Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightപ്ലാസ്റ്റിക്കോ, തടിയോ,...

പ്ലാസ്റ്റിക്കോ, തടിയോ, സ്റ്റീലോ? അടുക്കളയിലെ ചോപ്പിംഗ് ബോർഡ് ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?

text_fields
bookmark_border
Comparison of plastic, wooden, and stainless steel chopping boards in a kitchen setup.
cancel

അടുക്കളയിൽ ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യാൻ ശ്രദ്ധിക്കുമ്പോൾ പലപ്പോഴും നാം അവഗണിക്കുന്ന ഒന്നാണ് പച്ചക്കറികളും മാംസവും മുറിക്കാൻ ഉപയോഗിക്കുന്ന ചോപ്പിംഗ് ബോർഡുകൾ. എന്നാൽ, തെറ്റായ ചോപ്പിംഗ് ബോർഡുകളുടെ ഉപയോഗം ഭക്ഷണത്തെ മലിനമാക്കുകയും ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. പ്ലാസ്റ്റിക്, തടി, സ്റ്റീൽ ചോപ്പിംഗ് ബോർഡുകൾ തമ്മിലുള്ള ഗുണദോഷങ്ങളെക്കുറിച്ചും അവയുടെ സുരക്ഷിതത്വത്തെക്കുറിച്ചും ആരോഗ്യ വിദഗ്ദ്ധർ വിശദീകരിക്കുന്നു.

പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡുകളാണ് ഇവയിൽ ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. നിരന്തരമായ കത്തിയുടെ ഉപയോഗം മൂലം പ്ലാസ്റ്റിക് ബോർഡുകളിൽ വീഴുന്ന വരമ്പുകളിൽ ബാക്ടീരിയകൾ അടിഞ്ഞുകൂടാൻ സാധ്യതയേറെയാണ്. കൂടാതെ, പ്ലാസ്റ്റിക് ബോർഡിൽ പച്ചക്കറികൾ മുറിക്കുമ്പോൾ ചെറിയ പ്ലാസ്റ്റിക് തരികൾ ഭക്ഷണത്തിൽ കലരാൻ വലിയ സാധ്യതയുണ്ടെന്നും ഇത് ദീർഘകാലാടിസ്ഥാനത്തിൽ ശരീരത്തിന് വലിയ ദോഷം ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

തടി കൊണ്ടുള്ള ബോർഡുകൾക്ക് സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെങ്കിലും, ശരിയായ രീതിയിൽ വൃത്തിയാക്കി ഉണക്കി സൂക്ഷിച്ചില്ലെങ്കിൽ ഇവയിൽ ബാക്ടീരിയകളും ഈർപ്പവും തങ്ങിനിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായത് സ്റ്റെയിൻലെസ്സ് സ്റ്റീൽ ചോപ്പിംഗ് ബോർഡുകളാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് നിർദ്ദേശിക്കുന്നത്. സ്റ്റീൽ ബോർഡുകൾ സുഷിരങ്ങളില്ലാത്തതും, മൈക്രോപ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ പുറത്തുവിടാത്തതും വളരെ എളുപ്പത്തിൽ അണുവിമുക്തമാക്കാൻ സാധിക്കുന്നതുമാണ്.

മാംസാഹാരങ്ങളും പച്ചക്കറികളും മുറിക്കാൻ ഒരേ ചോപ്പിംഗ് ബോർഡ് ഉപയോഗിക്കുന്നത് വഴി 'ക്രോസ് കണ്ടാമിനേഷൻ' സാധ്യത ഉണ്ട്. പച്ചയിറച്ചിയിലും മത്സ്യത്തിലും അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ബോർഡിലെ ചെറിയ വിള്ളലുകളിലൂടെ പച്ചക്കറികളിലേക്കും മറ്റ് ഭക്ഷണങ്ങളിലേക്കും പടരുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്കും ഉദരരോഗങ്ങൾക്കും കാരണമാകും. അതിനാൽ പച്ചക്കറികൾക്കും മാംസങ്ങൾക്കുമായി അടുക്കളയിൽ വെവ്വേറെ ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.

നിങ്ങൾ ഉപയോഗിക്കുന്ന ചോപ്പിംഗ് ബോർഡുകളിൽ ആഴത്തിലുള്ള പോറലുകളോ വിള്ളലുകളോ വീഴുകയോ അല്ലെങ്കിൽ ദീർഘകാലം പഴക്കമുള്ളതോ ആണെങ്കിൽ അവ ഉടൻ തന്നെ മാറ്റേണ്ട സമയമായെന്ന് വിദഗ്ദ്ധർ ഓർമിപ്പിക്കുന്നു. സ്റ്റീൽ ബോർഡുകൾ കത്തിയുടെ മൂർച്ച വേഗത്തിൽ കുറയ്ക്കുമെങ്കിലും, മൈക്രോപ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ശുചിത്വത്തിന് മുൻഗണന നൽകുന്ന മികച്ച ചോപ്പിംഗ് ബോർഡുകൾ തിരഞ്ഞെടുക്കുകയാണ് പ്രധാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitchen tipsHealthtipscutting
News Summary - Plastic, Wood, or Steel? How Your Kitchen Chopping Board Affects Your Health: Nutritionist Advice
Next Story