Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവാക്​സിൻ പരീക്ഷണം...

കോവാക്​സിൻ പരീക്ഷണം നാളെ മുതൽ; മനുഷ്യരിൽ പരീക്ഷിക്കുന്നതിന്​ എയിംസ്​ അനുമതി

text_fields
bookmark_border
കോവാക്​സിൻ പരീക്ഷണം നാളെ മുതൽ; മനുഷ്യരിൽ പരീക്ഷിക്കുന്നതിന്​ എയിംസ്​ അനുമതി
cancel

കൂടുതൽ കോവിഡ്​ മരുന്ന്​ പരീക്ഷണത്തിന്​ രാജ്യത്ത്​ കളമൊരുങ്ങുന്നു. എയിംസ്​ എത്തിക്കൽ കമ്മിറ്റി ഇതിനുള്ള അനുമതി നൽകി. തിങ്കളാഴ്​ച പരീക്ഷണം ആരംഭിക്കാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്​ (ICMR)കോവിഡ്​ മരുന്ന്​ പരീക്ഷണത്തിനായി തെര​െഞ്ഞടുത്ത 1​2 സ​െൻററുകളിൽ എയിംസ്​ ഡൽഹിയും ഉൾപ്പെട്ടിരുന്നു​.

ആദ്യ ഘട്ടത്തിൽ 375പേരിലാണ്​ പരീക്ഷണം നടത്തുക. നിലവിൽ പരീക്ഷണത്തിനായി എയിംസിലുള്ളവരും കുറച്ച്​ സന്നദ്ധ പ്രവർത്തകരും തയ്യാറായിട്ടുണ്ട്​. 18 നും 55 വയസിനും ഇടയിലുള്ള​ കോവിഡ്​ രോഗമില്ലാത്തവരെയാണ്​ ഇതിനായി തെരഞ്ഞെടുക്കുക.​ പരീക്ഷണത്തിൽ പ​െങ്കടുക്കാൻ താൽപ്പര്യമുള്ളവർക്ക്​ Ctaiims.covid19@gmail.com എന്ന വിലാസത്തിൽ ഇൗ മെയിൽ ചെയ്യുകയൊ 7428847499 എന്ന നമ്പരിൽ വിളിക്കുകയൊ ചെയ്യാമെന്ന്​ എയിംസ്​ പ്രഫസറായ സഞ്ചയ്​ റായ്​  പറഞ്ഞു.

ഐ.സി.‌എം‌.ആറി​​െൻറ നാഷണൽ ഇൻസ്​റ്റിട്യൂട്ട്​​ ഓഫ് വൈറോളജി (എൻ‌ഐ‌വി) യുമായി സഹകരിച്ച് ഭാരത് ബയോടെക് ഇന്ത്യ (ബി‌ബി‌എൽ) വികസിപ്പിച്ചെടുത്ത വാക്സിൻ മനുഷ്യരിൽ നേരത്തെ പരീക്ഷിച്ച്​ തുടങ്ങിയിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പി.ജി.​െഎ.എം.എസ്​ എന്നിവിടങ്ങളിലെ രോഗികൾക്ക്​  വാക്സിൻ നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthnewsAIIMS
News Summary - AIIMS Panel Allows Human Trial Of India's First Coronavirus Vaccine
Next Story