ഇന്ത്യയിൽ  ഡോക്​ടർമാർക്കും  നഴ്​സുമാർക്കും ക്ഷാമമെന്ന്​ പഠനം

23:38 PM
14/04/2019
doctor
വാ​​ഷി​​ങ്​​​ട​​ൺ: ഇ​​ന്ത്യ​​യി​​ൽ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ൽ ഡോ​​ക്​​​ട​​ർ​​മാ​​രു​​ടെ​​യും ന​​ഴ്​​​സു​​മാ​​രു​​ടെ​​യും ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണെ​​ന്ന്​ തെ​​ളി​​യി​​ക്കു​​ന്ന പ​​ഠ​​നം പു​​റ​​ത്ത്. ആ​​റു ല​​ക്ഷ​​​ത്തോ​​ളം ഡോ​​ക്​​​ട​​ർ​​മാ​​രെ​​യും 20 ല​​ക്ഷ​​ത്തോ​​ളം ന​​ഴ്​​​സ​ു​​മാ​​രെ​​യും ആ​​വ​​ശ്യ​​മു​​ണ്ടെ​​ന്നും രോ​​ഗി​​ക​​ൾ​​ക്ക്​ ആ​​ൻ​​റി​​ബ​േ​​യാ​​ട്ടി​​ക്കു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന്​ ശ​​രി​​യാ​​യ രീ​​തി​​യി​​ൽ പ​​രി​​ശീ​​ലി​​പ്പി​​ക്ക​​പ്പെ​​ട്ട ആ​​രോ​​ഗ്യ​​സേ​​വ​​ക​​രു​​ടെ അ​​ഭാ​​വം വ​​ലി​​യ​​തോ​​തി​​ലാ​​ണെ​​ന്നും  ഇ​​തു​​സം​​ബ​​ന്ധി​​ച്ച​ പ​​ഠ​​നം പ​​റ​​യു​​ന്നു.

യു.​​എ​​സി​​ലെ ‘െസ​​ൻ​​റ​​ർ ഫോ​​ർ ഡി​​സീ​​സ്​ ഡ​​യ​​ന​​മി​​ക്​​​സ്, ഇ​​ക്ക​​ണോ​​മി​​ക്​​​സ്​ ആ​​ൻ​​ഡ്​​ പോ​​ളി​​സി’ ആ​​ണ്​ റി​​പ്പോ​​ർ​​ട്ട്​ പു​​റ​​ത്തു​​വി​​ട്ട​​ത്.  യു​​ഗാ​​ണ്ട, ഇ​​ന്ത്യ, ജ​​ർ​​മ​​നി എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രി​​ൽ​​നി​​ന്നാ​​ണ്​ ഏ​​ജ​​ൻ​​സി വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ച​​ത്. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ നി​​ർ​​ദേ​​ശ​​മ​​നു​​സ​​രി​​ച്ച്​ 1000 രോ​​ഗി​​ക​​ൾ​​ക്ക്​ ഒ​​രു ഡോ​​ക്​​​ട​​ർ എ​​ന്നാ​​ണ്​ ക​​ണ​​ക്കെ​​ങ്കി​​ൽ ഇ​​ന്ത്യ​​യി​​ൽ  10,189 രോ​​ഗി​​ക​​ൾ​​ക്ക്​ ഒ​​രു സ​​ർ​​ക്കാ​​ർ ഡോ​​ക്​​​ട​​റാ​​ണു​​ള്ള​​ത്.

ആ​​റു ല​​ക്ഷം ഭി​​ഷ​​ഗ്വ​​ര​​ന്മാ​​രു​​ടെ കു​​റ​​വ്​ രാ​​ജ്യം അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്ന്​ ഈ ​​ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു.  483 ​രോ​​ഗി​​ക​​ൾ​​ക്ക്​ ഒ​​രു ന​​ഴ്​​​സു​​മാ​​ണു​​ള്ള​​ത്. ഇ​​ത്​ കാ​​ണി​​ക്കു​​ന്ന​​താ​​വ​​​ട്ടെ, 20 ല​​ക്ഷം ന​​ഴ്​​​സു​​മാ​​രു​​ടെ ക്ഷാ​​മ​​മു​​ണ്ടെ​​ന്നാ​​ണ്.
Loading...
COMMENTS