അ​​ക്യൂ​​പ​​ങ്​​​ച​​ർ: ശ​​രി​​യും തെ​​റ്റും

സു​​ഭാ​​ഷ്​ എ​​ന്നാ​​യി​​രു​​ന്നു ആ 17​​കാ​​ര​െ​​ൻ​​റ പേ​​ര്. ടൈ​​പ്​ 1 പ്ര​​മേ​​ഹ​രോ​​ഗി. അ​​ഞ്ചു വ​​ർ​​ഷ​​മാ​​യി അ​​യാ​​ൾ ഇ​​ൻ​​സു​​ലി​​ൻ കു​​ത്തി​​വെ​​ക്കു​​ന്നു​​ണ്ട്​; അ​​തും ദി​​വ​​സ​​ത്തി​​ൽ ര​​ണ്ടു നേ​​രം. അ​​ത്ര​​യും കൂ​​ടു​​ത​​ലാ​​ണ്​ പ്ര​​മേ​​ഹ​​മെ​​ന്ന​​ർ​​ഥം. ആ​​ദ്യ​​മൊ​​ക്കെ അ​​ത്​ നാ​​ലു​ ത​​വ​​ണ​യാ​​യി​​രു​​ന്നു​​വ​​ത്രെ. പി​​ന്നീ​​ട്​ ചി​​കി​​ത്സ​​യി​​ലൂ​​ടെ കു​​റ​​ച്ചു​​കൊ​​ണ്ടു​​വ​​ന്ന​​താ​​ണ്. കു​​റെ​ക്കാ​​ല​​ങ്ങ​​ളാ​​യു​​ള്ള ഈ ‘​​കു​​ത്തി​​വെ​​പ്പ്’​ നി​​ർ​​ത്തി കൂ​​ടു​​ത​​ൽ ‘ഫ​​ല​​പ്ര​​ദ​​മാ​​യ’ ബ​​ദ​​ൽ​ചി​​കി​​ത്സ​​ക്ക്​ ഉ​​പ​​ദേ​​ശി​​ച്ച​​ത്​ സു​​ഭാ​​ഷി​െ​​ൻ​​റ ബ​​ന്ധു​​വാ​​ണ്. അ​​ങ്ങ​​നെ​​യാ​​ണ്​ പി​​താ​​വ്​ ജ​​ഗ​​ദീ​​ഷി​​നൊ​​പ്പം കോ​​യ​​മ്പ​​ത്തൂ​​രി​​ലെ രാം​​ന​​ഗ​​റി​​ലു​​ള്ള അ​​ക്യൂ​​പ​​ങ്​​​ച​​റി​​സ്​​​റ്റി​​നെ സ​​മീ​​പി​​ച്ച​​ത്. ‘അ​​ക്യൂ ട​​ച്ച്​’ ചി​​കി​​ത്സ അ​​വ​​ലം​​ബി​​ക്കു​​ന്ന ഈ ‘ഡോ​​ക്​​​ട​​ർ’ സു​​ഭാ​​ഷി​െ​​ൻ​​റ പ്ര​​മേ​​ഹം ടൈ​​പ്​ ഒ​​ന്നോ ര​േ​​ണ്ടാ എ​​ന്നൊ​​ന്നും അ​​ന്വേ​​ഷി​​ച്ചി​​ല്ല. ആ​​ദ്യം, കു​​ത്തി​​വെ​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഇ​​ൻ​​സു​​ലി​​നും മ​​റ്റു മ​​രു​​ന്നു​​ക​​ളും നി​​ർ​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ശ​​രീ​​ര​​ത്തെ ന​​ശി​​പ്പി​​ക്കു​​ന്ന ഈ ​​മ​​രു​​ന്നാ​​ണ്​ സ​​ക​​ല പ്ര​​ശ്​​​ന​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മെ​​ന്ന്​ അ​​വ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി. അ​​വ​​ര​​ത്​ വി​​ശ്വ​​സി​​ച്ച്​ മ​​രു​​ന്ന്​ നി​​ർത്തി. അ​​ങ്ങ​​നെ പു​​തി​​യ ചി​​കി​​ത്സ തു​​ട​​ങ്ങി; മ​​രു​​ന്നി​​ല്ലാ​​ത്ത ചി​​കി​​ത്സ. ശാ​​രീ​​രി​​ക സ്​​​പ​​ർ​​ശ​​നം മാ​​​ത്ര​​മാ​​ണ്​ മ​​രു​​ന്നും ചി​​കി​​ത്സ​​യു​​മെ​​ല്ലാം. ഏ​​താ​​നും ദി​​വ​​സം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​തി​െ​​ൻ​​റ ‘ഫ​​ല’​​വും പു​​റ​​ത്തു​​വ​​ന്നു. സു​​ഭാ​​ഷി​​ന്​ ശാ​​രീ​​രി​​കാ​​സ്വാ​​സ്​​​ഥ്യ​​ങ്ങ​​ൾ അ​​നു​​ഭ​​വ​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങി. ബോ​​ധം ന​​ശി​​ച്ച സു​​ഭാ​​ഷി​​നെ ഇ​​തേ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​​ച്ച​​പ്പോ​​ൾ ‘ഡോ​​ക്​​​ട​​റു’​​ടെ മ​​ട്ടു​​മാ​​റി. ത​െ​​ൻ​​റ ചി​​കി​​ത്സാ​ക്ര​​മ​​ങ്ങ​​ൾ തെ​​റ്റി​​ച്ച്​ ഇ​​വ​​ർ മ​​രു​​ന്നു​​ക​​ഴി​​ച്ച​​താ​​ണ്​ പ്ര​​ശ്​​​ന​​മാ​​യ​​തെ​​ന്ന്​ പ​​റ​​ഞ്ഞ്​ അ​​യാ​​ൾ രോ​​ഗി​​യെ കൈ​​യൊ​​ഴി​​ഞ്ഞു. അ​​പ്പോ​​ഴേ​​ക്കും സു​​ഭാ​​ഷ്​ മ​​രി​​ച്ചി​​രു​​ന്നു. 2016 മേ​യ്​ 20നാ​​ണ്​ സു​​ഭാ​​ഷ്​ മ​​രി​​ച്ച​​ത്. ഇ​​പ്പോ​​ഴും രാം​​ന​​ഗ​​റി​​ൽ ഈ ​​സ്​​​ഥാ​​പ​​നം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. അ​​ന്നൊ​​ക്കെ ചി​​ല ഒ​​ച്ച​​പ്പാ​​ടു​​ക​​ളു​​ണ്ടാ​​യെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ൽ നി​​യ​​മ​​പ​​ര​​മാ​​യി നീ​​ങ്ങാ​​ൻ വ​​കു​​പ്പി​​ല്ലാ​​ത്ത​​തി​​നാ​​ൽ സം​​ഭ​​വം കേ​​സാ​​യി​​ല്ല. 


2018 ആ​​ഗ​​സ്​​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ലു​​മു​​ണ്ടാ​​യി സ​​മാ​​ന​​മാ​​യൊ​​രു സം​​ഭ​​വം. ന​​ഴ്​​​സി​​ങ്​ ബി​​രു​​ദ​​ധാ​​രി​​യാ​​യ യു​​വാ​​വ്​ ത​​ടി കു​​റ​​ക്കു​​ന്ന​​തി​​നും ശ​​രീ​​ര​​ത്തി​​ൽ അ​​ങ്ങി​​ങ്ങാ​​യി ക​​ണ്ട മു​​ഴ​​ക​​ൾ മാ​​റ്റു​​ന്ന​​തി​​നു​​മാ​​ണ്​ ക​​രു​​നാ​​ഗ​​പ്പ​​ള്ളി​​യി​​ലെ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്ര​ാ​ക്​​​ടി​​ഷ​ന​​റെ സമീപിച്ചത്​. രാം ​​ന​​ഗ​​റി​​ലേ​​തു​​പോ​​ലെ, ഇ​​വി​​ടെ​​യും ക​​ഴി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന മ​​രു​​ന്നു​​ക​​ൾ നി​​ർ​​ത്താ​​ൻ ഈ ‘​​ഡോ​​ക്​​​ട​​റും’ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. ആ​​ധു​​നി​​ക വൈ​​ദ്യ​​ത്തി​െ​​ൻ​​റ ചി​​കി​​ത്സ​​ക​​ളോ ടെ​​സ്​​​റ്റു​​ക​​ളോ ഈ​ ​കാ​​ല​​യ​​ള​​വി​​ൽ ചെ​​യ്യ​​രു​​തെ​​ന്നും നി​​ഷ്​​​ക​​ർ​​ഷി​​ച്ചു. ചി​​കി​​ത്സ തു​​ട​​ങ്ങി കു​​റ​​ച്ചു​ദി​​വ​​സം പി​​ന്നി​​ട്ട​​പ്പോ​​ൾ മു​​ഴ​​ക​​ൾ കൂ​​ടു​​ത​​ൽ വ​​ഷ​​ളാ​​യി. എ​​ത്ര​​ത്തോ​​ള​​മെ​​ന്നാ​​ൽ, നാ​​വി​​ലൊ​​ക്കെ വ​​ലി​​യ വ്ര​​ണ​​ങ്ങ​​ൾ വ​​ന്നുപൊ​​ട്ടിയൊലിച്ച്​ സം​​സാ​​രി​​ക്കാ​​നും ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നും ക​​ഴി​​യാ​​തായി. രോ​​ഗി​​യു​​ടെ ര​​ക്ഷി​​താ​​ക്ക​​ൾ ‘ഡോ​​ക്​​​ട​​റെ’ ക​​ണ്ട​​പ്പോ​​ൾ ഒ​​ന്നും പേ​​ടി​​ക്കാ​​നി​​ല്ലെ​​ന്നും ര​​ണ്ട്​ ദി​​വ​​സ​​ത്തോ​​ടെ എ​​ല്ലാം ശ​​രി​​യാ​​കു​മെ​​ന്നു​​മാ​​യി​​രു​​ന്നു വി​​ശ​​ദീ​​ക​​ര​​ണം.

പക്ഷെ, ര​​ണ്ടാം ദി​​വ​​സം ആ ​​യു​​വാ​​വ്​ മ​​ര​​ണ​​ത്തി​​ന്​ കീ​​ഴ​​ട​​ങ്ങുകയായിരുന്നു. തൊ​​ട്ട​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ ഈ ​​സം​​ഭ​​വം വാ​​ർ​​ത്ത​​യാ​​യി. മേ​​ഖ​​ല​​യി​​ലെ ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ, ഈ ‘​​ഡോ​​ക്​​​ട​​ർ’ ചെ​​യ്യു​​ന്ന​​ത്​ പാ​​ര​​മ്പ​​ര്യ അ​​ക്യൂ​​പ​​ങ്​​​ച​​ർ ചി​​കി​​ത്സ​​യ​​ല്ലെ​​ന്നും മ​​റി​​ച്ച്​ രാം ​​ന​​ഗ​​റി​​ലേ​​തു​​പോ​​ലെ ‘അ​​ക്യൂ ട​​ച്ച്​’ എ​​ന്ന മു​​റ​​യാ​​ണെ​​ന്നും മ​​ന​​സ്സി​​ലാ​​യി. അ​​ക്യൂ​​പ​​ങ്​​​ച​​റി​​ലേ​​തു​​പോ​​ലെ നീ​​ഡി​​ലു​​ക​​ൾ കു​​ത്തി​​വെ​​ച്ചു​​ള്ള ഒ​​ന്ന​​ല്ല ഇ​​ത്. പ​​ൾ​​സ്​ നോ​​ക്കു​​ന്ന​​തു​​പോ​​ലെ, കൈ​​കൊ​​ണ്ട്​ വെ​​റു​​തെ​​യൊ​​ന്ന്​ തൊ​​ടു​​ന്നു. അ​​തോ​​ടെ രോ​​ഗം മാ​​റു​​മെ​​ന്നാ​​ണ്​ അവകാശവാദം. ഇ​​തു​​സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ർ​​ട്ട്​ ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​ർ ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഓ​​ഫ​ി​സ​​ർ​​ക്കും ക​​ല​​ക്​​​ട​​ർ​​ക്കും സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. ‘മ​​ഹാ​​പ്ര​​ള​​യ’​​ത്തി​​ൽ ഈ ​​സം​​ഭ​​വം പി​​ന്നീ​​ട്​ ആളുകൾ മ​​റ​​ന്നു. 

