Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഉറങ്ങിയാൽ പഠിക്കാം

ഉറങ്ങിയാൽ പഠിക്കാം

text_fields
bookmark_border
ഉറങ്ങിയാൽ പഠിക്കാം
cancel

നന്നായി ഉറങ്ങുന്ന കുട്ടികൾക്ക്​ ഭാഷാ പരിജ്​ഞാനം കൂടുതലായിരിക്കുമെന്ന്​ പഠനം. പുതിയ വാക്കുകൾ പഠിച്ച്​ ഒരു മണിക്കൂറിനുള്ളിൽ ഉറങ്ങുന്ന മൂന്നു വയസുള്ള കുട്ടിക്ക്​​ പഠിച്ചത്​ പ്രയോഗത്തിൽ വരുത്താൻ വൈദഗ്​ധ്യം കൂടുതലായിരിക്കു​ം. പഠന ശേഷം അഞ്ചു മണിക്കൂറോളം ഉണർന്നിരിക്കുന്ന കുട്ടികളുമായി താരതമ്യം ചെയ്​താണ്​ ഇൗ നിഗമനത്തിലെത്തിയത്​. .  

ജനിച്ച്​ ആറുമാസം വ​രെയുള്ള കുട്ടികൾ ദിവസം ആറു തവണയെങ്കിലും ഉറങ്ങും. എന്നാൽ മൂന്നു വയസായ കുട്ടികൾ ഉറക്കം ഒരു തവണയിലേക്ക്​ കുറക്കുകയോ ചിലപ്പോൾ തീരെ ഉറങ്ങാതെ ഇരിക്കുകയോ ചെയ്യും. എന്നാൽ പഠിച്ചത്​ ഒാർമയിൽ നിൽക്കാൻ ആഴത്തിലുള്ള ഉറക്കമാണ്​ നല്ലതെന്നും ഗവേഷകർ പറയുന്നു.

മയക്കം മുതൽ ആഴത്തിലുള്ള ഉറക്കം വരെ എല്ലാതരത്തിലുമുള്ള ഉറക്കം ബുദ്ധിപരമായ ഏകീകരണത്തിന്​ നല്ലതാണെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. എന്നാൽ ആഴത്തിലുള്ള ഉറക്കമാണ്​ ഏറ്റവും പ്രധാനമെന്ന്​ യു.എസിലെ അരിസോണ യൂനിവേഴ്​സിറ്റിയിലെ അസോസിയേറ്റ്​ പ്രഫസർ റെബേക്ക ഗോമസ്​ പറയുന്നു.

ആഴത്തിലുള്ള ഉറക്കത്തിൽ തലച്ചോറ്​ ഒാർമകളെ ആവർത്തിച്ചു പുനർദൃശ്യവത്​കരിക്കുന്നു. അതുമൂലം പഠിച്ചവ​ ശക്​തിയോടുകൂടി ഒാർമമണ്ഡലത്തിൽ നിലനിൽക്കും. ഇതാണ്​ ഉറക്കത്തിൽ സംഭവിക്കുന്നത് എന്ന്​ കുട്ടികളുടെ വികാസത്തെ കുറിച്ചുള്ള ജേണലിൽ റെബേക്ക വിശദീകരിക്കുന്നു. മൂന്നുവയസുള്ള കുട്ടികൾ 24 മണിക്കൂറിൽ 10-–12 മണിക്കൂർ ഉറങ്ങണം. അത്​ രാത്രി ഉറക്കമോ രാത്രിയും പകലുമായോ പൂർത്തീകരിക്കാം. അവർക്ക്​ ആവശ്യത്തിനുള്ള ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഭാവിയിൽ അറിവ്​ നേടുന്നതിനെ അത്​ ദോഷകരമായി ബാധിക്കും.

മൂന്നു വയസുള്ള 39 കുട്ടികളെ സ്​ഥിരമായി ഉറങ്ങുന്നവരും അല്ലാത്തവരുമെന്ന രണ്ടു ഗ്രൂപ്പായി തിരിച്ച്​ നടത്തിയ പഠനമാണ്​ ഇൗ നിഗമനത്തിലെത്തിച്ചത്​. ഇൗ പ്രായത്തിലുള്ള കുട്ടികളുടെ ഉറക്കം ക്രമീകരിക്കുന്നതിന്​ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ഗവേഷകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sleepchildnap
News Summary - Regular Naps May Help Toddlers Learn Language Better
Next Story