രാജ്യത്ത് ഓരോ എട്ട് മിനിറ്റിലും ഒരാൾ വീതം ഗര്‍ഭാശയ കാൻസർ ബാധിച്ച് മരിക്കുന്നു; തടയാനുള്ള അഞ്ച് പ്രധാന വഴികൾ
text_fieldsഗർഭാശയ കാൻസർ കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഓരോ എട്ട് മിനിറ്റിലും ഒരാൾ വീതം ഈ കാൻസർ ബാധിച്ച് മരിക്കുന്നുവെന്നാണ് ഐ.സി.എം.ആർ ഡാറ്റ പറയുന്നത്. ഇന്ത്യൻ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ഗർഭാശയ കാൻസർ.
ഗർഭാശയ കാൻസർ തടയാൻ ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്ന അഞ്ച് മാർഗങ്ങൾ
എച്ച്.പി.വി വാക്സിനേഷൻ
ഹ്യൂമന്‍ പാപ്പിലോമയുടെ ഏറ്റവും അപകട സാധ്യതയുള്ള വൈറസിൽ നിന്നുള്ള അണുബാധ മൂലമാണ് ഗർഭാശയ കാൻസർ വരുന്നത്. എച്ച്.പി.വി വളരെ സാധാരണമായ വൈറസാണ്.എന്നാൽ ഇതിന്‍റെ ഏറ്റവും അപകടകരമായ വൈറസുകൾ ശരീരത്തിൽ ഏറെ നാൾ തങ്ങി നിൽക്കുമ്പോഴാണ് അപകടകരമാകുന്നത്.
എച്ച്.പി.വി വാക്സിൻ ശരീരത്തിലെ അപകടകരമായ വൈറസുകളെ തടയും. ഒമ്പത് വയസിനും 14 വയസിനും ഇടയിലുള്ളവരിലാണ് വാക്സിൻ മികച്ച ഫലം നൽകുക. എന്നാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം 26 വയസ്സുവരെയും ചില സാഹചര്യങ്ങളിൽ അതിനു മുകളിൽ ഉള്ളവർക്കും നൽകാറുണ്ട്. വ്യാപകമായി വാക്സിനേഷൻ നടപ്പിലാക്കിയ രാജ്യങ്ങളിൽ ഗർഭാശയ കാൻസർസ കേസുകൾ കുറഞ്ഞതായി ചില റിപ്പോർട്ടുകൾ പറയുന്നു.
പരിശോധന
ഗർഭാശയ കാൻസർ പലപ്പോഴും തുടക്കത്തിൽ നിശബ്ദമായിരിക്കും. വേദനയോ, രക്ത സ്രാവമോ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങളൊന്നും കണ്ടില്ല എങ്കിൽ കൂടി ഇടക്കിടക്ക് പരിശോധന നടത്തണം.
സുരക്ഷിതമായ ലൈംഗിക ബന്ധം
ലൈംഗിക ബന്ധത്തിലൂടെയാണ് പ്രധാനമായും എച്ച്.പി.വി പകരുന്നത്. അതിനാൽ സുരക്ഷിത മാർഗങ്ങളിലൂടെ മാത്രം ലൈംഗിക ബന്ധത്തിലേർപ്പെടുക.
പുകവലി
പുകവലി ശരീരത്തിന്‍റെ പ്രതിരോധ ശേഷി നശിപ്പിക്കും. അത് അപകടകാരികളായ എച്ച്.പി.വി വൈറസിനെ പ്രതിരോധിക്കാൻ കഴിയാതെ വരും.
രോഗ ലക്ഷണം തിരിച്ചറിയൽ
കൃത്യമായ പരിശോധനകൾ നടത്തുകയും രോഗ ലക്ഷണങ്ങൾ ഗൗരവത്തോടെ കണ്ട് ചികിത്സ തേടുന്നതും ഗർഭാശയ കാൻസർ പ്രതിരോധിക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