കു​​റ​​ച്ചു വ​​ർ​​ഷ​​ങ്ങ​​ളാ​​യി ത​​മി​​ഴ്​​​നാ​​ട്ടി​​ൽ വ്യാ​​പ​​ക​​മാ​​യി​​രു​​ന്ന ഈ ‘​​അ​​ക്യൂ​​ട​​ച്ച്​ ചി​​കി​​ത്സ’ ഇ​​പ്പോ​​ൾ ന​​മ്മു​​ടെ സം​​സ്​​​ഥാ​​ന​​ത്തും സ​​ജീ​​വ​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന്​ ‘ക്ലി​​നി​​ക്കു’​​ക​​ൾ മാ​​ത്ര​​മ​​ല്ല, ഇ​​ത്ത​​രം ‘ഡോ​​ക്​​​ട​​ർ’​​മാ​​രെ വാ​​ർ​​ത്തെ​​ടു​​ക്കു​​ന്ന ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ടു​​ക​​ളും കേ​​ര​​ള​​ത്തി​​ൽ നി​​ര​​വ​​ധി​​യാ​​ണ്. വാ​​സ്​​​ത​​വ​​ത്തി​​ൽ, ഇ​​വ​​ർ ഒ​​രു ചി​​കി​​ത്സ​​യും ന​​ൽ​​കു​​ന്നി​​ല്ല. ല​​ഭ്യ​​മാ​​യ ചി​​കി​​ത്സ​​ക​​ളും മ​​രു​​ന്നു​​ക​​ളും നി​​ഷേ​​ധി​​ക്കു​​ക​​യാ​​ണ്. ഇ​​ങ്ങ​​നെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഭൂ​​രി​​ഭാ​​ഗം സ്​​​ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും നെ​​യിം ബോ​​ർ​​ഡി​​ൽ ‘അ​​ക്യൂ​​പ​​ങ്​​​ച​​ർ’ എ​​ന്നാ​​ണ്​ എ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത്. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന അം​​ഗീ​​ക​​രി​​ച്ച, നി​​ര​​വ​​ധി രാ​​ജ്യ​​ങ്ങ​​ളി​​ൽ ഔ​​ദ്യോ​​ഗി​​ക ചി​​കി​​ത്സാ​രീ​​തി​​ക​​ളി​​ൽ ഒ​​ന്നാ​​യി അ​​വ​​ലം​​ബി​​ക്കു​​ന്ന ചൈ​​നീ​​സ്​ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള അ​​ക്യൂ​​പ​​ങ്​​​ച​​ർ എ​​ന്ന ഒ​​രു ചി​​കി​​ത്സ​​ാ ക്ര​​മം ഇ​​വി​​ടെ​​യു​​ണ്ട്. അ​​തു​​ത​​ന്നെ​​യാ​​ണ്​ ഇ​​തും എ​​ന്നു​​വ​​രു​​ത്തി​​യാ​​ണ്​ ഈ ‘​​ക്ലി​​നി​​ക്കു’​​ക​​ളി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​വി​​ട​ത്തെ ​‘ഡോ​​ക്​​​ട​​ർ’​​മാ​​രാ​​ക​​​ട്ടെ, അ​​ടി​​സ്​​​ഥാ​​ന ശാ​​സ്​​​ത്ര​​ത്തി​​ൽ​​പോ​​ലും പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സം സി​​ദ്ധി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​വ​​രും. ക​​പ​​ട​​വൈ​​ദ്യ​​ത്തി​െ​​ൻ​​റ മ​​റ്റൊ​​രു മാ​​തൃ​​ക രൂ​​പ​​പ്പെ​​ടു​​ക​​യാ​​ണ്​ ഇ​​വി​​ടെ. ഇ​​ത​​ര വൈ​​ദ്യ​​മേ​​ഖ​​ല​​ക​​ളെ​േ​​പ്പാ​​ലെ, മെ​​ഡി​​ക്ക​​ൽ കൗ​​ൺ​​സി​​ൽ ഓ​​ഫ്​ ഇ​​ന്ത്യ​​യു​​ടെ​​യോ ആ​​യു​​ഷ്​ മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ​​യോ അം​​ഗീ​​കാ​​ര​​മി​​ല്ല അ​​ക്യൂ​​പ​​ങ്​​​ച​​റി​​ന്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, അ​​ക്യൂ​​പ​​ങ്​​​ച​​റി​െ​​ൻ​​റ പേ​​രി​​ലു​​ള്ള ചി​​കി​​ത്സ​​യെ​​യും നി​​യ​​ന്ത്രി​​ക്കാ​​നോ അ​​തു​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ നി​​യ​​മന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​നോ ത​​ൽ​​ക്കാ​​ലം നി​​ർ​​വാ​​ഹ​​മി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഈ ​​ശൂ​ന്യാ​​വ​​സ്​​​ഥ പ​​ര​​മാ​​വ​​ധി മു​​ത​​ലെ​​ടു​​ക്കു​​ക​​യാ​​ണ്​ വ്യാ​​ജ​​ന്മാ​​ർ. 

അ​​ക്യൂ​പ​​ങ്​​ച​​ർ ഇ​​ന്ത്യ​​യി​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടു​േ​​മ്പാ​​ൾ
അ​​ക്യൂ​പ​ങ്ച​ർ എ​​ന്ന പാ​​ര​​മ്പ​​ര്യ ചൈ​​നീ​​സ്​ ചി​​കി​​ത്സാ​​രീ​​തി​​യു​​ടെ ശാ​​സ്​​​ത്രീ​​യ​​ത പ​​രി​​ശോ​​ധി​​ക്ക​​ൽ ഈ ​​ലേ​​ഖ​​ന​​ത്തി​െ​​ൻ​​റ ഉ​​ദ്ദേ​​ശ്യ​​മ​​ല്ല. ഈ ​​ചി​​കി​​ത്സാ​രീ​​തി​​യു​​ടെ ഫ​​ല​​സി​​ദ്ധി സം​​ബ​​ന്ധി​​ച്ച്​ വ്യാ​​പ​​ക​​മാ​​യ സം​​വാ​​ദ​​ങ്ങ​​ൾ ലോ​​ക​​ത്തി​െൻ​​റ പ​​ല​​ഭാ​​ഗ​​ങ്ങ​​ളി​​ലും ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. പ​​േ​ക്ഷ, ഒ​​ന്നു​​ണ്ട്. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന അം​​ഗീ​​ക​​രി​​ച്ച ചി​​കി​​ത്സാ​​രീ​​തി​​ക​​ളി​​ലൊ​​ന്നാ​​ണ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ. അ​​മേ​​രി​​ക്ക, ബ്രി​​ട്ട​​ൻ, ​ഫ്രാ​​ൻ​​സ്, ആ​​സ്​​​ട്രേ​​ലി​​യ, ജ​​പ്പാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​ല്ലാം ഇ​​തി​​ന്​ അം​​ഗീ​​കാ​​ര​​മു​​ണ്ട്. എ​​ന്ന​​ല്ല, ഇ​​ത്​ കൂ​​ടു​​ത​​ൽ വ്യാ​​പ​​ക​​മാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ബി.​​സി കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ചൈ​​ന​​യി​​ൽ നി​​ല​​നി​​ന്നി​​രു​​ന്ന അ​​ക്യൂ​​പ​​ങ്​​​ച​​ർ ആ​​റാം നൂ​​റ്റാ​​​ണ്ടോ​​ടെ കൊ​​റി​​യ​​യി​​ലേ​​ക്കും പി​​ന്നീ​​ട്​ ജ​​പ്പാ​​നി​​​ലു​​മെ​​ത്തി എ​​ന്നാ​​ണ്​ പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്. 17ാം നൂ​​റ്റാ​​ണ്ടി​​ൽ ഡ​​ച്ച്​ ഈ​​സ്​​​റ്റ്​ ഇ​​ന്ത്യ ക​​മ്പ​​നി​​യു​​ടെ ഭാ​​ഗ​​മാ​​യി ജ​​പ്പാ​​നി​​ലെ​​ത്തി​​യ ഒ​​രു സ​​ർ​​ജ​​ൻ അ​​വി​​ടെ​​നി​​ന്ന്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ ചി​​കി​​ത്സാ​രീ​​തി ക​​ണ്ട​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്​ അ​​തി​​ൽ ആ​​ക​​ർ​​ഷ​​ണം തോ​​ന്നി. അ​​ദ്ദേ​​ഹം അ​​തി​​നെ​​ക്കു​​റി​​ച്ച്​ പ​​ഠി​​ച്ച്​ വി​​ശ​​ദ​​മാ​​യ പ്ര​​ബ​​ന്ധം​ത​​ന്നെ ര​​ചി​​ച്ചു: ദെ ​​അ​​ക്യൂ​​പ​​ങ്​​​ചു​​റ (1683). ഈ ​​പ്ര​​ബ​​ന്ധ​​മാ​​ണ്​ അ​​ക്യൂ​​പ​​ങ്​​​ച​​റി​​നെ യൂ​​റോ​​പ്പി​​ന്​ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 19ാം നൂ​​റ്റാ​​ണ്ടോ​​ടെ, യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലെ​​ങ്ങും ഇ​​ത്​ പ്ര​​ച​​രി​​ച്ചു. ഈ ​​കാ​​ല​​ത്തു​​ത​​ന്നെ അ​​മേ​​രി​​ക്ക​​ൻ ഭൂ​​ഖ​​ണ്ഡ​​ത്തി​​ലേ​​ക്കും പ​​ര​​മ്പ​​രാ​​ഗ​​ത അ​​ക്യൂ​​പ​​ങ്​​​ച​​ർ വ്യാ​​പി​​ച്ചു. 

അ​​ക്യൂ​​പ​​ങ്​​​ച​​റി​​നെ സ​​മ്പൂ​​ർ​​ണ പാ​​ര​​മ്പ​​ര്യ​​മു​​റ​​ക​​ളി​​ൽ​​നി​​ന്ന്​ വേ​​ർ​​തി​​രി​​ച്ച്​ ആ​​ധു​​നി​​ക ശാ​​സ്​​​ത്ര​​ത്തി​െ​​ൻ​​റ അ​​റി​​വു​​ക​​ൾ​​കൂ​​ടി ചേ​​ർ​​ത്ത്​ പ്ര​​ച​​രി​​പ്പി​​ച്ച​​തും ജ​​ന​​കീ​​യ​​മാ​​ക്കി​​യ​​തും മാ​​വോ​​യാ​​ണ്. അ​​ന്ന്​ ചൈ​​ന​​യി​​ലെ ചി​​ല ശാ​​സ്​​​ത്ര​​ജ്ഞ​​ർ ഇ​​തി​​ന്​ എ​​തി​​രു​​നി​​ന്നി​​ട്ടു​​പോ​​ലും ചൈ​​നീ​​സ്​ പാ​​ര​​മ്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി മാ​​വോ പു​​തി​​യ പ​​രീ​​ക്ഷ​​ണ​​ത്തി​​ന്​ കൂ​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വ​​ത്രെ. ഇ​​ല​​ക്​​​ട്രി​​ക്​ നീ​​ഡി​​ലു​​ക​​ളും മ​​റ്റും അ​​ക്യൂ​​പ​​ങ്​​​ച​​റി​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ട്ടു​​തു​​ട​​ങ്ങു​​ന്ന​​ത്​ അ​​ങ്ങ​നെ​​യാ​​ണ്. 1971ൽ, ​​ന്യൂ​​യോ​​ർ​​ക് ടൈം​​സി​​ൽ അ​​ക്യൂ​​പ​​ങ്​​​ച​​റി​​നെ​​ക്കു​​റി​​ച്ച്​ വ​​ന്ന ലേ​​ഖ​​നം വാ​​യി​​ച്ച​​പ്പോ​​ഴാ​​ണ്​ യു.​​എ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ റി​​ച്ചാ​​ർ​​ഡ്​ നി​​ക്​​​സ​​ൺ ഇ​​ങ്ങ​​നെ​​യൊ​​രു ചി​​കി​​ത്സ​​യെ​​ക്കു​​റി​​ച്ച്​ ആ​​ദ്യ​​മാ​​യി കേ​​ട്ട​​ത്. അ​​ന​​സ്​​​തേ​​ഷ്യ​​ക്ക്​ പ​​ക​​രം അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്ര​​യോ​​ഗി​​ക്കു​​ന്ന ചൈ​​നീ​​സ്​ രീ​​തി​​യെ​​ക്കു​​റി​​ച്ചൊ​​ക്കെ​​യു​​ള്ള വി​​വ​​ര​​ണം നി​​ക്​​​സ​​ണി​​ൽ അ​​ത്ഭു​​ത​​മു​​ള​​വാ​​ക്കി. തൊ​​ട്ട​​ടു​​ത്ത വ​​ർ​​ഷം ആ ​​പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളൊ​​ക്കെ നേ​​രി​​ൽ​​കാ​​ണാ​​ൻ അദ്ദേഹം ചൈ​​ന​​യി​​ലെ​​ത്തി​​യ​​ത്രെ. ഇ​​ങ്ങ​​നെ​​യൊ​​ക്കെ​​യാ​​ണ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്ര​​ച​​രി​​ക്കു​​ന്ന​​ത്.1980​​ക​​ളി​​ൽ ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യും അ​​ക്യൂ​​പ​​ങ്​​​ച​​റി​​നെ അം​​ഗീ​​ക​​രി​​ച്ചു. ഇ​​ന്നി​​പ്പോ​​ൾ, ആ​​ധു​​നി​​ക വൈ​​ദ്യം​​ക​​ഴി​​ഞ്ഞാ​​ൽ ലോ​​ക​​ത്ത്​ ഏ​​റ്റ​​വും​​ കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ ആ​​ശ്ര​​യി​​ക്കു​​ന്ന ചി​​കി​​ത്സ​​ാരീ​​തിയാണ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ. 90ക​​ളി​​ൽ അ​​മേ​​രി​​ക്ക​​ൻ ജ​​ന​​സം​​ഖ്യ​​യു​​ടെ ഒ​​രു ശ​​ത​​മാ​​നം ആ​​ളു​​ക​​ളാ​​ണ്​ ഇ​​തി​​നെ ആ​​ശ്ര​​യി​​ച്ചി​​രു​​ന്ന​​തെ​​ങ്കി​​ൽ, 2010ൽ ​​അ​​ത്​ ഒ​​ന്ന​​ര​ േ​​കാ​​ടി​​യി​​ലെ​​ത്തി. ബ്രി​​ട്ട​​നി​​ൽ ഒ​​രു വ​​ർ​​ഷം 45 ല​​ക്ഷം പേ​​രെ​​ങ്കി​​ലും അ​​ക്യൂ​​പ​​ങ്​​​ച​​ർ ചി​​കി​​ത്സ​​ക്ക്​ വി​​ധേ​​യ​​മാ​​കു​​ന്നു​​ണ്ട്​്.

