Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightക്ഷയരോഗ മരുന്നുകൾ...

ക്ഷയരോഗ മരുന്നുകൾ വാങ്ങുന്നവരുടെ പേരു വിവരം ഫാർമസികൾ രജിസ്​റ്റർ ചെയ്യണം

text_fields
bookmark_border
ക്ഷയരോഗ മരുന്നുകൾ വാങ്ങുന്നവരുടെ പേരു വിവരം ഫാർമസികൾ രജിസ്​റ്റർ ചെയ്യണം
cancel

കോഴിക്കോട്​: ക്ഷയരോഗത്തിന്​ മരുന്നു നൽകു​േമ്പാൾ വിവരങ്ങൾ ഫാർമസികളിൽ പ്രത്യേകം രജിസ്​റ്റർ ചെയ്​ത്​ സൂഷിക്കണമെന്ന്​ ആരോഗ്യ കുടുംബക്ഷേമ മ​ന്ത്രാലയത്തി​െൻറ സർക്കുലർ. മരുന്ന്​ വാങ്ങിയവരുടെ പേരും ബന്ധപ്പെടുന്നതിന്​ വിലാസവും മരുന്ന്​ കുറിച്ചു നൽകിയ ഡോക്​ടർമാരുടെ വിവരങ്ങളും രജിസ്​റ്ററിൽ സൂക്ഷിക്കണമെന്നാണ്​ സർക്കുലർ. ജില്ലാ ക്ഷയരോഗ വിഭാഗം ഉദ്യോഗസ്​ഥർക്കാണ്​ സർക്കുലർ ലഭിച്ചത്​. രജിസ്​റ്റർ സൂക്ഷിക്കാൻ ഫാർമസികൾക്ക്​ നിർദ്ദേശം നൽകാൻ സർക്കുലർ ആവശ്യപ്പെടുന്നു.

സംസ്​ഥാനത്ത്​ ക്ഷയരോഗം കൂടുതലായി റിപ്പോർട്ട്​ ചെയ്യ​െപ്പടുന്നുണ്ട്​. അത്​ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവരാനാണ്​ പേരു വിവരങ്ങൾ സൂക്ഷിച്ചു വെക്കാൻ ആവശ്യപ്പെടുന്നത്​. 2020 ഒാടെ ക്ഷയരോഗ മരണം 35 ശതമാനമായും രോഗബാധ 20 ശതമാനമായും കുറക്കണമെന്നതാണ്​ സംസ്​ഥാനത്തി​െൻറ സുസ്​ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്ന്​.
 
സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡോക്​ടർമാരോട്​ അവരുടെ രോഗികളുടെ വിവരങ്ങൾ ജില്ലാ ആരോഗ്യ വകുപ്പിലേക്ക്​ കൈമാറാൻ സർക്കാർ ആവശ്യ​െപ്പട്ടിട്ടുണ്ട്​. 20,000ഒാളം ക്ഷയ രോഗികൾ കേരളത്തിലുണ്ടെന്നാണ്​ ആരോഗ്യ വകുപ്പി​െൻറ കണക്ക്​.

ടി.ബി ശ്രദ്ധിക്കപ്പെടേണ്ട അസുഖമാണ്​. അതുകൊണ്ട്​ സ്വകാര്യ ആശുപത്രികളിലെ ഡോക്​ടർമാർ രോഗികളുടെ വിവരം സർക്കാറിലേക്ക്​ നൽകുകയും ഫാർമസികളിൽ രജിസ്​റ്റർ സൂക്ഷിക്കുകയും ചെയ്യണം. എന്നാൽ മാത്രമേ ഇവർക്ക്​ അസുഖം മാറുന്നുണ്ടോ അതോ ശക്​തമായ മരുന്നുകളെ പോലും പ്രതിരോധിക്കുന്ന തരത്തിലേക്ക്​ ടി.ബി വളർന്നോ എന്നും അന്വേഷിച്ച്​ മനസ്സിലാക്കാൻ സാധിക്കൂവെന്ന്​ ആരോഗ്യ വകുപ്പ്​ ഡയക്​ടർ ​േഡാ. ആർ രമേശ്​ പറഞ്ഞു. വിവരങ്ങൾ നൽകുന്നതിൽ വീഴ്​ച വരുത്തുന്ന ആശുപത്രികൾക്കെതിരെ ശക്​തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthpharmacytuberculosis
News Summary - Health dept wants pharmacies to log anti-TB medicine sale
Next Story