'ഈ പത്ത് ശീലങ്ങൾ നിങ്ങളുടെ ആയുസ് 10 വർഷം കൂടി കൂട്ടും'; ന്യൂയോർക്ക് കാർഡിയോളജിസ്റ്റ്
text_fieldsനിങ്ങളുടെ ആയുസ് ഒരു പത്ത് വർഷം കൂടി കൂട്ടാൻ 10 മാർഗങ്ങൾ നിർദേശിക്കുകയാണ് ന്യൂയോർക്ക് കാർഡിയോളജിസ്റ്റായ ഡോക്ടർ ഇവാൻ ലെവിൻ. പുകവലി, മദ്യം,ഫാസ്റ്റ്ഫുഡ്, സോഡ, വിവിധ ലഹരി പദാർഥങ്ങൾ ഒഴിവാക്കുകയോ ഉപയോഗം കുറക്കുന്നതോ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ടിപ്പുകൾ.
ഡോക്ടർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പുകവലി സ്ട്രോക്ക് ,ഹൃദയാഘാതം, ഉയർന്ന രക്ത സമ്മർദ്ദം എന്നിവക്ക് കാരണമാകുമെന്നും അത് ഒഴിവാക്കണമെന്നും പറയുന്നു. ഒഴിവാക്കേണ്ട മറ്റൊരു ശീലത്തിൽ മദ്യം ഉൾപ്പെടുന്നു. മദ്യപിക്കുന്നത് രക്ത സമ്മർദ്ദം വർധിപ്പിക്കും. അതിനാൽ മദ്യം പൂർണമായി ഒഴിവാക്കുകയോ അല്ലെങ്കിൽ അളവ് കുറക്കുകയോ ചെയ്യുക.
മൂന്നാമത്തേത് ഫാസ്റ്റ് ഫുഡാണ്. ഇതിലെ ഉയർന്ന കലോറി കാൻസർ ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. നാലാമത്തേത് ലഹരി പദാർഥങ്ങളാണ്. വ്യായാമം ശീലമാക്കണമെന്ന് ഡോക്ടർ ലെവിൻ നിർദേശിക്കുന്നു. ദിവസവും കുറഞ്ഞത് 7000 സ്റ്റെപ്പ് നടക്കുന്നത് രക്ത സമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ടോക്സിക്കായ ആളുകളെ ജീവിതത്തിൽ നിന്നൊഴിവാക്കി മാനസിക സമ്മർദ്ദം കുറക്കുന്നത് ആയുസ് കൂട്ടുമെന്നാണ് മറ്റൊരു നിർദേശം. സോഡ പോലുള്ള കാർബോ ഹൈഡ്രറ്റഡ് ഉൽപ്പന്നങ്ങൾ ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിക്കുന്നു. പത്താമതായി നല്ല ഉറക്ക ശീലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