അ​​ക്യൂ​​പ​​ങ്​​​ച​​റി​​ന്​ ഇ​​ന്ത്യ​​യി​​ലും അം​​ഗീ​​കാ​​രം ല​​ഭി​​ക്കാ​​ൻ പോ​​വു​​ക​​യാ​​ണ്. ഒ​​രു പാ​​ര​​മ്പ​​ര്യ ചി​​കി​​ത്സ​ാ​രീ​​തി എ​​ന്ന​നി​​ല​​യി​​ൽ അ​​ക്യൂ​​പ​​ങ്​​​ച​​ർ ‘പ്രാ​​ക്​​​ടി​​സി​​ങ്’​ പ​​ണ്ടു​​തൊ​​​​ട്ടേ ഇ​​ന്ത്യ​​യി​​ലു​​ണ്ട്. ഡോ. ​​ബി.​​കെ. ബ​​സു​​വാ​​ണ്​ ഇ​​ന്ത്യ​​യി​​ൽ അ​​ക്യൂ​​പ​​ങ്​​​ച​​ർ ഒ​​രു അം​​ഗീ​​കൃ​​ത ചി​​കി​​ത്സ​​യാ​​യി രൂ​​പ​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​ം ആ​​രം​​ഭി​​ച്ച​​ത്​ (1959). മോ​​ഡേ​​ൺ മെ​​ഡി​​സി​​ൻ ഡോ​​ക്​​​ട​​റാ​​യി​​രു​​ന്ന ബ​​സു ചൈ​​ന സ​​ന്ദ​​ർ​​ശി​​ച്ച്​ ഇ​​തി​​നെ​​ക്കു​​റി​​ച്ച്​ പ​​ഠി​​ച്ചി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ്, ആ​​ധു​​നി​​ക വൈ​​ദ്യ​​വു​​മാ​​യി യോ​​ജി​​ച്ചു​​കൊ​​ണ്ടു​​ള്ള അ​​ക്യൂ​​പ​​ങ്​​​ച​​റി​​ന്​ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന്​ അ​​ദ്ദേ​​ഹം തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. പീ​​പ്​​​​ൾ​​സ്​ റി​​ലീ​​ഫ്​ പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ളും അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. പ​​ശ്ചി​​മ​ബം​​ഗാ​​ളി​​ലെ ജാ​​ദ​​വ്​​​പു​ർ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യി​​ലാ​​ണ്​ ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി അ​​ക്യൂ​​പ​​ങ്​​​ച​​ർ ഒ​​രു വി​​ഷ​​യ​​മാ​​യി പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്​ (1981). പി​​ന്നീ​​ട്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​​സി​​ങ്ങി​​ന്​ പ്രാ​​മു​​ഖ്യം ന​​ൽ​​കു​​ന്ന പ്ര​​ത്യേ​​ക കോ​​ഴ്​​​സു​​ക​​ൾ​ത​​ന്നെ പ​​ല സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും തു​​ട​​ങ്ങി. അ​​ക്യൂ​​പ​​ങ്​​​ച​​ർ ​െട്ര​യ്​​നി​​ങ്ങി​​ന്​ മാ​​ത്ര​​മാ​​യു​​ള്ള ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ടു​​ക​​ളും 80ക​​ളി​​ലും 90ക​​ളി​​ലും ഇ​​ന്ത്യ​​യി​​ൽ തു​​ട​​ങ്ങി. ഡോ.​ ​ബ​​സു മെ​​മ്മോ​​റി​​യ​​ൽ െട്ര​യ്​​നി​​ങ്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​ട്ട്​ ഓ​​ഫ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ (കൊ​​ൽ​​ക്ക​​ത്ത), ഇ​​ന്ത്യ​​ൻ റി​​സ​​ർ​​ച് ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഫോ​​ർ ഇ​​ൻ​​റ​​ഗ്രേ​​റ്റ​​ഡ്​ മെ​​ഡി​​സി​​ൻ (ഹൗ​​റ) തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം ഉ​​ദാ​​ഹ​​ര​​ണം. 

1996ൽ, ​​പ​​ശ്ചി​​മ ബം​​ഗാ​​ൾ സ​​ർ​​ക്കാ​​ർ അ​​ക്യൂ​​പ​​ങ്​​​ച​​റി​​നെ അം​​ഗീ​​കൃ​​ത ചി​​കി​​ത്സാ​​രീ​​തി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു (വെ​​സ്​​​റ്റ്​ ബം​​ഗാ​​ൾ അ​​ക്യൂ​​പ​​ങ്​​​ച​​ർ സി​​സ്​​​റ്റം ഓ​​ഫ്​ തെ​​റ​​പ്പി ആ​​ക്​​​ട്​ 1996). തു​​ട​​ർ​​ന്നാ​​ണ്​ ഡോ.​ ​ബ​​സു മെ​​മ്മോ​​റി​​യ​​ൽ െട്ര​യ്​​നി​ങ്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​ട്ട്​ ഓ​​ഫ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ സ്​​​ഥാ​​പി​​ത​​മാ​​കു​​ന്ന​​ത്. ഇ​​വി​​ടെ​​നി​​ന്ന്​ െട്ര​യ്​​നി​ങ്​ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്ക്​ പ​​ല ആ​​ശു​​പ​​ത്രി​​ക​​ളി​​ലും പ്രാ​​ക്​​​ടി​ഷ​​ന​​ർ​​മാ​​രാ​​യി (നി​​ർ​​ണി​​ത​​മാ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളോ​​ടെ)​ നി​​യ​​മ​​ന​​വും ന​​ൽ​​കി​​യി​​രു​​ന്നു. ബം​​ഗാ​​ൾ മാ​​തൃ​​ക​​യി​​ൽ 2017ൽ ​​മ​​ഹാ​​രാ​​ഷ്​​​ട്ര​​യും ഈ ​​ചി​​കി​​ത്സ​​യെ അം​​ഗീ​​ക​​രി​​ക്കു​​ക​​യു​​ണ്ടാ​​യി. ഇ​​തി​​നി​​ടെ, കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റും അ​​ക്യൂ​​പ​​ങ്​​​ച​​റി​​നെ ഭാ​​ഗി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ക്കു​​ക​​യു​​ണ്ടാ​​യി. 2003ൽ, ​​വാ​​ജ്​​​പേ​​യി സ​​ർ​​ക്കാ​​റി​െ​​ൻ​​റ കാ​​ല​​ത്താ​​യി​​രു​​ന്നു അ​​ത്. ‘‘കൃ​​ത്യ​​മാ​​യ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച​​യാ​​ളു​​ക​​ൾ​​ക്ക്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​സ്​ ന​​ട​​ത്താനു​​’’ള്ള അ​​നു​​മ​​തി​​യാ​​യി​​രു​​ന്നു അ​​ത്. ഈ ​​ഉ​​ത്ത​​ര​​വി​െ​​ൻ​​റ ഏ​​റ്റ​​വും വ​​ലി​​യ പ​​രി​​മി​​തി, ആ​​രാ​​ണ്​ ‘‘കൃ​​ത്യ​മാ​​യി പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച​​വ​​ർ’’ എ​​ന്നു പ​​റ​​യു​​ന്നി​​ല്ല എ​​ന്ന​​താ​​ണ്. മാ​​ത്ര​​മ​​ല്ല, അ​​ക്യൂ​​പ​​ങ്​​​ച​​റി​​ന്​ കൃ​​ത്യ​​വും സൂ​​ക്ഷ്​​​മ​​വു​​മാ​​യ നി​​ർ​​വ​​ച​​ന​​വും ന​​ൽ​​കി​​യി​​ല്ല. ഇ​​തു​​മൂ​​ലം, വാ​​ളെ​​ടു​​ത്ത​​വ​​രെ​​ല്ലാം വെ​​ളി​​ച്ച​​പ്പാ​​ടാ​​യി. അ​​ക്യൂ​​പ​​ങ്​​​ച​​ർ എ​​ന്ന ബോ​​ർ​​ഡ്​​​വെ​​ച്ച്​ എ​​ന്തു​​ത​​രം ചി​​കി​​ത്സ​​യും (മ​​ന്ത്ര​​വാ​​ദ​​മ​​ട​​ക്കം) ന​​ട​​ത്താ​​െ​​മ​​ന്ന സ്​​​ഥി​​തി​​യാ​​യി. ഈ ​​പ​​ഴു​​താ​​ണ്​ മേ​​ൽ​​സൂ​​ചി​​പ്പി​​ച്ച വ്യാ​​ജ​​ന്മാ​​രെ​​ല്ലാം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. 

2016ൽ ​​വി​​വി​​ധ പ​​ര​​മ്പ​​രാ​​ഗ​​ത ചി​​കി​​ത്സാ രീ​​തി​​ക​​ളെ അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കാ​​യി കേ​​​ന്ദ്രം ഒ​​രു സ​​മി​​തി​​യെ നി​​യ​​മി​​ച്ചി​​രു​​ന്നു. ഈ ​​സ​​മി​​തി​​യാ​​ണ്​ പ്രാ​​ഥ​​മി​​ക പ​​ഠ​​ന​​ത്തി​െ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ അ​​ക്യൂ​​പ​​ങ്​​​ച​​റി​​ന്​ അം​​ഗീ​​കാ​​രം ന​​ൽ​​കാ​​വു​​ന്ന​​താ​​ണ്​ എ​​ന്ന്​ സ​​ർ​​ക്കാ​​റി​​നെ ധ​​രി​​പ്പി​​ച്ച​​ത്. ഈ ​​വ​​ർ​​ഷം ആ​​ദ്യ​​ത്തി​​ൽ, ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ഫോ​​ർ മെ​​ഡി​​ക്ക​​ൽ റി​​സ​​ർ​​ച് മു​​ൻ മേ​​ധാ​​വി വി.​​എം. ക​​​ട്ടോ​​ക്കി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ​​ത്തം​​ഗ സ​​മി​​തി​​യെ വി​​ശ​​ദ​​പ​​ഠ​​ന​​ത്തി​​നാ​​യി നി​​യ​​മി​​ച്ചു. കേ​​ന്ദ്ര ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യ​​ത്തി​െ​​ൻ​​റ സ​​മീ​​പ​​കാ​​ല നി​​ല​​പാ​​ടു​​ക​​ൾ​​വെ​​ച്ചു​​നോ​​ക്കു​േ​​മ്പാ​​ൾ അ​​ക്യൂ​​പ​​ങ്​​​ച​​റും ‘ആ​​യു​​ഷ്​’ വി​​ഭാ​​ഗ​​ത്തി​െ​​ൻ​​റ പ​​രി​​ധി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി അം​​ഗീ​​ക​​രി​​ക്കാ​​നാ​​ണ്​ സാ​​ധ്യ​​ത. അ​​ങ്ങ​​നെ​​വ​​ന്നാ​​ൽ, 2003ലെ ​​ഉ​​ത്ത​​ര​​വി​െ​​ൻ​​റ ന്യൂ​ന​​ത​​ക​​ൾ പു​​തി​​യ നി​​യ​​മ​​ത്തി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്നാ​​ണ്​ വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന​​ത്. അ​​ക്യൂ​​പ​​ങ്​​​ച​​ർ െട്ര​യ്​​നി​​ങ്ങി​​നാ​​യി ബാ​​ച്​​​ലേ​​ഴ്​​​സ്, മാ​​സ്​​​റ്റേ​​ഴ്​​​സ്​ കോ​​ഴ്​​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ പു​​തി​​യ ബി​​ല്ലി​​ലു​​ണ്ടാ​​കു​​മെ​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. അ​​ക്യൂ​​പ​​ങ്​​​ച​​ർ സ​​യ​​ൻ​​സ്​ അ​​സോ​​സി​​യേ​​ഷ​​ൻ (എ.​​എ​​സ്.​​എ)​​പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ കോ​​ഴ്​​​സു​​ക​​ൾ സം​​ബ​​ന്ധി​​ച്ച അ​​വ​​രു​​ടെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ​​മി​​തി​​ക്ക്​ സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ചു​​ള്ള സി​​ല​​ബ​​സാ​​ണ്​ അ​​വ​​ർ മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന​​ത്. ഇ​​തു​​പ്ര​​കാ​​രം മു​​ഴു​​വ​​ൻ സ​​മ​​യ ഡി​​ഗ്രി കോ​​ഴ്​​​സു​​ക​​ൾ​​ക്ക്​ അ​​ഞ്ച​​ര വ​​ർ​​ഷ​​വും ഡി​​പ്ലോ​​മ കോ​​ഴ്​​​സു​​ക​​ൾ​​ക്ക്​ മൂ​​ന്ന​​ര വ​​ർ​​ഷ​​വു​​മാ​​ണ്​ വേ​​ണ്ടി​വ​​രു​​ക. 

