Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightവെയിലേറ്റ് വാടല്ലേ,...

വെയിലേറ്റ് വാടല്ലേ, ഒന്നീ തണലിൽ ഇരുന്നാട്ടെ; തിരിച്ചറിയണം സൂര്യാഘാതത്തിന്റെ അപകടസൂചനകൾ

text_fields
bookmark_border
വെയിലേറ്റ് വാടല്ലേ, ഒന്നീ തണലിൽ ഇരുന്നാട്ടെ; തിരിച്ചറിയണം സൂര്യാഘാതത്തിന്റെ അപകടസൂചനകൾ
cancel

ഗരത്തിൽ ദിനംപ്രതി താപനില ഉയരുന്ന സാഹചര്യത്തിൽ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. വേനൽ ചൂട് തീവ്രമാകുന്നതോടെ സൂര്യാഘാതം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.

എന്താണ് സൂര്യാഘാതം?

കഠിനമായ ചൂടിൽ ദീർഘനേരം ചെലവഴിക്കുമ്പോൾ ശരീരത്തിലെ താപനില അപകടകരമായ രീതിയിൽ ഉയരുന്ന അവസ്ഥയാണിത്. അന്തരീക്ഷതാപം ക്രമാതീതമായി വർധിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക തണുപ്പിക്കൽ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ പോലും ബാധിച്ചേക്കാം.

കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

മുതിർന്നവരേക്കാൾ വേഗത്തിൽ കുട്ടികളെ ചൂട് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. കുട്ടി അമിതമായി തളർന്നു കാണപ്പെടുക, സാധാരണയിൽ കവിഞ്ഞ അലസത, ക്ഷീണം കാരണം ഇടക്കിടെ കിടക്കാൻ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അത് നിർജ്ജലീകരണത്തിന്റെയോ സൂര്യാഘാതത്തിന്റെയോ തുടക്കമാകാം. ഇത് സാധാരണ ക്ഷീണമെന്ന് കരുതി തള്ളിക്കളയരുത്.

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

സൂര്യാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് മെഡിക്കൽ വിദഗ്ധർ ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. തലകറക്കം, ആശയക്കുഴപ്പം, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ചർമം ചുവന്നു തടിക്കുകയും ഉണങ്ങി വരണ്ടതായി അനുഭവപ്പെടുകയും ചെയ്യുക, അമിതമായ പനി, ചില സന്ദർഭങ്ങളിൽ ബോധക്ഷയം വരെ സംഭവിക്കാം. ശരീരത്തിലെ താപനില ക്രമാതീതമായി ഉയരുന്നതിനോടൊപ്പം തന്നെ ഹൃദയമിടിപ്പ് വർധിക്കുന്നതും ശ്വാസോച്ഛ്വാസം വേഗത്തിലാകുന്നതും ശ്രദ്ധിക്കണം. ശരീരം തണുപ്പിക്കാൻ ഹൃദയം കൂടുതൽ ആയാസപ്പെട്ട് പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കഠിനമായ ചൂടിലും ശരീരം വിയർക്കാതിരിക്കുന്നത് അപകടസൂചനയാണ്.

പ്രതിരോധ മാർഗ്ഗങ്ങൾ

ധാരാളം വെള്ളം കുടിക്കുക: ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

നേരിട്ടുള്ള വെയിൽ ഒഴിവാക്കുക: ഉച്ചക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

അയഞ്ഞ വസ്ത്രങ്ങൾ: അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

ഭക്ഷണക്രമം: പെട്ടെന്ന് ദഹിക്കുന്ന ലഘുഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.

താപനില ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ, കൃത്യസമയത്തുള്ള ഇടപെടലും ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവും വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അസാധാരണമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunstrokedrinking waterHealth Alertdehydration
News Summary - Recognize the danger signs of sunstroke
Next Story