Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസുഖനിദ്ര വേണോ.....

സുഖനിദ്ര വേണോ.. മൊബൈൽ ഒാഫാക്കൂ...

text_fields
bookmark_border
സുഖനിദ്ര വേണോ.. മൊബൈൽ ഒാഫാക്കൂ...
cancel

കിടക്കുന്നതിനു മുമ്പ്​ മൊബൈലിൽ കളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക മൊബൈൽ ഫോൺ ഉപയോഗം നിങ്ങളുടെ സുഖനിദ്രയെ ഹനിക്കും. കിടക്കു​േമ്പാൾ മൊബൈൽ ഉപയോഗിക്കുന്നത്​ ഉറക്കത്തി​െൻറ സമയക്രമം തെറ്റിക്കുന്നു​. ഉറക്കം വരാൻ കുറേ സമയമെടുക്കേണ്ട അവസ്​ഥയും ഇതുമൂലം വന്നു ചേരും.

കൂടുതൽ സമയം കണ്ണിമ ചിമ്മാതെ മൊബൈൽ ഉപയോഗിക്കുന്നവർക്ക്​ ഉറക്കവും അതിനനുസരിച്ച്​ കുറയുന്നു. കൂടുതൽ സമയം മൊബൈലിൽ കളിക്കുന്നത്​ ഉറക്കത്തി​െൻറ നൈസർഗികതയെ നഷ്​ടപ്പെടുത്തുന്നു.

മൊബൈൽ പോലുള്ള ഇലക്​ട്രോണിക്​ ഉപകരണങ്ങൾ രാത്രി കാലങ്ങളിൽ ഉപയോഗിക്കുന്നത്​ നല്ലതല്ല. ഇവ ചെറിയ അളവിൽ നീല വെളിച്ചം പുറത്തു വിടുന്നുണ്ട്​. ഇവ നമ്മുടെ ശരീരത്തിലെ മെലാറ്റനിൻ എന്ന ​േഹാർമോണിനെ അടിച്ചമർത്തും. മെലാറ്റിനി​െൻറ അളവ് വർധിക്കു​േമ്പാൾ ഉറക്കം വരുന്നു. എന്നാൽ കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്നത്​ മൂലം മെലാറ്റിനിൻ കുറയുകയും ഉറക്കത്തിനും കുറവു വരികയും ചെയ്യുന്നു.

കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ 653 യുവാക്കളിൽ നടത്തിയ പഠനത്തി​െൻറ ഫലം ‘പോൾസ്​ വൺ’ ജേണലിലാണ്​ പ്രസിദ്ധീകരിച്ചത്​.
ഒരുമിനുട്ട്​​ കൂടുതൽ സ്​മാർട്ട്​ ഫോണിൽ ശ്രദ്ധിക്കു​േമ്പാൾ അഞ്ചുമിനുട്ട്​ ഉറക്കംനഷ്​ടപ്പെടുമെന്ന്​ പഠനം ഫലം പറയുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobilesleepbed
News Summary - Want a good night's sleep? Spend less time with your phone
Next Story