അ​​ക്യൂ​​പ​​ങ്​​​ച​​ർ: ഒ​​റി​​ജി​​ന​​ലും വ്യാ​​ജ​​നും
മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ ഒ​​രു മ​​ദ്​​റ​​സാ​​ധ്യാ​​പ​​ക​​ൻ ‘ഡോ​​ക്​​​ട​​റാ’​​യ ക​​ഥ കേ​​ൾ​​ക്കു​​ക. പ്ല​​സ്​ ടു​​വി​​ന്​​​ശേ​​ഷം ദ​​ർ​​സ്​ വി​​ദ്യാ​​ഭ്യാ​​സം നേ​​ടി​​യ ഇ​​ദ്ദേ​​ഹം ഒ​​രു മാ​​സ​​ത്തെ ലീ​​വി​​ൽ പോ​​യി തി​​രി​​ച്ചെ​​ത്തി​​യ​​ത്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​ഷ​​ന​​റാ​​യി​​ട്ടാ​​ണ്. മ​​ദ്​​റ​​സ സ​​മ​​യം ക​​ഴി​​ഞ്ഞാ​​ൽ, തൊ​​ട്ട​​ടു​​ത്ത വാ​​ട​​ക​​ക്കെ​​ട്ടി​​ട​​ത്തി​​ൽ ഒ​​രു​​ക്കി​​യ ‘ക്ലി​​നി​​ക്കി’​​ലേ​​ക്കു പോ​​കും അ​​യാ​​ൾ. പി​​ന്നെ വൈ​​കു​​ന്നേ​​രം​​വ​​രെ ചി​​കി​​ത്സ തു​​ട​​രും. കാ​​ര്യ​​ങ്ങ​​ൾ പ​​ന്തി​​യ​​ല്ലെ​​ന്ന്​ ക​​ണ്ട​​പ്പോ​​ൾ ടി​​യാ​​നെ മ​​ദ്​​റ​​സ​​യി​​ൽ​​നി​​ന്നു​ത​​ന്നെ പു​​റ​​ത്താ​​ക്കി മാ​​നേ​​ജ്​​​മെ​​ൻ​​റ്. വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ൽ ക​​ണ്ടി​​ട്ടി​​ല്ലേ, ‘ഏ​​ഴു​ദി​​വ​​സം​കൊ​​ണ്ട്​ നി​​ങ്ങ​​ൾ​​ക്കും ഡോ​​ക്​​​ട​​റാ​​കാം’ എ​​ന്ന പ​​ര​​സ്യ​​വാ​​ച​​കം. അ​​തു​​ത​​ന്നെ​​യാ​​ണ്​ ഇ​​തും. ഇ​​വി​​ടെ ‘ഡോ​​ക്​​​ട​​ർ’ എ​​ന്ന്​ പേ​​രി​​നൊ​​പ്പം ചേ​​ർ​​ക്കു​​ന്നി​​ല്ലെ​​ന്നു​മാ​​ത്രം. എ​​ല്ലാം ഒ​​ന്നു​​ത​​ന്നെ​​യാ​​ണ്. ഏ​​ത്​ രോ​​ഗ​​വും ഭേ​​ദ​​മാ​​ക്കു​​മെ​​ന്നാ​​ണ്​ ഇ​​ത​​ര വ്യാ​​ജ​​ന്മാ​​രെ​​പ്പോ​​ലെ ഇ​​വ​​രു​​ടെ​​യും അ​​വ​​കാ​​ശ​​വാ​​ദം. മലയാള മാധ്യമങ്ങളുടെ ക്ലാസ്​ഫൈഡ്​ പേജുകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിൽക്കുയാണ്​ ഇക്കൂട്ടർ. 
ഇ​​ത്ത​​ര​​ത്തി​​ൽ വ്യാ​​ജ​​ന്മാ​​രെ സൃ​​ഷ്​​​ടി​​ക്കു​​ന്ന നി​​ര​​വ​​ധി ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ടു​​ക​​ൾ ഇ​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഒ​​രു​മാ​​സം മു​​ത​​ൽ വ​​ർ​​ഷം വ​​രെ​​യു​​ള്ള കോ​​ഴ്​​​സു​​ക​​ളാ​​ണ്​ ഇ​​വി​​ടെ പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്. ഒ​​രാ​​ഴ്​​​ച​​കൊ​​ണ്ട്​ സി​​ല​​ബ​​സ്​ പൂ​​ർ​​ണ​​മാ​​യും ക​​വ​​ർ ചെ​​യ്യു​​ന്ന സ്​​​ഥാ​​പ​​ന​​ങ്ങ​​ളു​​മു​​ണ്ട്. വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത ഈ ​​കോ​​ഴ്​​​സു​​ക​​ൾ​​ക്ക്​ പ​​ല​​പ്പോ​​ഴും പ്ര​​ശ്​​​ന​​മാ​​കാ​​റി​​ല്ല. പ​​േ​ക്ഷ, വ്യ​​വ​​സ്​​​ഥാ​​പി​​ത​​മാ​​യി കാ​​ര്യ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന വ്യാ​​ജ​​ന്മാ​​രു​​മു​​ണ്ട്. അ​​വ​​ർ പ്ല​​സ്​​​ടു/​​ഡി​​ഗ്രി എ​​ന്നൊ​​ക്കെ പ്ര​​വേ​​ശ​​ന യോ​​ഗ്യ​​ത​​യാ​​യി വെ​​ക്കാ​​റു​​ണ്ട്​്. 

സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ്​ പ​​ശ്ചാ​​ത്ത​​ല​​മു​​ള്ള​​വ​​ർ​​ക്കും ഈ ​​കോ​​ഴ്​​​സു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​കാം; കോ​​ഴ്​​​സ്​ സി​​ല​​ബ​​സി​​ൽ ഉൾപ്പെടുത്തിയിരിക്കുന്ന അ​​നാ​​ട്ട​​മി​​ മനസിരുത്തി പഠിച്ചാൽ മതി. നോ​​ക്ക​​ണേ, എം.​​ബി.​​ബി.​​എ​​സ്​ വി​​ദ്യാ​​ർ​​ഥി​​ക​​ളും മ​​റ്റും വ​​ർ​​ഷ​​ങ്ങ​​ളെ​​ടു​​ത്ത്​ പ​​ഠി​​ക്കു​​ന്ന അ​​നാ​​ട്ട​​മി​​യാ​​ണ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ െട്ര​യ്​​നി​ങ്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​ട്ടി​​ൽ മാ​​സ​​ങ്ങ​​ൾ​​കൊ​​ണ്ട്​ പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്. പ്ല​​സ്​ വ​​ൺ ക്ലാ​​സി​​ൽ ഒ​​രു ജൈ​​വകോ​​ശ​​ത്തി​െ​​ൻറ ഘ​​ട​​ന പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്​ ആ​​ഴ്​​​ച​​ക​​ളെ​​ടു​​ത്താ​​ണെ​​ന്ന​​തും ഇ​​തോ​​ടൊ​​പ്പം കൂ​​ട്ടി​​വാ​​യി​​ക്കു​​ക. അ​​പ്പോ​​ൾ എ​​ന്താ​​യി​​രി​​ക്കും ഇ​​ത്ത​​രം കോ​​ഴ്​​​സു​​ക​​ളി​​ൽ പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്, അ​​തി​െ​​ൻ​​റ നി​​ല​​വാ​​രം എ​​ത്ര എ​​ന്ന​​തൊ​​ക്കെ ഇ​​തി​​ൽ​​നി​​ന്നൊ​​ക്കെ ഏ​​താ​​ണ്ട്​ ഊ​​ഹി​​ക്കാം. 

വാ​​സ്​​​ത​​വ​​ത്തി​​ൽ ഇ​​ക്കൂ​​ട്ട​​ർ പ​​ഠി​​പ്പി​​ക്കു​​ന്ന​​തും ​പ്ര​​യോ​​ഗി​​ക്കു​​ന്ന​​തും അ​​ക്യൂ​​പ​​ങ്​​​ച​​ർ ത​​ന്നെ​​യാ​​ണോ? അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​​സി​​ങ്​ സം​​ബ​​ന്ധി​​ച്ച്​ ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന പു​​റ​​ത്തി​​റ​​ക്കി​​യ മാ​​ർ​​ഗ​നി​​ർ​​ദേ​​ശ​​ങ്ങ​​ളും ഇ​​വ​​രു​​ടെ സി​​ല​​ബ​​സും താ​​ര​​ത​​മ്യം ചെ​​യ്യു​േ​​മ്പാ​​ൾ, ഇ​​ത്​ മ​​റ്റെ​​ന്തൊ​​ക്കെ​​യോ ആ​​ണെ​​ന്ന്​ എ​​ളു​​പ്പ​​ത്തി​​ൽ ബോ​​ധ്യ​​പ്പെ​​ടും. തു​​ട​​ക്ക​​ത്തി​​ൽ സൂ​​ചി​​പ്പി​​ച്ച സു​​ഭാ​​ഷി​െ​​ൻറ അ​​നു​​ഭ​​വ​​ത്തി​​ലെ​​ന്ന​​പോ​​ലെ, പൊ​​തു​​വി​​ൽ ഇ​​വ​​ർ രോ​​ഗി അ​​തു​​വ​​രെ​​യും ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന മ​​രു​​ന്നു​​ക​​ള​​ത്ര​​യും നി​​ർ​​ത്താ​​നാ​​ണ്​ ആ​​വ​​ശ്യ​​പ്പെ​​ടു​​ക. തു​​ട​​ർചി​​കി​​ത്സ​​ക്ക്​ അ​​തൊ​​രു വ്യ​​വ​​സ്​​​ഥ​​യാ​​ക്കി വെ​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്. അ​​താ​​യ​​ത്, ഇ​​ൻ​​സു​​ലി​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പ്ര​​മേ​​ഹ​രോ​​ഗി​​യോ​​ട്​ ആ​​ദ്യം കു​​ത്തി​​വെ​​പ്പ്​ നി​​ർ​​ത്താ​​നാ​​ണ്​ നി​​ർ​​ദേ​​ശി​​ക്കു​​ക. പു​​റ​​മെ, പ്ര​​മേ​​ഹ​​ത്തി​െ​​ൻ​​റ തീ​​വ്ര​​ത​​യ​​റി​​യാ​​ൻ ര​​ക്തപ​​രി​​ശോ​​ധ​​ന​​യോ മ​​റ്റോ അ​​നു​​വ​​ദി​​ക്കു​​ക​​യു​​മി​​ല്ല.

ഇ​​ങ്ങ​​നെ ചെ​​യ്​​​താ​​ൽ ‘പു​​തി​​യ ചി​​കി​​ത്സ’​​യു​​ടെ ഫ​​ലം പോ​​കു​​മെ​​ന്ന്​ പ​​റ​​ഞ്ഞ്​ രോ​​ഗി​​യു​​ടെ​​യും കൂ​​ടെ​​യു​​ള്ള​​വ​​രു​​ടെ​​യും മ​​ന​​സ്സു​ മാ​​റ്റും. ഏ​​താ​​നും വ​​ർ​​ഷം മു​​മ്പ്, മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ ഒ​​രു പ്ര​​മു​​ഖ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക്​ (ഈ ​​ആ​​ശു​​പ​​ത്രി​​യി​​ൽ ക്വാ​​ളി​​ഫൈ​​ഡ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​ഷ​​ന​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്)​ പ്ര​​മേ​​ഹം മൂ​​ർ​​ച്ഛി​​ച്ച രോ​​ഗി​​യെ കൊ​​ണ്ടു​​വ​​ന്നു. ബോ​​ധ​​ര​​ഹി​​ത​​യാ​​യ അ​​വ​​സ്​​​ഥ​​യി​​ലാ​​ണ്​ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. രോ​​ഗി​​യു​​ടെ ര​​ക്​​​തം പ​​രി​​ശോ​​ധി​​ക്കാ​​ൻ ഡോ​​ക്​​​ട​​ർ നി​​ർ​​ദേ​​ശി​​ച്ച​​പ്പോ​​ൾ ബ​​ന്ധു​​ക്ക​​ൾ ഇ​​ട​​പെ​​ട്ടു. എത്രപറഞ്ഞിട്ടും അ​​വ​​ർ ര​​ക്തപ​​രി​​ശോ​​ധ​​ന​​ക്ക്​ സ​​മ്മ​​തി​​ക്കു​​ന്നി​​ല്ല. കാ​​ര്യം വി​​ശ​​ദ​​മാ​​യി ചോ​​ദി​​​ച്ച​​പ്പോ​​ഴാ​​ണ്​ സം​​ഗ​​തി മ​​ന​​സ്സി​​ലാ​​യ​​ത്. ഏ​​താ​​നും മാ​​സ​​ങ്ങ​​ളാ​​യി ഈ ​​രോ​​ഗി ഏ​​തോ (വ്യാ​​ജ)​ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​ഷ​​ന​​റു​​ടെ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ര​​ക്തപ​​രി​​ശോ​​ധ​​നപോ​​ലു​​ള്ള ‘അ​​ലോ​​പ്പ​​തി’ ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ങ്ങ​​ൾ ആ ‘ഡോ​​ക്​​​ട​​ർ’ ക​​ർ​​ശ​​ന​​മാ​​യി വി​​ല​​ക്കി​​യി​​രു​​ന്നു​​വ​​ത്രെ. പി​​ന്നീ​​ട്​ അ​​വ​​രെ കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞ്​ ബോ​​ധ്യ​​പ്പെ​​ടു​​ത്തി ശ​​രി​​യാ​​യ ചി​​കി​​ത്സ ന​​ൽ​​കി പ​​റ​​ഞ്ഞ​​യ​​ച്ചു. ഇ​​ത്​ ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വ​​മാ​​യി കാ​​ണാ​​നാ​​കി​​ല്ല. വ്യാ​​ജ അ​​ക്യൂ​​പ​​ങ്​​​ച​​ർ ചി​​കി​​ത്സ തേ​​ടി​​യ പ​​ല​​രും ഈ ​​ലേ​​ഖ​​ക​​നോ​​ട്​ ഇ​​ത്ത​​രം അ​​നു​​ഭ​​വ​​ങ്ങ​​ൾ പ​​ങ്കു​​വെ​​ച്ചി​​ട്ടു​​ണ്ട്​; അ​​ക്കൂ​​ട്ട​​രു​​ടെ പൊ​​തു​​വാ​​യ ഒ​​രു​രീ​​തി​ത​​ന്നെ​​യാ​​ണി​​ത്. 

