അന്ന് ഡോക്ടർ പറഞ്ഞത് വെറും 5 വർഷം ആയുസ്; കണക്കുകൂട്ടലുകളെയും കാൻസറിനെയും തോൽപ്പിച്ച് ഒരു 68കാരി
text_fields1995ൽ രക്താർബുദം സ്ഥിരീകരിക്കുമ്പോൾ 5 വർഷം മാത്രമാണ് ഡോക്ടർമാർ വീണ സൂദിന് ആയുസ് പറഞ്ഞത്. കണക്കുകൂട്ടലെല്ലാം തെറ്റിച്ച് 30 വർഷമായി ലുക്കീമിയ രോഗികൾക്ക് പ്രതീക്ഷയുടെ പ്രകാശം പകരുകയാണ് ഈ ഛണ്ഡീഗഡ് സ്വദേശിനി. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആന്‍റ് റിസർച്ചിൽ കഴിഞ്ഞ ദിവസം രോഗത്തോടു പൊരുതുന്നവരുമായി സംവദിക്കുമ്പോൾ വീണക്ക് പ്രായം 68ആണ്.
ക്രോണിക് മൈലോയ്ഡ് ലുക്കീമിയ(സിഎംഎൽ) എന്ന രക്താർബുധത്തെ അതിജീവിച്ചാണ് വീണ സൂദ് നിരവധി പേർക്ക് പ്രചോദനമായികൊണ്ടിരിക്കുന്നത്. ഒരുകാലത്ത് വളരെ മാരകമായി കണ്ടിരുന്ന ഈ അസുഖത്തിന് 2 മുതൽ 3 വർഷം വരെയാണ് മെഡിക്കൽ സയൻസ് ആയുസ് പറഞ്ഞിരുന്നത്. പിന്നീട് 2001ൽ നടത്തിയ മാജിക് ബുള്ളറ്റ് എന്നറിയപ്പെടുന്ന ഇമാറ്റിനിബ് ഡ്രഗ് സിഎംഎൽ രോഗികൾക്ക് വലിയ ആശ്വാസമായി മാറി. 2003ൽ ഈ മരുന്ന് ഇന്ത്യയിലെത്തിയെങ്കിലും അതുവരെ കാത്തിരിക്കാൻ അവർ തയാറായിരുന്നില്ല. ആസ്ട്രേലിയയിൽ നടന്ന ട്രയലിൽ ഭാഗമാകാൻ അവർ തന്‍റെ പങ്കാളി വിനോദ് സൂദിനൊപ്പം പറന്നു.
മൂന്ന് മാസം മരുന്ന് ലഭിച്ചുവെങ്കിലും ഇന്ത്യയിൽ തിരികെ എത്തിയ ഇവർക്ക് മരുന്ന് ലഭിക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു. നിരവധി തടസ്സങ്ങൾ അതിജീവിച്ച് ഇന്ന് വീണാ സൂദും വിനോദ് സൂദും സമാന പാതയിലുള്ളവർക്ക് പ്രചോദനമാവുകയാണ്. ഇരുവർക്കും സ്വന്തമായി യൂടൂബ് ചാനലുമുണ്ട്.
തുടക്കത്തിൽ 1 ലക്ഷം മുതൽ ചിലവുണ്ടായിരുന്ന സി.എം.എല്ലിന്‍റെ വിലയിൽ ഇപ്പോൾ വലിയ കുറവ് വന്നിട്ടുണ്ട്. ആയുഷ്മാൻ പദ്ധതിയിൽ സൗജന്യമായി ഇത് രോഗികൾക്ക് ലഭ്യമാണ്. സിഎംഎൽ രോഗികളുടെ അതിജീവന നിരക്ക് കൂടുന്നുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

