ജനിച്ചയുടൻ മുലപ്പാൽ നുകരാത്ത ശിശുക്കളിൽ മരണസാധ്യത കൂടുതൽ

21:44 PM
01/08/2018
Feed

ജനീവ: ഒരു കുഞ്ഞ്​ ജീവിക്ക​േണാ മരിക്കണോ എന്ന കാര്യം തീരുമാനിക്കുന്നതിൽ മുലപ്പാലിന്​ പ്രധാന പ​െങ്കന്ന്​ ലോകാരേഗ്യ സംഘടയും യൂനിസെഫ​ും ചേർന്ന്​ നടത്തിയ പഠനം. ജനിച്ച്​ ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ കുടിച്ചി​ല്ലെങ്കിൽ നവജാതശിശു മരിക്കാനുള്ള സാധ്യത ഏറെയാണെന്ന്​ ‘ലോക മുലപ്പാൽ വാരാഘോഷ’ത്തോടനുബന്ധിച്ച്​ കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ 76 അവികസിത-വികസ്വര രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഇവിടങ്ങളിലായി 78 ദശലക്ഷം നവജാതശിശുക്കൾ ജനിച്ചയുടൻ മുലപ്പാൽ കുടിക്കാത്തതിനെ തുടർന്ന്​ മാരകരോഗങ്ങളുടെ പിടിയിലാണെന്നും റിപ്പോർട്ടിലുണ്ട്​. ഇൗ രാജ്യങ്ങളിൽ 20 ശതമാനം കുഞ്ഞുങ്ങൾക്ക്​ മാത്രമാണ്​ ജനിച്ചയുടൻ മുലപ്പാൽ ലഭിക്കുന്നത്​. 

കടുത്ത പിന്നാക്ക മേഖലകളായ കിഴക്കും തെക്കുമുള്ള ആഫ്രിക്കൻ മേഖലകളിലെ പ്രദേശങ്ങളിൽ ഭൂരിഭാഗം നവജാതശിശുക്കൾക്കും​ ജനിച്ചയുടൻതന്നെ മുലപ്പാൽ നൽകുന്നുണ്ട്​. ഇവിടങ്ങളിൽ ശിശുമരണ നിരക്ക്​ കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പസഫിക്​ രാജ്യങ്ങളിലും ഇത്തരത്തിൽ മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 30 ശതമാനത്തിൽ കുറവാണെന്നും റിപ്പോർട്ടിലുണ്ട്​. 

ജനിച്ച്​ രണ്ട്​ മണിക്കൂറിനും 23 മണിക്കൂറിനും ഇടയിൽ മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ മരണ സാധ്യത 33 ശതമാനം അധികമാണെന്ന്​ ലോകാരോഗ്യ സംഘടന നേരത്തെ നടത്തിയ പഠനങ്ങളിലും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Loading...
COMMENTS