Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Otherschevron_rightചൂടിൽ നിന്ന്​...

ചൂടിൽ നിന്ന്​ രക്ഷനേടാൻ

text_fields
bookmark_border
Summer-Health
cancel

വേനൽക്കാലം ആരംഭിച്ചി​േട്ട ഉള്ളു.  വേനൽക്കാലം കഴിയാൻ രണ്ടു മാസം പൂർണമായും നീണ്ടു കിടക്കുന്നു. കടുത്ത വേനല ഇനിയും വരാനിരിക്കുന്നേയുള്ളു. അപ്പോ​ഴേക്കും ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തിൽ ആളുകൾക്ക്​ സൂര്യതാപം ഏറ്റ വാർത്തകൾ പുറത്തു വരാൻ തുടങ്ങി. വരും ദിവസങ്ങളിലും ചൂട്​ വർധിക്കും. 

സൂര്യതാപത്തിൽ നിന്ന്​ രക്ഷനേടാൻ എന്തെല്ലാം ചെയ്യാം എന്ന്​ നോക്കാം. 

  • കടുത്ത വെയിൽ ഏൽക്കാതിരിക്കുക എന്നതാണ്​ പ്രധാനം. വെയിൽ കനക്കുന്ന 12 മണി മുതൽ മൂന്നു മണിവരെ പുറത്തിറങ്ങരുത്​. പുറം തൊഴിൽ ചെയ്യുന്നവർ ഇൗ സമയം ജോലി മാറ്റിവെക്കുകയോ നേരത്തെ ജോലി തുടങ്ങി ഇൗ സമയത്ത്​ ജോലി നിർത്തിവെക്കുകയോ ​െചയ്യുക
  • പുറത്തിറങ്ങു​േമ്പാൾ കുട, തൊപ്പി എന്നിവ കൈയിൽ കരുതണം. 
  • കോട്ടൺ വസ്​ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ഇളം നിറത്തിലുള്ള വസ്​ത്രങ്ങളാണ്​ നല്ലത്​. കറുത്ത വസ്​ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക
  • കടുത്ത ഗന്ധമുള്ള പെർഫ്യൂമുകൾ ഒഴിവാക്കാം. 
  • പുറത്തിറങ്ങു​േമ്പാൾ കുടിവെള്ളമെടുക്കാൻ മറക്കരുത്​. പുറത്തു നിന്ന്​ ലഭിക്കുന്ന വെള്ളത്തി​​​െൻറ ഗുണനിലവാരം ഉറപ്പുവരുത്താൻ സാധിക്കാത്തതിനാൽ വീട്ടിൽ ഉപയോഗിക്കുന്ന വെള്ളം കുടെ കരുതുന്നതാണ്​ നല്ലത്​. പച്ചവെള്ളത്തേക്കാൾ തിളപ്പിച്ചാറ്റിയ വെള്ളമാണ്​ കുടിക്കേണ്ടത്​. തണുത്ത വെള്ളം വേണമെന്നുണ്ടെങ്കിൽ തിളപ്പിച്ചാറ്റിയ വെള്ളം ഫ്രിഡ്​ജിൽ വെച്ച്​ തണുപ്പിച്ച്​ ഉപയോഗിക്കാം. എന്നാൽ വെയിലത്തു നിന്ന്​ കയറിയ ഉടൻ ഫ്രിഡ്​ജിൽ നിന്ന്​ വെള്ളമെടുത്ത്​ കുടിക്കരുത്​. തണുപ്പ്​ ഒന്ന്​ ആറിയ ശേഷംമാത്രം കുടിക്കാം. 
  • ഭക്ഷണത്തിൽ അതാത്​ കാലത്ത്​ സുലഭമായി ലഭിക്കുന്ന പഴങ്ങൾ ധാരാളം ഉൾപ്പെടുത്താം. ഫ്രൂട്ട്​ ജ്യുസുകളും നല്ലതാണ്​. വത്തക്ക, മാങ്ങ ജ്യൂസ്​, പ്ലം ജ്യൂസ്​, മോര്​, നാളികേര വെള്ളം, ഇളനീർ, മിൻറ്​ ലൈം എന്നിവ ശരീര താപം കുറക്കാൻ സഹായിക്കും. 
  • മുട്ട, ചെറിയ മത്​സ്യങ്ങൾ, കക്കിരി, വെള്ളരി തുടങ്ങി ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ കഴിക്കണം. 
     
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summersun burnhealth tipsmalayalam newsHealth News
News Summary - Summer Health - Health News
Next Story