വേദനമാറ്റാൻ പൂച്ചയും പശുവും കളിക്കാം 

15:54 PM
01/11/2017
cat-and-cow

പുറം വേദനയും കഴുത്തുവേദനയുമെല്ലാം നമുക്കിടയിൽ സാധാരണമാകുകയാണ്​. വേദനകൾക്ക്​ മറുമരുന്നു തേടി പരീക്ഷിക്കാത്ത ചികിത്​സയില്ല എന്നതാണ്​ പലരു​െടയും അവസ്​ഥ. വ്യായാമം പല ആരോഗ്യ പ്രശ്​നങ്ങൾക്കും പരിഹാരമാണ്​. കഴുത്തുവേദനയും പുറംവേദനയുമൊന്നും സ്​ഥിരം വ്യായാമം ചെയ്യുന്നവർക്ക്​ ഒരു പ്രശ്​നമേയല്ല. 

ന​െട്ടല്ലിനും കഴുത്തിനും അൽപം സമാധാനം കിട്ടുന്ന ഒരു അഭ്യാസത്തെ പരിചയപ്പെടാം. സംഗതി യോഗയിൽ നിന്ന്​ വന്നതാണ്​. സംസ്​കൃതത്തിൽ മാർജാരാസനമെന്നും ഇംഗ്ലീഷിൽ ക്യാറ്റ്​ ആൻറ്​ കൗ എന്നും ഇൗ വ്യായാമം അറിയപ്പെടുന്നു. ആത്മാർത്ഥമായി ചെയ്യു​േമ്പാൾ പൂച്ചയുടേയും പശുവി​​െൻറയും രൂപം മാറിമാറി വരുമെന്നതിനാലാണ്​ ഇതിന്​ ഇൗ പേര്​ കിട്ടിയത്​. 

Cow

കുട്ടികളുടെ മുന്നിൽ ആന കളിക്കുന്നതു പോലെയാണ്​ ഇൗ വ്യായാമം ചെയ്യാൻ നിൽക്കേണ്ടത്​. കൈപ്പത്തികളും കാൽമുട്ടുകളും നിലത്ത്​ അമർത്തിവെക്കണം. ഇനി തലയുയർത്തി ശരീരത്തി​​െൻറ നടുഭാഗം താഴ്​ത്തണം. പശുവി​​െൻറ രൂപമാണ്​ ഇൗ ​േപാസിന്​. 

Cat

ഇനി ശ്വാസം പുറത്തേക്ക്​ വിട്ടുകൊണ്ട്​ തല താഴ്​ത്തുകയും നടുഭാഗം പുറത്തേക്ക്​ തള്ളുകയും ചെയ്യണം. കൈ മുട്ട്​ മടങ്ങരുത്​. ഇതാണ് കാറ്റ്​ പോസ്​. പത്ത്​ വീതം മൂന്ന്​ സെറ്റ്​ ചെയ്യാം. ന​െട്ടല്ലും കഴുത്തും പുറവുമാണ്​ ഗുണഭോക്താക്കൾ. 

COMMENTS