവർത്തനത്തിലുള്ള ഒരു പ്രത്യേകത മാത്രമാണ്. അതുകൊണ്ട് തന്നെ, ഈ അവസ്ഥയുള്ളവർക്ക് ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ല എന്നർത്ഥമില്ല. രോഗനിർണയം നമ്മുടെ കഴിവിനുള്ള അതിരല്ല, മറിച്ച് ജീവിതത്തിലെ ബുദ്ധിമുട്ടുകളെ എങ്ങനെ നേരിടാം എന്ന് പഠിക്കാനുള്ള ഒരു വഴികാട്ടിയാണ്. സ്വന്തം വെല്ലുവിളികൾ കൃത്യമായി തിരിച്ചറിയുകയും, കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശരിയായ പിന്തുണ ലഭിക്കുകയും ചെയ്താൽ എഡിഎച്ച്ഡി ഉള്ളവർക്കും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടാൻ സാധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ADHD Diagnosis: A Guide, Not a Limitation
Next Story