Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightധാ​രാ​ളം വെ​യി​ൽ...

ധാ​രാ​ളം വെ​യി​ൽ കൊ​ള്ളു​ന്നു​ണ്ട്; എ​ന്നി​ട്ടും, വൈ​റ്റ​മി​ൻ ഡി ​കു​റ​വ്

text_fields
bookmark_border
ധാ​രാ​ളം വെ​യി​ൽ കൊ​ള്ളു​ന്നു​ണ്ട്; എ​ന്നി​ട്ടും, വൈ​റ്റ​മി​ൻ ഡി ​കു​റ​വ്
cancel

വ​ർ​ഷം മു​ഴു​വ​ൻ സ​മൃ​ദ്ധ​മാ​യി സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. അ​തി​നാ​ൽ ഇ​ന്ത്യ​ക്കാ​രി​ൽ വൈ​റ്റ​മി​ൻ ഡി ​കു​റ​വ് ഉ​ണ്ടാ​കു​മെ​ന്ന​ത് പ​ല​ർ​ക്കും വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ, യാ​ഥാ​ർ​ഥ്യം മ​റി​ച്ചാ​ണ്. രാ​ജ്യ​ത്ത് വൈറ്റ​മി​ൻ ഡി ​കു​റ​വ് നി​ശ്ശ​ബ്ദ മ​ഹാ​മാ​രി​യാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം ഇ​ന്ത്യ​ക്കാ​രി​ൽ ഏ​ക​ദേ​ശം 60 ശ​ത​മാ​നം പേ​ർ​ക്ക് വൈ​റ്റ​മി​ൻ ഡി ​അ​ള​വ് ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കു​ന്നി​ല്ല. ക്ഷീ​ണം, ശ​രീ​ര​വേ​ദ​ന, പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വ്, അ​സ്ഥി പൊ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന​തു​വ​രെ പ​ല​രും ഈ ​കു​റ​വ് തി​രി​ച്ച​റി​യാ​റു​മി​ല്ല.

എ​ന്തു​കൊ​ണ്ട് ഇ​ങ്ങ​നെ?

ആ​ധു​നി​ക ജീ​വി​ത​ശൈ​ലി​യാ​ണ് പ്ര​ധാ​ന കാ​ര​ണം. ഓ​ഫി​സ് ജോ​ലി​ക​ൾ, ദീ​ർ​ഘ​സ​മ​യം വീ​ടി​നു​ള്ളി​ലും ക്ലാ​സ് മു​റി​ക​ളി​ലും ചെ​ല​വ​ഴി​ക്കു​ന്ന കു​ട്ടി​ക​ൾ, സ്ക്രീ​ൻ ഉ​പ​യോ​ഗ​ത്തി​ന്റെ വ​ർ​ധ​ന, ന​ഗ​ര​ജീ​വി​തം എ​ന്നി​വ​യൊ​ക്കെ ആ​ളു​ക​ളു​ടെ നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശ സ​മ്പ​ർ​ക്കം കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ സ​ൺ​സ്ക്രീ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തും കു​ടപി​ടി​ക്കു​ന്ന​തും വൈ​റ്റ​മി​ൻ ഡി ​ഉ​ൽ​പാ​ദ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ൾ​ട്രാ​വ​യ​ല​റ്റ്-​ബി (UVB) കി​ര​ണ​ങ്ങ​ൾ ച​ർ​മ​ത്തി​ലെ​ത്തു​ന്ന​ത് ത​ട​യു​ന്നു. ന​ഗ​ര​ങ്ങ​ളി​ലെ വാ​യു മ​ലി​നീ​ക​ര​ണ​വും ഈ ​കി​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​ക്കു ഘ​ട​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

എ​ല്ലാ​വ​രു​ടെ​യും ശ​രീ​രം ഒ​രേ അ​ള​വി​ൽ വൈറ്റ​മി​ൻ ഡി ​ഉ​ൽ​പാ​ദി​പ്പി​ക്കി​ല്ല. ഇ​രു​ണ്ട ച​ർ​മ​നി​റ​മു​ള്ള​വ​ർ​ക്ക് ഇ​ളം നി​റ​മു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ സ​മ​യം സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. കൂ​ടാ​തെ അ​മി​ത​വ​ണ്ണ​മു​ള്ള​വ​രി​ൽ ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പ് വൈ​റ്റ​മി​ൻ ഡി ​സം​ഭ​രി​ക്കു​ന്ന​തി​നാ​ൽ ര​ക്ത​ത്തി​ലെ ല​ഭ്യ​ത കു​റ​യാ​നും സാ​ധ്യ​ത​യു​ണ്ട്.

വൈ​റ്റ​മി​ൻ ഡി ​സ്വാ​ഭാ​വി​ക​മാ​യി ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ വ​ള​രെ കു​റ​വാ​ണ്. കൊ​ഴു​പ്പു​ള്ള മ​ത്സ്യ​ങ്ങ​ൾ, മു​ട്ട, വൈറ്റ​മി​ൻ ഡി ​ചേ​ർ​ത്ത പാ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ൾ. എ​ന്നാ​ൽ, ഇ​വ ദി​വ​സേ​ന ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​വ​ർ ഇ​ന്ത്യ​യി​ൽ കു​റ​വാ​ണ്. പ്ര​ത്യേ​കി​ച്ച് സ​സ്യാ​ഹാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വൈ​റ്റ​മി​ൻ ഡി ​ല​ഭി​ക്കാ​തെ പോ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ്ര​തി​രോ​ധ​ത്തി​ന് എ​ന്ത് ചെ​യ്യ​ണം?

വൈ​റ്റ​മി​ൻ ഡി ​കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം വെ​യി​ല​ത്ത് നി​ൽ​ക്കു​ക​യോ സ്വ​മേ​ധ​യാ സ​പ്ലി​മെ​ന്റു​ക​ൾ ക​ഴി​ക്കു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. മി​ത​മാ​യ സൂ​ര്യ​പ്ര​കാ​ശ സ​മ്പ​ർ​ക്കം, കാ​ൽ​സ്യ​വും വൈറ്റമി​ൻ ഡി​യും അ​ട​ങ്ങി​യ സ​മീ​കൃ​ത ഭ​ക്ഷ​ണം, സ്ഥി​ര​മാ​യ വ്യാ​യാ​മം എ​ന്നി​വ പ്ര​ധാ​ന​മാ​ണ്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ സ​പ്ലി​മെ​ന്റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​വൂ. 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ, ആ​ർ​ത്ത​വ​വി​രാ​മം ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ, അ​മി​ത​വ​ണ്ണ​മു​ള്ള​വ​ർ, പു​റ​ത്തു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​വു​ള്ള​വ​ർ എ​ന്നി​വ​ർ ഇ​ട​ക്കിടെ വൈ​റ്റ​മി​ൻ ഡി ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthGeneral Healthvitamin ddeficiency
News Summary - There is a lot of sun exposure; however, vitamin D deficiency is common
Next Story