കാത്തുസൂക്ഷിക്കാം; കരളി​െൻറ ആരോഗ്യം

liver

ക​​ര​​ളി​​ന് നീ​​ർ​​വീ​​ക്കം ഉ​​ണ്ടാ​​കു​​ന്ന അ​​വ​​സ്​​​ഥ​​യെ​​യാ​​ണ് ‘ഹെ​​പ്പ​​റ്റൈ​​റ്റി​​സ്’​ എ​​ന്നു പ​​റ​​യു​​ന്ന​​ത്. വൈ​​റ​​സ്​ ബാ​​ധ​​മൂ​​ലം ക​​ര​​ളി​​ന് നീ​​ർ​​വീ​​ക്ക​​മു​​ണ്ടാ​​കു​​ന്ന​ വൈ​​റ​​ൽ ഹെ​​പ്പ​​റ്റൈ​​റ്റി​​സാ​​ണ് ന​മ്മു​ടെ നാ​ട്ടി​ൽ സാ​​ധാ​​ര​​ണ​ കൂ​​ടു​​ത​​ലാ​യി ക​​ണ്ടു​​വ​​രു​​ന്ന​​ത്. പ്ര​​ധാ​​ന​​മാ​​യും എ,​ ​ബി, സി,​ ​ഡി, ഇ ​എ​ന്നി​ങ്ങ​നെ അ​​ഞ്ചു​​ത​​രം വൈ​​റ​​സു​​ക​ളാ​ണ്​ രോ​ഗ​കാ​രി​ക​ൾ. ഇ​​തി​​ൽ ബി​​യും സി​​യു​മാ​ണ്​ അ​പ​ക​ട​കാ​രി​ക​ൾ. നി​ല​വി​ൽ ലോ​​ക​​മെ​​മ്പാ​​ടും 325 ദ​​ശ​​ല​​ക്ഷം ആ​​ളു​​ക​​ളെ വൈ​​റ​​ൽ ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​-​ബി,​ സി ​എ​​ന്നി​​വ ബാ​​ധി​​ക്കു​​ന്നു​ണ്ട്. 

ആ​ഗോ​ള​ത​ല​ത്തി​ൽ ഇൗ ​രോ​ഗം​മൂ​ലം പ്ര​​തി​​വ​​ർ​​ഷം 1.4 ദ​​ശ​​ല​​ക്ഷം മ​​ര​​ണ​​ങ്ങ​​ൾ​ ന​ട​ക്കു​ന്നു​വെ​ന്ന്​ ക​ണ​ക്ക്. ഈ ​​വ​​ർ​​ഷ​​ത്തെ ലോ​​ക ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​ ദി​​ന പ്ര​​മേ​​യം ‘ഹെ​​പ്പ​​റ്റൈ​​റ്റി​​സി​​നെ ഉ​​ന്മൂ​​ല​​നം ചെ​​യ്യു​​ന്ന​​തി​​നാ​​യി പ​​ണം സ​​മാ​​ഹ​​രി​​ക്കു​​ക’ എ​​ന്ന​​താ​​ണ്. വ​​രു​​മാ​​നം കു​​റ​​വു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ പ്ര​​തി​​വ​​ർ​​ഷം 600 കോ​ടി ഡോ​​ള​​ർ അ​​ധി​​ക ഫ​​ണ്ട് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​ ഇ​​ല്ലാ​​താ​​ക്കു​​ന്ന​​തി​​നാ​​യി ആ​​വ​​ശ്യ​​മാ​​ണെ​​ന്ന ക​​ണ​​ക്കു​​ക​​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ്ര​മേ​യം തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. 
വൈ​​റ​​സി​​നെ കൂ​​ടാ​​തെ ബാ​​ക്ടീ​​രി​​യ, ചി​​ല മ​​രു​​ന്നു​​ക​​ൾ, മ​​ദ്യം ഇ​​വ​​യെ​​ല്ലാം രോ​ഗ​കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്. ക​​ര​​ൾ വീ​​ക്കം, ചെ​​റി​​യ പ​​നി, മ​​ഞ്ഞ​​പ്പി​​ത്തം, വി​​ശ​​പ്പി​​ല്ലാ​​യ്മ എ​​ന്നി​​വ​​യാ​​ണ് സാ​​ധാ​​ര​​ണ​​യാ​​യി ക​​ണ്ടു​​വ​​രു​​ന്ന രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ. 