ഇ​​നി ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ത്തി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്ന ​ര​​ണ്ട്​ പു​​സ്​​​ത​​ക​​ങ്ങ​​ൾ പ​​രി​​ച​​യ​​പ്പെ​​ടു​​ത്താം. ബെ​​യ്​​​ജി​​ങ്​ സ​​ർ​​വ​​ക​​ലാ​​ശാ​​ല പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘ക്ലി​​നി​​ക്ക​​ൽ അ​​ക്യൂ​​പ​​ങ്​​​ച​​ർ’ ആ​​ണ്​ അ​​തി​​ലൊ​​ന്ന്. രോ​​ഗി​​യു​​ടെ ‘ബേ​​സി​​ക്​ ഡ​​യ​​ഗ​​ണോ​​സി​​സ്’​ ന​​ട​​ത്ത​​ണ​​മെ​​ന്ന്​ ഈ ​​പു​​സ്​​​ത​​കം വ്യ​​ക്ത​​മാ​​ക്കു​​ന്നു. ഓ​​രോ രോ​​ഗ​​ത്തിനുമു​​ള്ള ചി​​കി​​ത്സാ​​വി​​ധി​​ക​​ൾ പ്ര​​സ്​​​താ​​വി​​ച്ച​​ശേ​​ഷം, അ​​ധ്യാ​​യ​​ത്തി​െ​​ൻ​​റ അ​​വ​​സാ​​ന ഭാ​​ഗ​​ത്ത്​ ‘റി​​മാ​​ർ​​ക്​​​സ്​’ എ​​ന്ന ശീ​​ർ​​ഷ​​ക​​മു​​ണ്ട്. ആ ​​അ​​ധ്യാ​​യ​​ത്തി​​ൽ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന രോ​​ഗ​​ങ്ങ​​ളു​​ടെ തോ​​ത​​നു​​സ​​രി​​ച്ചും മ​​റ്റും അ​​ക്യൂ​​പ​​ങ്​​​ച​​ർ എ​​ത്ര​​മാ​​ത്രം ഫ​​ല​​സി​​ദ്ധി​​യു​​ണ്ടാ​​ക്കുമെ​​ന്നാണ്​ അ​​തി​​ൽ പ​​റ​​യു​​ന്നത്​. അ​​താ​​യ​​ത്, ‘മോ​​സ്​​​റ്റ്​ ഇ​​ഫ​ക​്​​ടി​​വ്​’, ‘ഇ​​ഫ​​ക്​​​ടി​​വ്​’, ‘കോം​​പ്ലി​​മെ​​ൻ​​റ​​റി’ എ​​ന്നി​​ങ്ങ​​നെ​​യൊ​​ക്കെ ത​​രംതി​​രി​​ച്ചി​​രി​​ക്കു​​ന്നു. പ്ര​​ത്യേ​​ക രോ​​ഗ​ല​​ക്ഷ​​ണ​​ങ്ങ​​ൾ രോ​​ഗി​​യി​​ൽ പ്ര​​ക​​ട​​മാ​​യാ​​ൽ, അ​​ക്യൂ​​പ​​ങ്​​​ച​​റിനു പകരം ആ​​ധു​​നി​​ക വൈ​​ദ്യ​​ചി​​കി​​ത്സ അ​​ടി​​യ​​ന്ത​​ര​​മാ​​യി ന​​ൽ​​ക​​ണ​​മെ​​ന്നും ഈ ​​പു​​സ്​​​ത​​കം നി​​ർ​​ദേ​​ശി​​ക്കു​​ന്നു.

ബെ​​യ്​​​ജി​​ങ്​ കോ​​ള​​ജ്​ ഓ​​ഫ്​ അ​​ക്യൂ​​പ​​ങ്​​​ച​​റി​​ലെ ഗ​​വേ​​ഷ​​ക​​നും അ​​ധ്യാ​​പ​​ക​​നു​​മാ​​യ ബെ​​യ്​ സി​​ൻ​​ഗ്വ ര​​ചി​​ച്ച ‘അ​​ക്യൂ​​പ​​ങ്​​​ച​​ർ ഇ​​ൻ ക്ലി​​നി​​ക്ക​​ൽ പ്രാ​​ക്​​​ടി​സ​​സ്’ എ​​ന്ന പു​​സ്​​​ത​​ക​​മാ​​ണ്​ ര​​ണ്ടാ​​മ​​ത്തേ​​ത്. ഇ​​തി​​ൽ പ്ര​​മേ​​ഹ​​ത്തെ സം​​ബ​​ന്ധി​​ച്ച പാ​​ഠ​​ത്തി​​ൽ (പേ​​ജ്​ 62) പ​​റ​​യു​​ന്ന​​ത്, ഇ​​ൻ​​സു​​ലി​​ൻ അ​​ധി​​ഷ്​​​ഠി​​ത​​മ​​ല്ലെ​​ങ്കി​​ൽ മാ​​ത്ര​​മാ​​ണ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ ഫ​​ല​​പ്ര​​ദം എ​​ന്നാ​​ണ്. അ​​താ​​യ​​ത്, ടൈ​​പ്​ 1 പ്ര​​മേ​​ഹ​​ത്തി​​ൽ വ​​ലി​​യൊ​​ര​​ള​​വും അ​​ക്യൂ​​പ​​ങ്​​​ച​​റി​​ലൂ​​ടെ ചി​​കി​​ത്സി​​ക്കാ​​ൻ ക​​ഴി​​യി​​ല്ല; ചി​​കി​​ത്സി​​ച്ചാ​​ൽ​ത​​ന്നെ​​യും രോ​​ഗാ​​വ​​സ്​​​ഥ​​ക്ക​​നു​​സൃ​​ത​​മാ​​യി മാ​​ത്ര​​മേ ഇ​​ൻ​​സു​​ലി​െ​​ൻ​​റ അ​​ള​​വി​​ൽ കു​​റ​​വ്​ വ​​രു​​ത്താ​​വൂ. എ​​ന്നു​​വെ​​ച്ചാ​​ൽ, സു​​ഭാ​​ഷി​​നും മ​​റ്റും ചെ​​യ്​​​ത​​തു​​പോ​​ലെ, രോ​​ഗി​​യു​​മാ​​യു​​ള്ള ആ​​ദ്യ കൂ​​ടി​​ക്കാ​​ഴ്​​​ച​​യി​​ൽ​ത​​ന്നെ ഇ​​ൻ​​സു​​ലി​​ൻ കു​​ത്തി​​വെ​​പ്പ്​ നി​​ർ​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്​ ഈ ​​ചി​​കി​​ത്സ​​യു​​ടെ ഭാ​​ഗ​​മ​​ല്ല. മാ​​​ത്ര​​മ​​ല്ല, ആ​​ധു​​നി​​ക വൈ​​ദ്യം നി​​ർ​​ദേ​​ശി​​ക്കു​​ന്നത​​ര​​ത്തി​​ലു​​ള്ള ഭ​​ക്ഷ​​ണ​​ക്ര​​മ​​ങ്ങ​​ൾ തു​​ട​​ര​​ണ​​മെ​​ന്നും ‘റി​​മാ​​ർ​​ക്​​​സി’​​ൽ പ്ര​​ത്യേ​​കം നി​​ർ​​ദേ​​ശി​​ക്കു​​ന്നു. ഇ​​തി​​ൽ​​നി​​ന്ന്​ വ്യ​​ക്ത​​മാ​​കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ ഇ​​വയാ​​ണ്​: ഒ​​ന്ന്, ആ​​ധു​​നി​​ക വൈ​​ദ്യ​​ത്തി​െ​​ൻ​​റ സ​​​ങ്കേ​​ത​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി രോ​​ഗ​​നി​​ർ​​ണ​​യം ന​​ട​​ത്തി​​വേ​​ണം അ​​ക്യൂ​​പ​​ങ്​​​ച​​ർ ചി​​കി​​ത്സ തു​​ട​​ങ്ങാ​​ൻ. ര​​ണ്ട്, രോ​​ഗ​​ത്തി​െ​​ൻ​​റ പു​​രോ​​ഗ​​തി അ​​റി​​യാ​​ൻ ഇ​​തേ സ​​​ങ്കേ​​ത​​ങ്ങ​​ൾ​ത​​ന്നെ പി​​ന്നെ​​യും ഉ​​പ​​യോ​​ഗ​​പ്പെ​​ട​ു​​​ത്തു​​ക​​യും വേ​​ണം. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി, ഒ​​രു പ്ര​​മേ​​ഹ​രോ​​ഗി​​ക്ക്​ ചി​​കി​​ത്സ നി​​ർ​​ദേ​​ശി​​ക്കു​​ന്ന​​തി​​ന്​ മു​​മ്പാ​​യി കൃ​​ത്യ​​മാ​​യ ഡ​​യ​​ഗ​​ണോ​​സി​​സ്​ ന​​ട​​ന്നി​​രി​​ക്ക​​ണം; ര​​ക്ത​പ​​രി​​ശോ​​ധ​​ന നി​​ർ​​ബ​​ന്ധ​​മെ​​ന്ന​​ർ​​ഥം. ഇ​​നി രോ​​ഗം മാ​​റി​​യോ ഇ​​ല്ല​​യോ എ​​ന്ന​​റി​​യാ​​ൻ കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ൽ വീ​​ണ്ടും ര​​ക്ത​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും വേ​​ണം. ഈ ​​രീ​​തി​​യി​​ൽ ചി​​കി​​ത്സ ന​​ട​​ത്ത​​ണ​​മെ​​ങ്കി​​ൽ ആ​​ദ്യം വേ​​ണ്ട​​ത്​ മ​​നു​​ഷ്യ​​ശ​​രീ​​ര​​ത്തെ​​ക്കു​​റി​​ച്ചും മ​​റ്റു​​മു​​ള്ള പ്രാ​​ഥ​​മി​​ക​​മാ​​യ അ​​റി​​വാ​​ണ്. അ​​തി​​ല്ലാ​​ത്ത​​വ​​ർ ചി​​കി​​ത്സി​​ക​​രാ​​കു​േ​​മ്പാ​​ഴാ​​ണ്​ എ​​ക്​​​സ്​ റേ​​യും ഇ.​​സി.​​ജി​​യും എം.​​ആ​​ർ.​​ഐ​​യും ര​​ക്ത​പ​​രി​​ശോ​​ധ​​ന​​യു​​മെ​​ല്ലാം വെ​​റു​​ക്ക​​പ്പെ​​ട്ട​​തും ഉ​​പേ​​ക്ഷി​​ക്ക​​പ്പെ​ടേ​​ണ്ട​​വ​​യു​​മാ​​കു​​ന്ന​​ത്. 

ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച്​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന യോ​​ഗ്യ​​രാ​​യ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​​ഷ​​ന​​ർ​​മാ​​രെ (അ​​വ​​ർ കേ​​ര​​ള​​ത്തി​​ൽ നൂ​​റി​​ൽ​താ​​ഴെ മാ​​ത്ര​​മാ​​ണ്)​​ഈ ലേ​​ഖ​​ക​​ൻ സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യു​​ണ്ടാ​​യി. നി​​ർ​​ദേ​​ശി​​ക്ക​​പ്പെ​​ട്ട വി​​ധം, അ​​ക്യൂ​​പ​​ങ്​​​ച​​ർ നി​​ർ​​വ​​ഹി​​ക്കേ​​ണ്ട​​തെ​​ങ്ങ​​നെ​​യെ​​ന്ന്​ ഏ​​താ​​നും​ രോ​​ഗി​​ക​​ളു​​ടെ കേ​​സ്​ ഷീ​​റ്റ്​ കാ​​ണി​​ച്ച്​ കോ​​ഴി​​ക്കോ​​ട്​ കേ​​ന്ദ്രീ​​ക​​രി​​ച്ച്​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഒ​​രു പ്രാ​​ക്​​​ടി​​ഷ​​ന​​ർ (മെ​​ഡി​​ക്ക​​ൽ ബി​​രു​​ദ​​ധാ​​രി​​യാ​​യ ഈ ​​ഡോ​​ക്​​​ട​​ർ ഇ​​ന്ത്യ​​ൻ റി​​സ​​ർ​​ച്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഫോ​​ർ ഇ​​ൻ​​റ​​ഗ്രേ​​റ്റ​​ഡ്​ മെ​​ഡി​​സി​​നി​​ൽ​​നി​​ന്ന്​ മൂ​​ന്ന​​ര വ​​ർ​​ഷ​​ത്തെ അ​​ക്യൂ​​പ​​ങ്​​​ച​​ർ കോ​​ഴ്​​​സ് പാ​​സാ​​യി ചൈ​​ന​​യി​​ലെ നാ​​ൻ​​ജി​​ങ്​ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന്​ ഒ​​രു വ​​ർ​​ഷ​​ത്തെ അ​​ഡ്വാ​​ൻ​​സ്​​​ഡ്​ കോ​​ഴ്​​​സും പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​ട്ടു​​ണ്ട്) വി​​ശദീ​​ക​​രി​​ച്ചു ത​​ന്നു. കേ​​സ്​ ഷീ​​റ്റി​​ൽ ര​​ണ്ട്​ ത​​രം വി​​വ​​ര​​ങ്ങ​​ൾ കാ​​ണാം.

ഒ​​ന്ന്, ആ​​ധു​​നി​​ക വൈ​​ദ്യ​​ത്തി​െ​​ൻ​​റ സ​​ഹാ​​യ​​ത്തോ​​ടെ ല​​ഭ്യ​​മാ​​യ (എ​​ക്​​​സ്​ റേ, ​​ഇ.​​സി.​​ജി തു​​ട​​ങ്ങി​​യ​​വ) രോ​​ഗവി​​വ​​ര​​ങ്ങ​​ളാ​​ണ​​വ. ഇ​​നി​​യും ഇ​​തു​​പോ​​ലു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ (ഉ​​ദാ​​ഹ​​ര​​ണം ഈ ​​റി​​പ്പോ​​ർ​​ട്ടി​െ​​ൻ​​റ കൂ​​ടെ സ്​​​കാ​​നി​​ങ്​ കൂ​​ടി വേ​​ണ​​മെ​​ങ്കി​​ൽ) അ​​തി​​ന്​ നി​​ർ​​ദേ​​ശി​​ക്കു​​ന്നു​​മു​​ണ്ട്. ര​​ണ്ടാ​​മ​​ത്തേ​​ത്, പ്ര​​സ്​​​തു​​ത രോ​​ഗ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ക്യൂ​​പ​​ങ്​​​ച​​ർ ചി​​കി​​ത്സാ രീ​​തി​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും ‘മ​​രു​​ന്നു’​​ക​​ളു​​മാ​​ണ്. ചി​​കി​​ത്സ ഒാ​​രോ​ ഘ​​ട്ടം ക​​ഴി​​യും​​തോ​​റും അ​​തി​െ​​ൻ​​റ വി​​വ​​ര​​ങ്ങ​​ളും കേ​​സ്​ ഷീ​​റ്റി​​ലു​​ണ്ട്. ഇ​​വി​​ടെ, ചി​​കി​​ത്സ​​യു​​ടെ പു​​രോ​​ഗ​​തി അ​​റി​​യാ​​നും അ​​വ​​ലം​​ബി​​ക്കു​​ന്ന​​ത്​ മോ​​ഡേ​​ൺ മെ​​ഡി​​സി​​ൻ​ത​​ന്നെ. അ​​താ​​യ​​ത്, രോ​​ഗ​​നി​​ർ​​ണ​​യം ‘അ​​ലോ​​പ്പ​തി’​​യി​​ലൂ​​ടെ​​യും ചി​​കി​​ത്സ അ​​ക്യൂ​​പ​​ങ്​​​ച​​റി​​ലൂ​​ടെ​​യും അ​​തി​െ​​ൻ​​റ പു​​രോ​​ഗ​​തി വീ​​ണ്ടും ‘അ​​ലോ​​പ്പ​​തി’​​യി​​ലൂ​​ടെ​​യു​​മാ​​ണ്​ യ​​ഥാ​​ർ​​ഥ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​​ഷ​​ന​​ർ​​മാ​​ർ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​ത്. ചൈ​​ന​​യ​​ട​​ക്ക​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ലും ഇ​​ങ്ങ​​നെ​ത​​ന്നെ​​യാ​​ണ്. ഒ​​രു ആ​​ശു​​പ​​ത്രി​​യി​​ൽ​ത​​ന്നെ ര​​ണ്ട്​ ചി​​കി​​ത്സ​​യും ന​​ട​​ക്കു​​ന്നു. രോ​​ഗി​​ക്ക്​ ഏ​​താ​​ണ്​ ഗു​​ണ​​ക​​ര​​മെ​​ന്ന്​ ഡോ​​ക്​​​ട​​ർ​​മാ​​ർ തീ​​രു​​മാ​​നി​​ച്ച്​ അ​​തി​​ന​​നു​​സ​​രി​​ച്ച്​ റ​ഫ​​ർ ചെ​​യ്യു​​ന്നു. ഇ​​തി​​നു പ​​ക​​രം, ‘അ​​ലോ​​പ്പ​തി’ പൂ​​ർ​​ണ​​മാ​​യും ഉ​​പേ​​ക്ഷി​​ച്ചു​​ള്ള വ്യാ​​ജ​​ന്മാ​​രു​​ടെ ചി​​കി​​ത്സ എ​​ന്തു​​ത​​ര​​ത്തി​​ലു​​ള്ള അ​​പ​​ക​​ട​​ത്തി​​ലേ​​ക്കാ​​യി​​രി​​ക്കും വ​​ഴി​​തെ​​ളി​​ക്കു​​ക എ​​ന്ന​​ത്​ ഊ​​ഹി​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. അ​​ല്ലെ​​ങ്കി​​ലും, ​ആ​​ധു​​നി​​ക വൈ​​ദ്യ​​ത്തോ​​ടു​​ള്ള അ​​ട​​ങ്ങാ​​ത്ത വി​​രോ​​ധ​​മെ​​ന്ന​​ത്​ ഈ ​​വ്യാ​​ജ​​ന്മാ​​രു​​ടെ പൊ​​തു​​വാ​​യ ല​​ക്ഷ​​ണ​​മാ​​ണ്. സ​​മീ​​പ​​കാ​​ല​​ത്ത്, സം​​സ്​​​ഥാ​​ന​​ത്തി​െ​​ൻറ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ വാ​​ക്​​​സി​​ൻ വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ത്തി​െ​​ൻ​​റ മു​​ൻ​​പ​​ന്തി​​യി​​ൽ ഇ​​ക്കൂ​​ട്ട​​രു​​ണ്ടാ​​യി​​രു​​ന്നുവെന്നതും ശ്രദ്ധേയമാണ്​. 

ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ സി​​ല​​ബ​​സ്​
25 വ​​ർ​​ഷം മു​​മ്പാ​​ണ്​ ലോ​​കാ​േ​​രാ​​ഗ്യ സം​​ഘ​​ട​​ന അ​​ക്യൂ​​പ​​ങ്​​​ച​​ർ ചി​​കി​​ത്സ​​ക്ക്​ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ത​​യാ​​റാ​​ക്കി​​യ​​ത്. ലോ​​ക​​ത്തെ അ​​മ്പ​​തോ​​ളം വി​​ദ​​ഗ്​​​ധ​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ത​​യാ​​റാ​​ക്കി​​യ പ്ര​​സ്​​​തു​​ത​ രേ​​ഖ​​യി​​ൽ അ​​ക്യൂ​​പ​​ങ്​​​ച​​ർ കോ​​ഴ്​​​സു​​ക​​ൾ സം​​ബ​​ന്ധി​​ച്ചും അ​​വ​​യി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും പ​​ഠി​​പ്പി​​ക്കേ​​ണ്ട പു​​സ്​​​ത​​ക​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും വ്യ​​ക്ത​​മാ​​യി പ്ര​​തി​​പാ​​ദി​​ക്കു​​ന്നു​​ണ്ട്. മൂ​​ന്നു​ത​​രം പാ​​ഠ്യ​​പ​​ദ്ധ​​തി​​ക​​ളാ​​ണ്​ സം​​ഘ​​ട​​ന മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്ന​​ത്. ഒ​​ന്ന്, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സം സി​​ദ്ധി​​ച്ചി​​ട്ടി​​ല്ലാ​​ത്ത​​വ​​ർ​​ക്കു​​ള്ള (ന​​മ്മു​​ടെ നാ​​ട്ടി​​ൽ പ്ല​​സ്​ ടു ​​ക​​ഴി​​ഞ്ഞ​​വ​​ർ​​ക്ക്) മു​​ഴു​​വ​​ൻ സ​​മ​​യ കോ​​ഴ്​​​സ്. കോ​​ഴ്​​​സ്​ കാ​​ലാ​​വ​​ധി മ​​ണി​​ക്കൂ​​ർ വെ​​ച്ചാ​​ണ്​ ക​​ണ​​ക്കാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​കോ​​ഴ്​​​സി​​ന്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ ​പ​​ഠ​​ന​​ത്തി​​ന്​ 2000 മ​​ണി​​ക്കൂ​​റും ആ​​ധു​​നി​​ക വൈ​​ദ്യ​​ത്തി​െ​​ൻ​​റ അ​​ടി​സ്​​​ഥാ​​ന പാ​​ഠ​​ങ്ങ​​ൾ​​ക്ക്​ 500 മ​​ണി​​ക്കൂ​​റു​​മാ​​ണ്​ നി​​ഷ്​​​ക​​ർ​​ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ന​​മ്മു​​ടെ നാ​​ട്ടി​​ലെ സ​​​മ്പ്ര​​ദാ​​യംവെ​​ച്ച്​ ഏ​​ക​​ദേ​​ശം മൂ​​ന്ന്​ വ​​ർ​​ഷ​​ത്തെ ഫു​ൾ ടൈം ​​കോ​​ഴ്​​​സാ​​ണി​​ത്. ഇ​​ന്ത്യ​​ൻ റി​​സ​​ർ​​ച്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഫോ​​ർ ഇ​​ൻ​​റ​​ഗ്രേ​​റ്റ​​ഡ്​ മെ​​ഡി​​സി​​നി​​ൽ​ മൂ​​ന്ന​​ര വ​​ർ​​ഷ​​മെ​​ടു​​ത്താ​​ണ്​ ഈ ​​കോ​​ഴ്​​​സ്​ പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ എ​​ട്ടു​മാ​​സ​​വും ‘അ​​ലോ​​പ്പ​​തി’​​യാ​​ണ്​ പ​​ഠി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും ഓ​​ർ​​ക്കു​​ക. ര​​ണ്ട്, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്കു​​ള്ള 1500 മ​​ണി​​ക്കൂ​​ർ ഫു​​ൾ ടൈം ​​കോ​​ഴ്​​​സ്. മൂ​​ന്ന്, മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​ർ​​ക്കു​​ള്ള പാ​​ർ​​ട്​ ടൈം ​​കോ​​ഴ്​​​സ്​ (200 മ​​ണി​​ക്കൂ​​ർ). നാ​​ലാ​​മ​​തൊ​​രു കോ​​ഴ്​​​സ്​ കൂ​​ടി​​യു​​ണ്ട്. അ​​ത്​ പ്രാ​​ക്​​​ടി​ഷ​​ന​​ർ ആ​​കാ​​നു​​ള്ള കോ​​ഴ്​​​സ്​ അ​​ല്ല; മ​​റി​​ച്ച്, പ്രാ​​ക്​​​ടി​ഷ​​ന​​ർ​​മാ​​രെ സ​​ഹാ​​യി​​ക്കാ​​നു​​ള്ള​​താ​​ണ്(നഴ്​സ്​). 

