ദൈവത്തിന്റെ കിരീടം അഥവാ മക്കാട്ടോദേവ
text_fieldsമക്കാട്ടോദേവ
മലേഷ്യ, ഇൻഡൊനേഷ്യ എന്നിവിടങ്ങളിൽ ധാരാളം കണ്ടുവരുന്ന ചെടിയാണ് മക്കാട്ടോദേവ. മക്കാട്ടോദേവ എന്ന ഇൻഡൊനേഷ്യൻ വാക്കിന്റെ അർഥം ദൈവത്തിന്റെ കിരീടമെന്നാണ്. പ്രമേഹം ഉൾപ്പെടെ പല രോഗങ്ങൾക്കും ഒറ്റമൂലിയായി അറിയപ്പെടുന്ന ഈ ചെടിക്ക് ദൈവത്തിന്റെ കിരീടം എന്നല്ലാതെ മറ്റെന്ത് പേരിടാൻ...
രണ്ട് വർഷം കൊണ്ട് കായ്ഫലം തരുന്ന മക്കാട്ടോദേവ ഇന്ന് കേരളത്തിന്റെ പല സ്ഥലങ്ങളിലും ലഭ്യമാണ്. മക്കാട്ടോദേവയിലുണ്ടാവുന്ന നല്ല ചുവന്ന നിറത്തിലുള്ള ഔഷധപ്പഴത്തെ ചീളുകളായി മുറിച്ച് വെയിലത്തുണക്കി വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഉപയോഗിക്കുന്നത്.
തിളപ്പിച്ചാറിയ ഈ വെള്ളം ദിവസവും ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാനാവും. ഉയർന്ന രക്തസമ്മർദം, സ്ട്രോക്കുകൾ, കിഡ്നിവീക്കം, യൂറിക്കാസിസ് പ്രശ്നങ്ങൾ, അലർജി മൂലമുണ്ടാവുന്ന ടോൺസിലൈറ്റിസ് എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ ശമിപ്പിക്കാനുള്ള കഴിവ് മക്കാട്ടോദേവക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

