മസ്​തിഷ്​കം ചെ​റു​പ്പ​മാ​കും; ഇ​ല​ക്ക​റി​ക​ൾ കഴിക്കൂ

22:04 PM
23/12/2017
വാ​ഷി​ങ്​​ട​ൺ: നമ്മുടെ മസ്​തിഷ്​കത്തിനും വ​യ​സ്സാ​കാ​റു​ണ്ട്. എ​ന്നാ​ൽ,  81ാമ​ത്തെ വ​യ​സ്സി​ലും മസ്​തിഷ്​കത്തിന്​ യുവത്വം നിലനിർത്താൻ കഴിയുമത്രെ. കേ​ൾ​ക്കു​േ​മ്പാ​ൾ ത​മാ​ശ​യാ​യി തോ​ന്നു​െ​മ​ങ്കി​ലും അ​ൽ​പം മ​ന​സ്സു​വെ​ച്ചാ​ൽ കാ​ര്യം ന​ട​ക്കു​മെ​ന്നാ​ണ്​ യു.​എ​സി​ലെ ശാ​സ്​​ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്. വ​ലി​യ വി​ല​യാ​കു​മെ​ന്നൊ​ന്നും ചി​ന്തി​േ​ക്ക​ണ്ട. ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ൽ ഇ​ല​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മ​തി.

ഇ​ല​ക്ക​റി​ക​ൾ ക​ഴി​ച്ചാ​ൽ ത​ല​ച്ചോ​റി​ന്​ വ​യ​സ്സാ​കി​ല്ലെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ദി​വ​സേ​ന പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക്ക​റി​ക​ളും ക​ഴി​ക്കു​ന്ന​ത്​ ത​ല​ച്ചോ​റി​​െൻറ ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്ക​ു​മെ​ന്ന്​ ഗ​വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ മാ​ർ​ത്ത ക്ലാ​ര മോ​റി​സ്​ പ​റ​ഞ്ഞു. 81 വ​യ​സ്സാ​യ 960 ​പേ​രെ​യാ​ണ്​ പ​ഠ​ന​ത്തി​​ന്​ വി​ധേ​യ​മാ​ക്കി​യ​ത്. 

ദി​വ​സേ​ന ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഇ​ല​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ഒാ​ർ​മ​ശ​ക്​​തി​യും ചി​ന്താ​േ​ശ​ഷി​യും കു​റ​വി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ല​ക്ക​റി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രി​ൽ കാ​ര്യ​മാ​യ ഒാ​ർ​മ​പ്പി​ശ​കു​ള്ള​താ​യും യു.​എ​സി​ലെ റ​ഷ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ശാ​സ്​​ത്ര​ജ്ഞ​ർ പ​റ​യു​ന്നു. ഇ​ല​ക്ക​റി ക​ഴി​ക്കാ​ത്ത​വ​രും അ​ല്ലാ​ത്ത​വ​രും ത​മ്മി​ലു​ള്ള  ഒാ​ർ​മ​ശ​ക്​​തി​യു​ടെ അ​ന്ത​ര​െ​ത്ത​ക്കു​റി​ച്ച്​ സൂ​ചി​പ്പി​ക്കു​ന്ന​ത്​ ന്യൂ​റോ​ള​ജി ജേ​ണ​ലി​ലാ​ണ്.
COMMENTS