Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമലേറിയ പാരസൈറ്റുകള്‍...

മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?; സുപ്രധാന കണ്ടെത്തലുമായി ആർ.ജി.സി.ബി

text_fields
bookmark_border
മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?; സുപ്രധാന കണ്ടെത്തലുമായി ആർ.ജി.സി.ബി
cancel

തി​രു​വ​ന​ന്ത​പു​രം: മ​ലേ​റി​യ​ക്കെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​യ ആ​ര്‍ട്ടെ​മി​സി​നി​നെ മ​ലേ​റി​യ പാ​ര​സൈ​റ്റു​ക​ള്‍ അ​തി​ജീ​വി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച ക​ണ്ടെ​ത്ത​ലു​മാ​യി രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ലെ (ബ്രി​ക്-​ആ​ർ.​ജി.​സി.​ബി) ശാ​സ്ത്ര​ജ്ഞ​ര്‍. ഭാ​വി​യി​ൽ മ​ലേ​റി​യ ചി​കി​ത്സ​ക​ള്‍ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ലാ​ണി​ത്.

പ്രി​ന്‍സി​പ്പ​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ഡോ. ​രാ​ജേ​ഷ് ച​ന്ദ്ര​മോ​ഹ​ന​ദാ​സി​ന്‍റെ നേ​തൃ​ത്തി​ല്‍ ന​ട​ന്ന പ​ഠ​ന റി​പ്പോ​ര്‍ട്ട് ദ ​ജേ​ണ​ല്‍ ഓ​ഫ് ഇ​ന്‍ഫെ​ക്ഷ്യ​സ് ഡി​സീ​സി​ൽ എ​ഡി​റ്റേ​ഴ്സ് ചോ​യ്സ് ലേ​ഖ​ന​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. റെ​റ്റി​ക്യു​ലോ​സൈ​റ്റു​ക​ള്‍ എ​ന്ന പു​തു​താ​യി രൂ​പം​കൊ​ള്ളു​ന്ന ചു​വ​ന്ന ര​ക്താ​ണു​ക്ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന സം​ര​ക്ഷി​ത ബ​യോ​കെ​മി​ക്ക​ല്‍ അ​ന്ത​രീ​ക്ഷം കാ​ര​ണം മ​ലേ​റി​യ പാ​ര​സൈ​റ്റു​ക​ള്‍ക്ക് ഈ ​മ​രു​ന്നി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ല്‍. മ​ലേ​റി​യ പാ​ര​സൈ​റ്റി​നു​ള്ളി​ലെ ജ​നി​ത​ക മാ​റ്റ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ആ​ര്‍ട്ടെ​മി​സി​നി​ന്‍ പ്ര​തി​രോ​ധ​ത്തി​ന് കാ​ര​ണ​മെ​ന്ന നി​ല​വി​ലെ കാ​ഴ്ച​പ്പാ​ടി​നെ പ​ഠ​നം വെ​ല്ലു​വി​ളി​ക്കു​ന്നു. ഏ​തു​ത​രം കോ​ശ​ങ്ങ​ളി​ലാ​ണ് മ​ലേ​റി​യ പാ​ര​സൈ​റ്റ് ബാ​ധി​ച്ച​തെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് ആ​ര്‍ട്ടെ​മി​സി​നി​ന് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യു​ക.

രോ​ഗ​കാ​രി​യു​ടെ ജ​നി​ത​ക ഘ​ട​ന​ക്ക്​ പു​റ​മെ അ​ത് ബാ​ധി​ക്കു​ന്ന ആ​തി​ഥേ​യ കോ​ശ​ങ്ങ​ളു​ടെ ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും ആ​ശ്ര​യി​ച്ചാ​കും രോ​ഗ​മു​ക്തി​യെ​ന്ന് ചു​രു​ക്കം. ചി​കി​ത്സ ന​ല്‍കി​യി​ട്ടും ചി​ല​രി​ല്‍ മ​ലേ​റി​യ അ​ണു​ബാ​ധ ഭേ​ദ​മാ​കാ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ന്‍ ഈ ​ക​ണ്ടെ​ത്ത​ലു​ക​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ബ്രി​ക്-​ആ​ർ.​ജി.​സി.​ബി ഡ​യ​റ​ക്ട​ര്‍ ഡോ. ​ബീ​ന പി​ള്ള പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ഐ​സ​ര്‍, തി​രു​വ​ന​ന്ത​പു​രം കോ​സ്മോ​പൊ​ളി​റ്റ​ന്‍ ആ​ശു​പ​ത്രി, പൂ​ണെ​യി​ലെ സി.​എ​സ്.​ഐ.​ആ​ര്‍ നാ​ഷ​ന​ല്‍ കെ​മി​ക്ക​ല്‍ ല​ബോ​റ​ട്ട​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​രു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഗ​വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthGeneral HealthmalariaRGCB
News Summary - How do malaria parasites survive drugs?; RGCB makes important discovery
Next Story