വെ​ള്ള​ത്തി​ലൂ​ടെ പ​ക​രു​ന്ന​തി​നാ​ൽ ഹൈ​​പ്പ​​റ്റൈ​​റ്റി​​സ്-​എ​​യും ഇ​​യും സാ​​ധാ​​ര​​ണ മ​​ഴ​​ക്കാ​​ല​​ത്താ​​ണ് കൂ​​ടു​​ത​​ലാ​​യും കാ​​ണ​​പ്പെ​​ടു​​ന്ന​​ത്. വൈ​​റ​​ൽ പ​​നി​​യു​​ടെ ല​​ക്ഷ​​ണ​​ങ്ങ​​ളാ​​യ പ​​നി, ത​​ല​​വേ​​ദ​​ന, ശ​​രീ​​ര​​വേ​​ദ​​ന, ഛർ​​ദി, വി​​ശ​​പ്പി​​ല്ലാ​​യ്മ എ​​ന്നീ പ്രാ​​രം​​ഭ ല​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും പി​​ന്നീ​​ട് ക​​ണ്ണി​​നും മൂ​​ത്ര​​ത്തി​​നും മ​​ഞ്ഞ​​നി​​റം കാ​​ണ​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു. ഈ ​​അ​​വ​​സ്​​​ഥ​​യെ​​യാ​​ണ് അ​​ക്യൂ​​ട്ട് വൈ​​റ​​ൽ ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​ എ​​ന്നു പ​​റ​​യു​​ന്ന​​ത്. ര​ക്​​ത​പ​രി​ശോ​ധ​ന​യി​ലൂ​​ടെ രോ​​ഗ​​ത്തിെ​​ൻ​റ കാ​​ഠി​​ന്യ​​ത്തെ​​യും രോ​​ഗ​​കാ​​രി​​യാ​​യ വൈ​​റ​​സി​​നെ​​യും ക​​ണ്ടു​​പി​​ടി​​ക്കാ​​വു​​ന്ന​​താ​​ണ്. ഭൂ​​രി​​ഭാ​​ഗം ആ​​ളു​​ക​​ളി​​ലും നാ​​ലു മു​​ത​​ൽ ആ​​റ് ആ​​ഴ്ച​​ക​​ൾ​​ക്കു​​ള്ളി​​ൽ രോ​​ഗം പൂ​​ർ​​ണ​​മാ​​യും ഭേ​​ദ​​മാ​​കും. ഹെ​​പ്പ​​റ്റൈ​​റ്റി​​സ്-​ഇ ​ഒ​​രു ചെ​​റി​​യ ശ​​ത​​മാ​​നം ആ​​ളു​​ക​​ളി​​ൽ പ്ര​​ത്യേ​​കി​​ച്ച് ഗ​​ർ​​ഭി​​ണി​​ക​​ളി​​ൽ അ​​സു​​ഖം സ​​ങ്കീ​​ർ​​ണ​​മാ​​ക്കു​​ന്നു. ഹെ​​പ്പ​​റ്റൈ​​റ്റി​​സ് എ​​യും ബി​​യും ഇ​​യും ഒ​​രി​​ക്ക​​ൽ വ​​ന്നു​ക​​ഴി​​ഞ്ഞാ​​ൽ രോ​​ഗി പ്ര​​തി​​രോ​​ധ​ശ​ക്​​തി കൈ​​വ​​രി​​ക്കു​​ക​​യും ര​​ണ്ടാ​​മ​​താ​​യി ഈ ​​അ​​സു​​ഖം വ​​രാ​​ൻ സാ​​ധ്യ​​ത കു​​റ​​വു​​മാ​​ണ്. പ​​ണ്ട്​ കു​​ട്ടി​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണ് ഇ​​ത് ക​​ണ്ടി​​രു​​ന്ന​​തെ​​ങ്കി​​ൽ ഇ​​പ്പോ​​ൾ മു​​തി​​ർ​​ന്ന​​വ​​രി​​ലും ഇ​​ത് ക​​ണ്ടു​​വ​​രു​​ന്നു. 

