നോക്കൂ; നമുക്ക്​ ആയുസ്സ്​ കൂടി

22:59 PM
11/04/2019

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: ഇ​ന്ത്യ​ക്കാ​രു​ടെ ശ​രാ​ശ​രി ആ​യു​സ്സി​ൽ പു​രോ​ഗ​തി​യെ​ന്ന്​ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ റി​പ്പോ​ർ​ട്ട്. 1969ൽ 47 ​വ​യ​സ്സാ​യി​രു​ന്ന ശ​രാ​ശ​രി ആ​യു​സ്സ്​ 2019ൽ 69 ​വ​യ​സ്സാ​യി. 2010നും 2019​നു​മി​ട​യി​ൽ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ 1.2 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​െ​പ്പ​ടു​ത്തി​യ​ത്. ഇ​ത്​ ചൈ​ന​യു​ടെ ജ​ന​സം​ഖ്യ വ​ർ​ധ​ന​യു​ടെ ഇ​ര​ട്ടി​യോ​ളം വ​രു​മെ​ന്നും ജ​ന​സം​ഖ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കി.

2019ൽ ​ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ 160 കോ​ടി​യി​ലെ​ത്തി. ’94ൽ ​ഇ​ത്​ 94.2 കോ​ടി​യാ​യി​രു​ന്നു. 15 വ​യ​സ്സു മു​ത​ൽ 64 വ​രെ​യു​ള്ള​വ​രാ​ണ്​ ജ​ന​സം​ഖ്യ​യു​ടെ 67 ശ​ത​മാ​ന​വും.  ജ​ന​സം​ഖ്യ​യു​ടെ 27 ശ​ത​മാ​നം 24 വ​യ​സ്സു​വ​രെ​യു​ള്ള​വ​രാ​ണ്. 65 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ ആ​റു ശ​ത​മാ​നം വ​രും. ’94ൽ ​ല​ക്ഷം പ്ര​സ​വ​ത്തി​നി​ടെ  488 പേ​ർ മ​രി​ച്ചി​രു​ന്ന സ്​​ഥാ​ന​ത്ത്​ 2015ൽ ​ഇ​ത്​ 174 മ​ര​ണ​മാ​യി ചു​രു​ങ്ങി. ശൈ​ശ​വ വി​വാ​ഹം സ്​​ത്രീ​ക​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സം കൂ​മ്പ​ടി​യു​ന്ന​തോ​ടെ ജോ​ലി​സാ​ധ്യ​ത​യും അ​ട​യു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു. 

Loading...
COMMENTS