Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയത്തോട് ചേർന്നുനിൽക്കാം

text_fields
bookmark_border
ഹൃദയത്തോട് ചേർന്നുനിൽക്കാം
cancel

ഈ ലോകം കൂടുതൽ ഭംഗിയാകുന്നത് നമ്മൾ സമാധാനത്തോടെ ഇരിക്കുമ്പോൾ മാത്രമാണ്. അതിനായി നമുക്ക് നമ്മുടെ ഹൃദയത്തെ ഹൃദയത്തോട് ചേർക്കാം. രോഗങ്ങളെ അകറ്റി ശാന്തതയോടെ ജീവിക്കാം. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ഹൃദയത്തോട് സംസാരിച്ച് നമുക്ക് വ്യായാമം ചെയ്യാം. നമ്മുടെ ശരീരത്തെയും, മനസ്സിനെയും ആത്മാവിനെയും ഒരുപോലെ ചേർത്തുനിർത്താം.നമ്മുടെ ഹൃദയം തുടിക്കുന്നത് നമുക്ക് വേണ്ടി മാത്രമാണ്. അനുസ്യൂതം ഒരു പ്രത്യുപകാരവും പ്രതീക്ഷിക്കാതെ, നെഞ്ചിനുള്ളിലിരുന്ന് നമുക്ക് വേണ്ടി ഓരോ നിമിഷവും ജോലി ചെയ്യുന്ന ഹൃദയത്തെ നമ്മൾ എത്രത്തോളം പരിഗണിക്കുന്നുണ്ട്?

പുകവലി കൊണ്ടും, ഷുഗർ നിയന്ത്രിക്കാതെയും, എന്തും എപ്പോൾ വേണമെങ്കിലും വാരിവലിച്ച് കഴിച്ചും, വ്യായാമം ചെയ്യാതെയും, കുടവയറിനെ അവഗണിച്ചും, മറ്റുള്ളവർ എന്തു വിചാരിക്കും എന്ന പേടിയിൽ സ്വന്തം ഇഷ്ടങ്ങൾ പൂഴ്ത്തിവെച്ചും, ശരിയായി ഉറങ്ങാതെയും ആരോഗ്യ പരിശോധനകൾ നടത്താതെയും നമ്മൾ നമ്മുടെ ശരീരത്തെ അവഗണിക്കുകയാണ്. രോഗം വരുന്നതുവരെ കാത്തിരിക്കരുത്. നമ്മുടെ ആരോഗ്യത്തെക്കുറിച്ച് നമ്മൾ തന്നെ ശ്രദ്ധിക്കണം. ശരീരം നൽകുന്ന ചെറിയ സൂചനകൾ പോലും നമ്മൾ ശ്രദ്ധിക്കണം. കൃത്യമായ പരിശോധന നടത്തണം. പലരും പരിശോധിക്കാൻ ഭയപ്പെട്ട് നിൽകും. അവർ പറയാറുള്ളത്, പരിശോധിച്ചാൽ ചിലപ്പോൾ അസുഖം കണ്ടെത്തിയാലോ എന്നാണ്.

എന്ത് വിചിത്രമായ വാദമാണിത്! എനിക്ക് നിങ്ങളോട് പറയാനുള്ളത് ചില ചെറിയ കാര്യങ്ങളാണ്: നിങ്ങൾ നിങ്ങളായി ജീവിക്കുക. മറ്റുള്ളവർ എന്ത് പറയും എന്ന് വിചാരിച്ച് പേടിച്ച് ജീവിക്കുന്ന പരിപാടി നിർത്തുക. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക; പക്ഷേ അത് സമൂഹത്തിനും പ്രകൃതിക്കും മറ്റുള്ളവർക്കും ദോഷം ചെയ്യാത്ത രീതിയിലായിരിക്കണം. ശരീരത്തെ കൃത്യമായി പരിചരിക്കുക. അമിതമായ മൊബൈൽ ജീവിതം കുറയ്ക്കുക. നിങ്ങളുടെ സൗഹൃദവലയം വിശാലമാക്കുക.

മനസ്സും, ഹൃദയവും തുറന്ന് ജീവിക്കുക. മാസത്തിൽ കുറഞ്ഞത് നാല് ദിവസമെങ്കിലും, അല്ലെങ്കിൽ സാധിക്കുമെങ്കിൽ ആഴ്‌ചയിൽ ഒരിക്കലെങ്കിലും, നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സ്‌ഥലത്ത് സ്വന്തമായി കുറച്ച് സമയം ചെലവഴിക്കുക. സംഗീതം പോലെ, നിങ്ങൾക്ക് ആശ്വാസം നൽകുന്ന കാര്യം പ്രവർത്തിക്കുക. ഏറ്റവും പ്രധാനമായി, നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്ക് മറ്റൊരാൾ നമ്മളോട് പറഞ്ഞാൽ നമുക്ക് വിഷമമാകുമെങ്കിൽ, ആ വാക്ക് മറ്റാരോടും ഉപയോഗിക്കാതിരിക്കുക. വ്യായാമം ആഴ്‌ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുക. മൂന്ന് മണിക്കൂർ ഇടവിട്ട് സമീകൃതമായ ആഹാരം മാത്രം കഴിക്കുക. പാരമ്പര്യമായി അസുഖം ഉള്ളവർ ബ്ലഡ് ഷുഗർ, വൃക്കരോഗങ്ങൾ, പെട്ടന്നുള്ള മരണങ്ങൾ കുടുംബത്തിൽ സംഭവിച്ചിട്ടുള്ളവർ, കുടുംബത്തിൽ അർബുദ രോഗം ഉള്ളവർ, രക്ത സമ്മർദ്ദ രോഗങ്ങൾ ഉളളവർ തുടങ്ങിയവർ കൃത്യമായ പരിശോധന നടത്തേണ്ടതാണ്. 30 വയസ്സ് കഴിഞ്ഞവർ നിർബന്ധമായും ആരോഗ്യ പരിശോധന നടത്തേണ്ടത് നിർബന്ധമാണ്. ഹൃദയത്തെ കാക്കാം, നമ്മുടെ ആരോഗ്യത്തെയും.


ഡോ. അബ്ദുൽ ജലീൽ

കാർഡിയോതൊറാസിക് സർജൻ

കിംസ് ഹെൽത്ത് അൽഷിഫ

ഹോസ്പിറ്റൽ

പെരിന്തൽമണ്ണ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Let's stay close to the heart
Next Story