Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightമനസ് കൈവിട്ട്...

മനസ് കൈവിട്ട് പോകുന്നുണ്ടോ? ശ്രദ്ധിക്കണം ഈ ആറുകാര്യങ്ങൾ

text_fields
bookmark_border
മനസ് കൈവിട്ട് പോകുന്നുണ്ടോ? ശ്രദ്ധിക്കണം ഈ ആറുകാര്യങ്ങൾ
cancel

നസ്സും ശരീരവും സന്തുലിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരാളുടെ ആരോഗ്യം പൂർണമാവുന്നത്. ആധുനിക സമൂഹത്തിൽ വിഷാദരോഗമടക്കം മാനസികാരോഗ്യപ്രശ്നങ്ങൾ വലിയ തോതിൽ വർധിച്ചുക്കുന്നതായി ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. പലപ്പോഴും ശാരീരിക രോഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയും ചികിത്സാസൗകര്യങ്ങളും മാനസികാരോഗ്യരംഗത്ത് ലഭിക്കാത്തതിന് പിന്നിൽ അജ്ഞതയും തെറ്റിദ്ധാരണകളുമാണ് വില്ലൻമാരാവുന്നത്.

മാനസികാരോഗ്യത്തിനുണ്ടാവുന്ന പ്രശ്നങ്ങൾ എപ്പോഴും വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. പലപ്പോഴും അത് വ്യക്തിപരമായ ശീലങ്ങൾ, വികാരങ്ങൾ, ശാരീരിക ലക്ഷണങ്ങൾ എന്നിവയിലൂടെ നിശബ്ദമായാവും കടന്നുവരിക. നിങ്ങളുടെ മനസ്സ് സഹായം ആവശ്യപ്പെടുന്നുണ്ടോ? തിരിച്ചറിയാൻ വിദഗ്ദർ നിർദേശിക്കുന്ന ആറ് സൂചനകൾ ഇതാ:


എപ്പോഴും ക്ഷീണം: മതിയായ വിശ്രമത്തിന് ശേഷവും ക്ഷീണം അനുഭവപ്പെടുന്നത് വൈകാരികമായിട്ടുള്ള പ്രതിസന്ധിയുടെ ലക്ഷണമാവാം. ശരിയായ ഭക്ഷണത്തിനും വിശ്രമത്തിനും ശേഷവും തലവേദന, വിശപ്പില്ലായ്മ എന്നിവക്കൊപ്പം ക്ഷീണവും തുടർച്ചയായി ഉണ്ടാവുന്നത് ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം തന്നെ വിഷാദത്തിന്റെയും ലക്ഷണമായേക്കാം. അമിത സമ്മർദ്ദത്തിന് മനസ് വിധേയമാവുന്നത് ശരീരത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് മാനസികാരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.



ദേഷ്യവും മൂഡ് സിങും: ചെറിയ കാര്യങ്ങളിൽ പോലും ദേഷ്യം വരുന്നതും മാനസിക ആരോഗ്യം ക്ഷയിക്കുന്നതിന്റെ ലക്ഷണമാകാം. തുടരെ അനുഭവപ്പെടുന്ന മൂഡ് സ്വിങ്സും ഉൽക്കണ്ഠയുടെയും മാനസിക സമ്മർദ്ദത്തിന്റെയും ഫലമായിരിക്കാം എന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.



ഭക്ഷണത്തോടുള്ള മടുപ്പ്: ഭക്ഷണത്തോടുള്ള അമിത ആസക്തിയും വിരക്തിയും ഒരുപോലെ മാനസീകാരോഗ്യം ക്ഷയിക്കുന്നതിന്റെ ലക്ഷണമായേക്കാമെന്ന് മാനസികാരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. സ്ട്രെസ് ഹോർമോണുകളോടുള്ള തല​ച്ചോറിന്റെ പ്രതികരണം വിശപ്പുണ്ടാക്കുന്ന ഹോർമോണുകളെയും ദഹനപ്രക്രിയയെയും ബാധിച്ചേക്കാം.



ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട്: തുടരുന്ന ആശയക്കുഴപ്പവും മറവിയും തീരുമാനമെടക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും വിഷാദത്തിന്റെയും ലക്ഷണമാകാം. ഇത് വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിക്കാനുമുള്ള സാധ്യതയുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അടിയന്തിരമായി മാനസികാരോഗ്യവിദഗ്ദരുടെ സഹായം തേടണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.



മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിലുണ്ടാവുന്ന താത്പര്യക്കുറവ്: ഹോബികൾ, കൂട്ടായ്മകൾ, ആഘോഷങ്ങൾ എന്നിവ പൊടുന്നനെ വിരസമായി തോന്നുന്നതും മനസ് നൽകുന്ന മുന്നറിയിപ്പാകാം. ഡിപ്രഷന്റെ ആദ്യ ലക്ഷണങ്ങളായ അൻഹെഡോണിയയാവാം ഇതെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.



സമൂഹത്തിൽ നിന്ന് പിൻമാറാനുള്ള തോന്നൽ: ഫോൺ സംഭാഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, കൂടിക്കാഴ്ചകളിൽ നിന്ന് പിൻമാറുക, ഒറ്റക്കിരിക്കുക എന്നീ മാർഗങ്ങൾ താത്കാലികമായി ആശ്വാസം നൽകാ​മെങ്കിലും കാലക്രമേണ സ്ഥിതിഗതികൾ വഷളാക്കിയേക്കാം. ഇത്തരം സാഹചര്യങ്ങൾ അതിജീവിക്കാൻ ശ്രമിക്കുകയോ ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ദരുടെ സഹായം തേടുകയോ ​വേണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HeathHealth News
News Summary - Mental health​; experts advise on these early symtoms
Next Story