 

കോ​​ഴ്​​​സ്​ സി​​ല​​ബ​​സും ഏ​​റെ വി​​പു​​ല​​മാ​​ണ്. അ​​ക്യൂ​​പ​​ങ്​​​ച​​ർ ച​​രി​​ത്രം, അ​​ടി​​സ്​​​ഥാ​​ന സി​​ദ്ധാ​​ന്ത​​ങ്ങ​​ൾ, അ​​ക്യൂ​​പ​​ങ്​​​ച​​ർ പോ​​യ​ൻ​​റു​​ക​​ൾ, രോ​​ഗ​​നി​​ർ​​ണ​​യം, ചി​​കി​​ത്സ, ചി​​കി​​ത്സാ സാ​​​ങ്കേ​​തി​​ക വി​​ദ്യ തു​​ട​​ങ്ങി ചി​​കി​​ത്സ സം​​ബ​​ന്ധി​​ച്ച സു​​ര​​ക്ഷാ മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ വ​​രെ​​യു​​ണ്ട്​ ആ​​ദ്യ ഭാ​​ഗ​​ത്ത്. ആ​​ധു​​നി​​ക വൈ​​ദ്യം സം​​ബ​​ന്ധി​​ച്ച ഭാ​​ഗം നി​​ല​​വി​​ൽ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​രു​​ടെ കോ​​ഴ്​​​സി​െ​​ൻ​​റ ആ​​ദ്യ​​ ര​​ണ്ടു വ​​ർ​​ഷം പ​​ഠി​​ക്കു​​ന്ന ഭാ​​ഗ​​ങ്ങ​​ളു​​ടെ സം​​ക്ഷി​​പ്​​​ത​​മാ​​ണെ​​ന്ന്​ പ​​റ​​യാം. ഒ​​രു രോ​​ഗി നി​​ങ്ങ​​ളു​​ടെ അ​​ടു​​ത്ത്​ വ​​ന്നാ​​ൽ, അ​​യാ​​ൾ​​ക്ക്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ ഫ​​ല​​പ്ര​​ദ​​മാ​​കു​​മോ അ​​തോ ആ​​ധു​​നി​​ക വൈ​​ദ്യ​​ത്തി​െ​​ൻ​​റ സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കേ​​ണ്ട​​തു​​ണ്ടോ എ​​ന്ന്​ തി​​രി​​ച്ച​​റി​​യാ​​ൻ ഈ ​​കോ​​ഴ്​​​സി​​ലൂ​​ടെ സാ​​ധി​​ക്ക​​ണ​​മെ​​ന്ന്​ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ത്തി​​ൽ (പേ​​ജ്​ ഒ​​മ്പ​​ത്) പ്ര​​ത്യേ​​ക​​മാ​​യി പ​​റ​​യു​​ന്നു​​ണ്ട്. എ​​ന്നു​​വെ​​ച്ചാ​​ൽ, ആ​​ധു​​നി​​ക വൈ​​ദ്യ​​ത്തെ ചേ​​ർ​​ത്തു​​നി​​ർ​​ത്തി​​ക്കൊ​​ണ്ടു​​ള്ള അ​​ക്യൂ​പ​​ങ്​​​ച​​ർ സം​​വി​​ധാ​​ന​​മാ​​ണ്​ ലോ​​കാ​​രോ​​ഗ്യ​​സം​​ഘ​​ട​​ന​​യ​ും വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ളു​​മെ​​ല്ലാം വി​​ഭാ​​വ​​നം ചെ​​യ്​​​തി​​രി​​ക്കു​​ന്ന​​ത്. അ​​മേ​​രി​​ക്ക​​യ​​ട​​ക്ക​​മു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ മോ​​ഡേ​​ൺ മെ​​ഡി​​സി​​ൻ ഡോ​​ക്​​​ട​​ർ​​മാ​​ർ സ​​പ്ലി​​മെ​​ൻ​​റ​​റി ചി​​കി​​ത്സ എ​​ന്ന നി​​ല​​യി​​ൽ അ​​ക്യൂ​​പ​​ങ്​​​ച​​ർ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. അ​​ടു​​ത്തി​​ടെ, മെ​​ഡി​​ക്ക​​ൽ ജേ​​​ണ​​ൽ ഓ​​ഫ്​ ആ​​സ്​​​ട്രേ​​ലി​​യ​​യി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ഒ​​രു പ​​ഠ​​ന​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത്, വേ​​ദ​​ന​​സം​​ഹാ​​രി​​യാ​​യും മ​​റ്റും മോ​​ഡേ​​ൺ മെ​​ഡി​​സി​​ൻ ഡോ​​ക്​​​ട​​ർ​​മാ​​ർ പ​​ല​​പ്പോ​​ഴും അ​​ക്യൂ​​പ​​ങ്​​​ച​​ർ രീ​​തി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്നാ​​ണ്. ര​​ണ്ട്​ വൈ​​ദ്യ​മേ​​ഖ​​ല​​ക​​ൾ പ​​ര​​സ്​​​പ​​രം സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​വെ​​ന്ന​​ർ​​ഥം. അ​​പ്പോ​​ഴാ​​ണ്, ഇ​​ത്​ ര​​ണ്ടു​​മ​​ല്ലാ​​ത്ത പു​​തി​​യൊ​​രു ‘അ​​ക്യൂ​​പ​​ങ്​​​ച​​റു’​​മാ​​യി ഒ​​രു​പ​​റ്റം വ്യാ​​ജ​​ന്മാ​​ർ ഇ​​വി​​ടെ രം​​ഗം കൈ​​യ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. വ​​ല്ലാ​​ത്തൊ​​രു അ​​പ​​ക​​ട​​ത്തി​​ലേ​​ക്കാ​​യി​​രി​​ക്കും ഇ​​ത്​ ന​​യി​​ക്കു​​ക. 

ഇ​​ന്ത്യ​​ൻ അ​​ക്യൂ​​പ​​ങ്​​​ച​​ർ 
വ്യാ​​ജ അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​ഷ​​ന​​ർ​​മാ​​രെ സൃ​​ഷ്​​​ടി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ്​​​ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സി​​ല​​ബ​​സി​​ലൂ​​ടെ പ്രാ​​ഥ​​മി​​ക​​മാ​​യി ക​​ണ്ണോ​​ടി​​ക്കു​േ​​മ്പാ​​ൾ​​ത​​ന്നെ, അ​​വ ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഒ​​ര​​ർ​​ഥ​​ത്തി​​ലും പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്ന്​ മ​​ന​​സ്സിലാ​​കും. ഒ​​രു വ​​ർ​​ഷ​​മൊ​​ക്കെ​​യാ​​ണ്​ ഈ ​​കോ​​ഴ്​​​സു​​ക​​ളു​​ടെ പ​​ര​​മാ​​വ​​ധി കാ​​ലാ​​വ​​ധി​​യെ​​ന്നോ​​ർ​​ക്ക​​ണം. എ​​ന്ന​​ല്ല, ഇ​​വ​​രു​​ടെ ബോ​​ർ​​ഡു​​ക​​ളി​​ലും മ​​റ്റും മ​​ൾ​​ട്ടി​​നീ​​ഡി​​ൽ (ഒ​​ന്നി​​ല​​ധി​​കം സൂ​​ചി ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ചി​​കി​​ത്സ) അ​​ക്യൂ​​പ​​ങ്​​​ച​​ർ എ​​ന്നാ​​ണ്​ കാ​​ണാ​​റു​​ള്ള​​തെ​​ങ്കി​​ലും പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്​ മ​​റ്റൊ​​രു ‘തെ​​റ​പ്പി’​​യാ​​ണ്. സിം​​ഗ്​​​ൾ നീ​​ഡി​​ൽ തെ​​റ​​പ്പി, അ​​ക്യൂ​​ടെ​​ച്ച്​ എ​​ന്നൊ​​ക്കെ​​യാ​​ണ്​ അ​​വ​​ർ അ​​തി​​നെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്.

ചി​​ല കേ​​ന്ദ്ര​​ങ്ങ​​ൾ ‘ഇ​​ന്ത്യ​​ൻ അ​​ക്യൂ​​പ​​ങ്​​​ച​​ർ’ എ​​ന്നും ഇ​​തി​​നെ വി​​ളി​​ക്കു​​ന്നു. 14 മെ​​റി​​ഡി​​യ​​നു​​ക​​ളി​​ലാ​​യു​​ള്ള 361 ക്ലാ​​സി​​ക്ക​​ൽ അ​​ക്യൂ​​പോ​​യ​​ൻ​​റു​​ക​​ളെ​​യും 48 അ​​ധി​​ക പോ​​യ​ൻ​​റു​​ക​​ളെ​​യും ശ​​രി​​യാ​​യി മ​​ന​​സ്സി​​ലാ​​ക്കു​​ക​​യാ​​ണ്​ യ​​ഥാ​​ർ​​ഥ അ​​ക്യൂ​​പ​​ങ്​​​ച​​റി​​െൻറ അ​​ടി​​സ്​​​ഥാ​​നം. ഒ​​രു മെ​​റി​​ഡി​​യ​​നി​​ൽ​ത​​ന്നെ ശ​​രീ​​ര​​ത്തി​െ​​ൻ​​റ പ​​ല​​ഭാ​​ഗ​​ത്താ​​യി ഒ​​ന്നി​​ല​​ധി​​കം സൂ​​ചി കു​​ത്തി​​വെ​​ച്ചാ​​ണ്​ ഈ ​​ചി​​കി​​ത്സ. ഇ​​തി​​നു​​പ​​ക​​രം, ശ​​രീ​​ര​​ത്തി​െ​​ൻ​​റ ഏ​​തെ​​ങ്കി​​ലു​​മൊ​​രു​​വ​​ശ​​ത്ത്​ (പ​​ല​​പ്പോ​​ഴും അ​​ത്​ വി​​ര​​ല​​റ്റ​​ത്താ​​യി​​രി​​ക്കും) സൂ​​ചി​​കു​​ത്തി​​വെ​​ച്ച്​ സ​​ർ​​വ​​രോ​​ഗ സം​​ഹാ​​രം ന​​ട​​ത്തു​​ന്ന പ​​രി​​പാ​​ടി​​യാ​​ണ്​ സിം​​ഗ്​​​ൾ നീ​​ഡി​​ൽ തെ​​റ​പ്പി. ഈ ​​ചി​​കി​​ത്സാ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ പ​​ര​​സ്യ​​വാ​​ച​​ക​​വും ഇ​​തു​​ത​​ന്നെ: ഒ​​രൊ​​റ്റ നീ​​ഡി​​ൽ​​കൊ​​ണ്ട്​ ഒ​​രാ​​യി​​രം രോ​​ഗ​​ങ്ങ​​ൾ ശ​​മി​​പ്പി​​ക്കു​​ന്നു; അ​​തും മ​​രു​​ന്നി​​ല്ലാ​​തെ. ഇ​​തി​​ന്​ നാ​​ലു ദി​​വ​​സ​​ത്തെ സ്​​​പെ​​ഷ​​ൽ കോ​​ഴ്​​​സു​​ക​​ളൊ​​ക്കെ ന​​ട​​ത്തു​​ന്ന​​വ​​രു​​ണ്ട്. 5000 രൂ​​പ​​യി​​ൽ കൂ​​ടു​​ത​​ൽ ഫീ​​സ്​ ന​​ൽ​​കാ​​നു​​ണ്ടെ​​ങ്കി​​ൽ ഈ ​​കോ​​ഴ്​​​സി​​ലൂ​​ടെ ആ​​ർ​​ക്കും ‘ഡോ​​ക്​​​ട​​റാ​​’കാം. ചൈ​​നീ​​സ്​ അ​​ക്യൂ​​പ​​ങ്​​​ച​​ർ ​െപാ​​തു​​വി​​ൽ മ​​ൾ​​ട്ടി​​നീ​​ഡി​​ൽ സി​​സ്​​​റ്റ​​മാ​​ണ്. അ​​തേ​​സ​​മ​​യം, ഈ ​​സം​​വി​​ധാ​​ന​​ത്തി​​ൽ​​നി​​ന്ന്​ ഗ​​വേ​​ഷ​​ണ​​ത്തി​​ലൂ​​ടെ സിം​​ഗ്​​​ൾ നീ​​ഡി​​ൽ തെ​​റ​പ്പി വി​​ക​​സി​​ച്ചു​​വ​​രു​​ന്നു​​ണ്ട്​ എ​​ന്ന​​ത്​ യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. അ​​താ​​യ​​ത്, ഒ​​രു മെ​​റി​​ഡി​​യ​​നി​​ലെ മൂ​​ന്ന്​ സ്​​​ഥ​​ല​​ത്ത്​ നീ​​ഡി​​ൽ പ്ര​​യോ​​ഗി​​ക്കു​​ന്ന​​തി​​ന്​ പ​​ക​​രം, നാ​​ലാ​​​മ​​തൊ​​രി​​ട​​ത്തു മാ​​ത്ര​​മാ​​യി സൂ​​ചി​വെ​​ച്ച്​ ആ​​ദ്യ​​ത്തേ​​തി​െ​​ൻ​​റ ഫ​​ല​​സി​​ദ്ധി ല​​ഭ്യ​​മാ​​ക്കു​​ന്ന രീ​​തി​​. ചൈ​​ന​​യി​​ലെ പ്ര​​മു​​ഖ ഗ​​വേ​​ഷ​​ക​​നാ​​യ വൈ ​​ഷി യ​​ങ്​ ര​​ചി​​ച്ച ‘വ​​ൺ നീ​​ഡി​​ൽ തെ​​റാ​പ്പി’ എ​​ന്ന പു​​സ്​​​ത​​കം ഇ​​തേ​​ക്കു​​റി​​ച്ചു​​ള്ള​​താ​​ണ്. പ​​േ​ക്ഷ, അ​​ത്​ കാ​​ര്യ​​മാ​​യും വേ​​ദ​​ന​​യ​​ക​​റ്റാ​​നു​​ള്ള ചി​​കി​​ത്സ​​യാ​​ണ്​; സ​​ർ​​വ​​രോ​​ഗ സം​​ഹാ​​രി​​യ​​ല്ല. അ​​തി​​ന്​ ഇ​​വി​​ട​​ത്തെ സിം​​ഗ്​​​ൾ നീ​​ഡി​​ലു​​മാ​​യി ഒ​​രു ബ​​ന്ധ​​വു​​മി​​ല്ല. 

