പെണ്‍കുട്ടികളില്‍ ഗര്‍ഭാശയ അർബുദം പെരുകുന്നു

cancer

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​പ്രാ​യ​മെ​ത്തി​യ പെ​ണ്‍കു​ട്ടി​ക​ള്‍ക്കി​ട​യി​ല്‍ ഗ​ര്‍ഭാ​ശ​യ കാ​ന്‍സ​ര്‍ കൂ​ടു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. പ്ര​ത്യു​ല്‍പാ​ദ​ന​ത്തെ ബാ​ധി​ക്കു​ന്ന അ​ണ്ഡാ​ശ​യ കാ​ൻ​സ​ർ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ 10 വ​ര്‍ഷ​ത്തി​നി​ടെ 60 ശ​ത​മാ​നം ഉ​യ​ര്‍ന്നു. ര​ണ്ട​ര ഇ​ര​ട്ടി​യോ​ളം വ​ർ​ധ​ന​യാ​ണ്​ ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്​ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ ഡോ​ക്​​ട​ർ​മാ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. 

പ്രാ​യ​മാ​യ സ്ത്രീ​ക​ളാ​ണ് ഗ​ർ​ഭാ​ശ​യ-​അ​ണ്ഡാ​ശ​യ അ​ർ​ബു​ദ ഇ​ര​ക​ളെ​ന്ന പ​തി​വ്​ ധാ​ര​ണ​ക​ളും തെ​റ്റു​ക​യാ​ണ്. ആ​ർ.​സി.​സി​യി​ലെ ര​ജി​സ്ട്ര​ർ അ​നു​സ​രി​ച്ച് അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 30 വ​യ​സ്സി​ന്​ താ​ഴെ പു​തു​താ​യി അ​ണ്ഡാ​ശ​യ അ​ർ​ബു​ദം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ലേ​റെ​യാ​ണ്. 2011ൽ 16​പേ​ർ ചി​കി​ത്സ തേ​ടി​യ​പ്പോ​ൾ 2012ൽ 28, 2014​ൽ 35, 2015ൽ 38 ​ആ​യും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു. 10 വ​ർ​ഷ​ത്തി​നി​ടെ അ​ണ്ഡാ​ശ​യ അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. 2005ൽ 224, 2010​ൽ 303, 2015ൽ 390 ​ആ​യും രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. 

ഗ​ർ​ഭാ​ശ​യ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം 15 വ​ർ​ഷ​ത്തി​നി​ടെ നാ​ലി​ര​ട്ടി​യാ​യി. 2000ൽ 73​പേ​ർ ചി​കി​ത്സ തേ​ടി​യി​ട​ത്ത് 2005ൽ 119, 2010​ൽ 179, 2015ൽ -303 ​ആ​യും ഉ​യ​ർ​ന്നു. കൊ​ഴു​പ്പ്​ കൂ​ടി​യ ഭ​ക്ഷ​ണ​വും അ​മി​ത​വ​ണ്ണ​വും വ്യാ​യാ​മ​ത്തി​​െൻറ കു​റ​വും കാ​ന്‍സ​റി​ന് വ​ഴി​വെ​ക്കു​ന്നു​വെ​ന്നാ​ണ് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. വി​വാ​ഹം വൈ​കു​ന്ന​തും മു​ല​യൂ​ട്ട​ൽ കു​റ​യു​ന്ന​തും ഗ​ർ​ഭാ​ശ​യ--​അ​ണ്ഡാ​ശ​യ അ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ശൈ​ശ​വ വി​വാ​ഹ​ങ്ങ​ളും കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. 

ആ​ദ്യ​ഘ​ട്ട​ത്തി​ലെ അ​ർ​ബു​ദം ക​ണ്ടെ​ത്തി​യാ​ൽ 90 ശ​ത​മാ​ന​വും ചി​കി​ത്സി​ച്ച്​ ഭേ​ദ​മാ​ക്കാ​നാ​കും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 60 ശ​ത​മാ​ന​വും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ 25 ശ​ത​മാ​ന​വും നാ​ലാം​ഘ​ട്ട​മെ​ത്തി​യാ​ൽ അ​ഞ്ച്​ ശ​ത​മാ​ന​വു​മാ​ണ് ഭേ​ദ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത. അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​േ​മ്പാ​ഴും രോ​ഗ വ്യാ​പ​ന​ത്തി​​െൻറ കാ​ര​ണ​ങ്ങ​ള​റി​യാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ല. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച കാ​ൻ​സ​ർ ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ആ​ർ.​സി.​സി​യോ​ട​നു​ബ​ന്ധി​ച്ച്​ മി​ക​ച്ചൊ​രു ഗ​വേ​ഷ​ണ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ക​ഴി​യാ​ത്ത​ത്​ വീ​ഴ്​​ച​യാ​ണ്. എം.​ബി.​ബി.​എ​സ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ അ​ർ​ബു​ദ​ത്തി​ന് സ്ഥാ​ന​മി​ല്ല എ​ന്ന​തും അ​ത്ഭു​ത​ക​ര​മാ​ണ്.

COMMENTS