Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Articlechevron_rightഇന്ത്യയിൽ ഓരോ വർഷവും...

ഇന്ത്യയിൽ ഓരോ വർഷവും 15 ലക്ഷം കാൻസർ കേസുകൾ; അവഗണിക്കരുത് കാൻസറിന്‍റെ ഈ മൂന്ന് പ്രാഥമിക ലക്ഷണങ്ങൾ

text_fields
bookmark_border
ഇന്ത്യയിൽ ഓരോ വർഷവും 15 ലക്ഷം കാൻസർ കേസുകൾ; അവഗണിക്കരുത് കാൻസറിന്‍റെ ഈ മൂന്ന് പ്രാഥമിക ലക്ഷണങ്ങൾ
cancel
Listen to this Article

പ്രാഥമിക ലക്ഷണങ്ങൾ അവഗണിക്കുന്നതു മൂലമാണ് പലപ്പോഴും കാൻസർ രോഗം ഗുരുതരമാക്കുന്നത്. കാൻസർ ലക്ഷണം തുടക്കത്തിൽ നിശബ്ദമായിരിക്കും പ്രത്യേകിച്ച് നെഞ്ചിലും കുടലിലുമൊക്കെ വരുന്നത്. വയർ വീക്കം, ചെറിയ വേദന, ക്ഷീണം ഇവയൊക്കെ അസിഡിറ്റി, മാനസിക സമ്മർദ്ദം, പ്രായം സംബന്ധിച്ച പ്രശ്നങ്ങളെന്ന് കരുതി അവഗണിക്കുകയാണ് പതിവ്. ഒടുവിൽ രോഗം കണ്ടു പിടിക്കുമ്പോൾ കരുതും അന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നേരത്തെ കണ്ടുപിടിക്കാമായിരുന്നുവെന്ന്.

2024ൽ 15 ലക്ഷം പേർക്ക് പുതുതായി കാൻസർ സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം മന്ത്രി ലോക്സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ചൈനയും യു.എസും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാൻസർ രോഗികളുള്ള ഇന്ത്യയിൽ മിക്കപ്പോഴും ഏറ്റവും ഒടുവിലത്തെ സ്റ്റേജിലെത്തുമ്പോഴാണ് കാൻസർ നിർണിക്കപ്പെടുന്നത്.

അവഗണിക്കുന്ന ലക്ഷണങ്ങൾ

തുടർച്ചയായ ക്ഷീണം, അകാരണമായി ശരീര ഭാരം കുറയൽ, ഭക്ഷണം കഴിക്കുന്നതിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാനമായും അവഗണിക്കപ്പെടുന്ന കാൻസർ ലക്ഷണങ്ങൾ. ഏറെ നാൾ നീണ്ടു നിൽക്കുന്ന ദഹനക്കേടും തുടർച്ചയായ വയർ പെരുക്കവും മോശം ഭക്ഷണ ക്രമവും സമ്മർദ്ദവും കൊണ്ടുണ്ടാകുന്നതാണെന്ന് കരുതി അവഗണിക്കും. അതുകൊണ്ടു തന്നെ ഇത്തരത്തിലെന്തെങ്കിലും ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നിലനിന്നാൽ അത് ഉറപ്പായും ഡോക്ടറെ കാണിക്കണം.

വന്നു പോയി നിൽക്കുന്ന രോഗ ലക്ഷണങ്ങൾ

ചില കാൻസർ ലക്ഷണങ്ങൾ വന്നും പോയും നിൽക്കും. ഉദാഹരണത്തിന് മലത്തിൽ രക്തം എപ്പോഴും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വേണ്ടത്ര ശ്രദ്ധ നൽകില്ല. അപ്പോഴേക്ക് ഉള്ളിലെ കാൻസർ ഗുരുതരമായിക്കഴിഞ്ഞിരിക്കും.

വേദനയില്ലാത്ത കാൻസർ ലക്ഷണങ്ങൾ

പല കാൻസർ രോഗ ലക്ഷണങ്ങളും വേദനയില്ലാതെയാണ് പ്രത്യക്ഷപ്പെടുക. സ്തനങ്ങൾ, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലുണ്ടാകുന്ന വേദനയില്ലാത്ത മുഴകൾ ഇതിനുദാഹരണമാണ്.

കാൻസർ പേടി കാരണം ശരീരത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കാതിരിക്കുന്നതിനു പകരം അവ സമയത്ത് പരിശോധിച്ച് കാൻസർ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Healtharticlecancer treatmentcancer symptoms
News Summary - ignoring early cancer symptoms
Next Story