മാവോയും നിക്​സണും (1972)
 

വാ​​സ്​​​ത​​വ​​ത്തി​​ൽ, ഇ​​വി​​ടെ പ്ര​​യോ​​ഗി​​ക്ക​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന സിം​​ഗ്​​​ൾ നീ​​ഡി​​ൽ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​ത​​ന്നെ ഉ​​ദ​​യം ചെ​​യ്​​​ത​​താ​​ണ്. ത​​മി​​ഴ്​​​നാ​​ട്ടു​​കാ​​ര​​നാ​​യ ഡോ. ​​ഫ​​സ​​ലു​​റ​​ഹ്​​​മാ​​ൻ ആ​​ണ്​ ഇ​​തി​​നു പി​​ന്നി​​ലെ​​ന്ന്​ പ​​റ​​യ​​പ്പെ​​ടു​​ന്നു. ഇ​​ന്ത്യ​​ൻ അ​​ക്യൂ​​പ​​ങ്​​​ച​​റി​െ​​ൻ​​റ പി​​താ​​വ്​ എ​​ന്നൊ​​ക്കെ​​യാ​​ണ്​ ആ​​രാ​​ധ​​ക​​ർ അ​​ദ്ദേ​​ഹ​​ത്തെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. മെ​​ഡി​​ക്ക​​ൽ ബി​​രു​​ദ​​ധാ​​രി​​യാ​​യ ഫ​​സ​​ലു​​റ​​ഹ്​​​മാ​െൻ​​റ ഈ ​​രം​​ഗ​​ത്തെ പ​​ക​​ർ​​ന്നാ​​ട്ട​​ങ്ങ​​ൾ ര​​സ​​ക​​ര​​മാ​​ണ്. മോ​​ഡേ​​ൺ മെ​​ഡി​​സി​​ൻ ​വൈ​​ദ്യ​​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം; അ​​തൊ​​രു ‘ത​​ട്ടി​​പ്പും ചൂ​ഷ​​ണ​​വു​​’മൊ​​ക്കെ​​യാ​​ണെ​​ന്ന്​ മ​​ന​​സ്സി​​ലാ​​ക്കി​​യ​​പ്പോ​​ൾ ഹോ​​മി​​യോ​​യി​​ലേ​​ക്കു​ മാ​​റി. 80ക​​ളി​​ലാ​​ണി​​ത്. പി​​ന്നീ​​ട്​ ഹോ​​മി​​യോ​​യും മ​​ടു​​ത്ത​​പ്പോ​​ഴാ​​ണ്​ അ​​ക്യൂ​​പ​​ങ്​​​ച​​റി​​ലേ​​ക്ക്​ തി​​രി​​ഞ്ഞ​​ത്. അ​​വി​​ടെ​​യും സം​​തൃ​​പ്​​​ത​​നാ​​കാ​​തെ​​യാ​​ണ്​ സ്വ​​ന്ത​​മാ​​യൊ​​രു ​ൈ​ശ​​ലി രൂ​​പ​​പ്പെ​​ടു​​ത്തി​​യ​​ത്. അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ സിം​​ഗ്​​​ൾ നീ​​ഡി​​ൽ തെ​​റ​പ്പി​​യി​​ൽ പ​​ല​​പ്പോ​​ഴും നീ​​ഡി​​ൽ ഉ​​ണ്ടാ​​വി​​ല്ല. വി​​ര​​ൽ സ്​​​പ​​ർ​​ശം മ​​തി​​യാ​​കും. അ​​താ​​ണ്​ അ​​ക്യൂ​​ട​​ച്ച്. കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്​​​നാ​​ട്ടി​​ലു​​മൊ​​ക്കെ​​യു​​ള്ള അ​​ക്യൂ​​ട​​ച്ച്​ ‘ഡോ​​ക്​​​ട​​ർ​​മാ​​ർ’ ഇ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ ശി​​ഷ്യ​​ന്മാ​​രാ​​ണ്. ത​​മി​​ഴ്​​​നാ​​ട്ടി​​ലെ ക​​മ്പ​​ത്തും തേ​​നി​​യി​​ലു​​മെ​​ല്ലാം വ്യാ​​പ​​ക​​മാ​​ണ്​ ഈ ​​രീ​​തി. ശ​​രീ​​ര​​ത്തി​െ​​ൻറ ഏ​​തെ​​ങ്കി​​ലു​​മൊ​​രു ഭാ​​ഗ​​ത്ത്​ പ്ര​​ത്യേ​​ക രീ​​തി​​യി​​ൽ സ്​​​പ​​ർ​​ശി​​ക്കു​​ന്ന​​തോ​​ടെ ചി​​കി​​ത്സ പൂ​​ർ​​ത്തി​​യാ​​യി. അ​​വി​​ടെ ഒ​​രു ഡോ​​ക്​​​ട​​ർ ഒ​​രേ സ​​മ​​യം, അ​​മ്പ​​തു​​പേ​​രെ​​യൊ​​ക്കെ​​യാ​​ണ്​ ചി​​കി​​ത്സി​​ക്കു​​ന്ന​​ത​​ത്രെ. 50​ പേ​​രെ ഒ​​രു ഹാ​​ളി​​ലേ​​ക്ക്​ ക​​യ​​റ്റി​​വി​​ടും. അ​​വ​​ർ​​ക്കെ​​ല്ലാം മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം അ​​ക്യൂ​​ടെ​​ച്ച്​ കൊ​​ടു​​ക്കും. നൂ​​റു രൂ​​പ​​യും വാ​​ങ്ങും. ഇ​​താ​​ണ്​ ചി​​കി​​ത്സ. മു​​ക​​ളി​​ൽ സൂ​​ചി​​പ്പി​​ച്ച​​പോ​​ലെ, മ​​റ്റു മ​​രു​​ന്നു​​ക​​ളൊ​​ന്നും ക​​ഴി​​ക്കി​​ല്ലെ​​ന്നും ടെ​​സ്​​​റ്റു​​ക​​ൾ ചെ​​യ്യി​​ല്ലെ​​ന്നു​​മു​​ള്ള രോ​​ഗി​​യു​​ടെ ഉ​​റ​​പ്പി​​ലാ​​ണ്​ ഈ ​​ചി​​കി​​ത്സ. 

കോ​​ട​​തി വി​​ധി​​ക​​ൾ
ഈ ​​വ്യാ​​ജ ചി​​കി​​ത്സ​​ക​​ർ​​ക്കെ​​തി​​രെ ഇ​​ര​​ക​​ളും ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രും പ​​ല​​ത​​വ​​ണ കോ​​ട​​തി ക​​യ​​റി​​യി​​ട്ടും പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു ഫ​​ലം. കേ​​ര​​ള​​ത്തി​​ല​​ട​​ക്ക​​മു​​ള്ള ഹൈ​​കോ​​ട​​തി​​ക​​ളി​​ൽ​​നി​​ന്നെ​​ല്ലാം വ്യാ​​ജ​​ന്മാ​​ർ​​ക്ക്​ അ​​നു​​കൂ​​ല​​മാ​​യ വി​​ധി​​യാ​​ണ്​ വ​​ന്ന​​ത്. ഇൗ ​​കോ​​ട​​തിവി​​ധി​​ക​​ൾ കാ​​ണി​​ച്ച്​ അ​​ക്യൂ​​ട​​ച്ച്​ ശ​ാ​സ്​​​ത്രീ​​യ ചി​​കി​​ത്സ​​യാ​​ണെ​​ന്ന്​ വ​​രു​​ത്തി​​തീ​​ർ​​ക്കാ​​ൻ ഇ​​ക്കൂ​​ട്ട​​ർ ശ്ര​​മി​​ക്കാ​​റു​​ണ്ട്. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ, നി​​ല​​വി​​ലെ നി​​യ​​മ​​ത്തി​െ​​ൻ​​റ ന്യൂ​​ന​​ത​​യാ​​ണ്​ ഈ ​​ര​​ക്ഷ​​പ്പെ​​ട​​ലി​​ന്​ പി​​ന്നി​​ലെ​​ന്ന്​ വ്യ​​ക്തം. 2003ലെ ​​ഉ​​ത്ത​​ര​​വി​​ൽ യോ​​ഗ്യ​​ത​​യു​​ള്ള ആ​​ർ​​ക്കും അ​​ക്യൂ​​പ​​ങ്​​​ച​​ർ പ്രാ​​ക്​​​ടി​സ്​ ചെ​​യ്യാ​​മെ​​ന്നാ​​ണ​​േ​ല്ലാ. യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച്​ കൃ​​ത്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ഉ​​ത്ത​​ര​​വി​​ൽ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ഏ​​തെ​​ങ്കി​​ലു​​മൊ​​രു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ഹാ​​ജ​​രാ​​ക്കു​​ക വ​​ഴി കോ​​ട​​തി​​യി​​ൽ ആ​​ർ​​ക്കും ‘യോ​​ഗ്യ’​​നാ​​കാ​​ൻ എ​​ളു​​പ്പ​​മാ​​ണ്. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ ആ​​ധി​​കാ​​രി​​ക​​ത പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നോ മ​​റ്റോ ഇ​​വി​​ടെ നി​​ല​​വി​​ൽ സം​​വി​​ധാ​​ന​​വു​​മി​​ല്ല. കേ​​ര​​ള​​ത്തി​​ല​​ട​​ക്കം സം​​ഭ​​വി​​ച്ച കേ​​സു​​ക​​ളി​​ല​​ട​​ക്കം ഇ​​വ​​ർ ഉ​​ന്ന​​യി​​ച്ച വാ​​ദ​​ത്തി​​ലൊ​​ന്ന്, ത​​ങ്ങ​​ൾ ഒ​​രു​ത​​ര​​ത്തി​​ലു​​മു​ള്ള അ​​ലോ​​പ്പ​തി, ആ​​യു​​ർ​​വേ​​ദ, ഇ​​ത​​ര മ​​രു​​ന്നു​​ക​​ളും കൊ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ്. അ​​തി​​നാ​​ൽ, നി​​ല​​വി​​ലെ നി​​യ​​മ​​ത്തി​െ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ മ​​രു​​ന്നു​​ക​​ൾ നി​​ർ​​ദേ​​ശി​​ക്കാ​​ത്ത​​തി​​നാ​​ൽ അ​​തി​​നെ ചി​​കി​​ത്സ​​യാ​​യി ക​​ണ​​ക്കാ​​ക്കാ​​നാ​​വി​​ല്ല. അ​​തോ​​ടെ, വ്യാ​​ജ ചി​​കി​​ത്സ എ​​ന്ന ആ​​രോ​​പ​​ണം ഇ​​ല്ലാ​​താ​​കു​​ന്നു. ഈ ​​പ​​ഴു​​തി​​ൽ​​കൂ​​ടി അ​​വ​​ർ​​ക്ക്​ എ​​ളു​​പ്പ​​ത്തി​​ൽ ര​​ക്ഷ​​പ്പെ​​ടാ​​നാ​​കും. 

അ​​ക്യൂ​​പ​​ങ്​​​ച​​റി​​നെ കേ​​ന്ദ്രം സ്വ​​ത​​ന്ത്ര ചി​​കി​​ത്സാ​​മു​​റ​​യാ​​യി അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തോ​​ടെ, ഈ ​​പ​​ഴു​​ത​​ട​​യു​മെ​​ന്നാ​​ണ്​ പ്ര​​തീ​​ക്ഷി​​ക്കേ​​ണ്ട​​ത്. അ​​ക്യൂ​​പ​​ങ്​​​ച​​ർ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​തോ​​ടെ കൃ​​ത്യ​​മാ​​യൊ​​രു നി​​ർ​​വ​​ച​​ന​​ത്തി​െ​​ൻ​​റ ​​െഫ്ര​​യി​​മി​​ൽ അ​​ത്​ ഉ​​ൾ​​പ്പെ​​ടും. സ്വാ​​ഭാ​​വി​​ക​​മാ​​യും അ​​തി​െ​​ൻറ യോ​​ഗ്യ​​ത​​യ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ നി​​ർ​​ണി​​ത​​മാ​​യ തീ​​രു​​മാ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​കും. അ​​ത്ത​​ര​​ത്തി​​ൽ ഒ​​രു ബി​​ൽ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​തോ​െ​​ട മാ​​ത്ര​​മേ ഈ ​​വ്യാ​​ജ​​ന്മാ​​രെ ഒ​​രു പ​​രി​​ധി​​വ​​രെ​യെ​ങ്കി​​ലും ത​​ട​​യാ​​നാ​​കൂ. എ​​ന്നാ​​ൽ, ഈ ​​അ​​പ​​ക​​ടം മു​​ൻ​​കു​​ട്ടി​ക്ക​​ണ്ട്​ ത​​ങ്ങ​​ളു​​ടെ ത​​ട്ടി​​ക്കൂ​​ട്ട്​ കോ​​ഴ്​​​സു​​ക​​ൾ​​ക്കും അം​​ഗീ​​കാ​​രം നേ​​ടി​​യെ​​ടു​​ക്കാ​​നു​​ള്ള പി​​ൻ​​വാ​​തി​​ൽ ശ്ര​​മ​​ത്തി​​ലാ​​ണ​​വ​​ർ. 
 

Loading...
COMMENTS