മാ​​ര​​ക​​മാ​​യ വൈ​​റ​​സാ​​യ ‘ബി’ ​​ന​​മ്മു​​ടെ നാ​​ട്ടി​​ൽ കൂ​​ടു​​ത​​ലാ​​യി കാ​​ണ​​പ്പെ​​ടു​​ന്നു​​ണ്ട്്. അ​തേ​സ​മ​യം, ഹെ​​പ്പ​​റ്റൈ​​റ്റി​​സ്-​ബി ​ബാ​​ധി​​ച്ച ആ​​ളു​​ക​​ൾ തി​​ക​​ച്ചും ആ​​രോ​​ഗ്യ​​വാ​​ന്മാ​​രും രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ ഒ​​ന്നും​ത​​ന്നെ ഇ​​ല്ലാ​​ത്ത​​വ​​രു​​മാ​​ണ്. ഇ​​വ​​ർ ഹെ​​പ്പ​​റ്റൈ​​റ്റി​​സ്-​ബി ​കാ​​രി​​യ​​ർ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നു. മ​​റ്റു​​ള്ള​​വ​​ർ​​ക്ക്് ഇ​​വ​​രി​​ൽ​നി​​ന്നും രോ​​ഗം പ​​ക​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്. സാ​​ധാ​​ര​​ണ പ്ര​ത്യേ​ക​ത​രം ര​ക്​​ത​പ​രി​ശോ​ധ​ന, മെ​​ഡി​​ക്ക​​ൽ ചെ​​ക്ക​​പ്, ഓ​​പ​​റേ​​ഷ​​ന് മു​​മ്പു​​ള്ള ര​ക്​​ത​പ​രി​ശോ​ധ​ന, ഗ​​ർ​​ഭി​​ണി​​ക​​ൾ​​ക്ക് ന​​ട​​ത്തു​​ന്ന പ​രി​േ​ശാ​ധ​ന എ​​ന്നി​​വ​​യി​​ലൂ​​ടെ​​യാ​​ണ് പ​​ല​​പ്പോ​​ഴും രോ​​ഗം ക​​ണ്ടെ​​ത്തു​​ന്ന​​ത്. വൈ​​റ​​സ്​ ബി​​യും സി​​യും സാ​​ധാ​​ര​​ണ​​യാ​​യി ര​​ക​്​​ത​​ദാ​​നം, ലൈം​​ഗി​​ക​​വേ​​ഴ്ച, സ്വ​​വ​ർ​​ഗ​​ര​​തി, പ​​ച്ച​കു​​ത്ത​​ൽ, മ​​യ​​ക്കു​​മ​​രു​​ന്ന് കു​​ത്തി​​വെ​​ക്ക​​ൽ എ​​ന്നി​​വ​​യി​​ലൂ​​ടെ​​യാ​​ണ് പ​​ക​​രു​​ന്ന​​ത്. അ​​ണു​​ബാ​​ധ​​യു​​ണ്ടാ​​യാ​​ൽ അ​​ക്യൂ​​ട്ട് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, േക്രാ​​ണി​​ക് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, സി​​റോ​​സി​​സ്​ ലി​​വ​​ർ കാ​​ൻ​​സ​​ർ എ​​ന്നീ രോ​​ഗ​​ങ്ങ​​ളു​​ണ്ടാ​​വാം. 

അ​​ക്യൂ​​ട്ട് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​ വ​​ന്നു​ക​​ഴി​​ഞ്ഞാ​​ൽ ഭൂ​​രി​​ഭാ​​ഗം പേ​​രും ഒ​​ന്ന​​ര​​മാ​​സം​കൊ​​ണ്ട് സു​​ഖം പ്രാ​​പി​​ക്കു​​ന്നു. ആ​​റു മാ​​സ​​ത്തി​​നു​​ള്ളി​​ൽ 90 ശ​​ത​​മാ​​നം ആ​​ളു​​ക​​ളി​​ലും വൈ​​റ​​സ്​ ശ​​രീ​​ര​​ത്തി​​ൽ​നി​​ന്ന് അ​​പ്ര​​ത്യ​​ക്ഷ​​മാ​​വു​​ന്നു. 
എ​​ന്നാ​​ൽ, 10 ശ​​ത​​മാ​​നം ആ​​ളു​​ക​​ളി​​ൽ വൈ​​റ​​സ്​ ശ​​രീ​​ര​​ത്തി​​ൽ​ത​​ന്നെ നി​​ല​​നി​​ൽ​​ക്കു​​ക​​യും പി​​ന്നീ​​ട് േക്രാ​​ണി​​ക് ഹെ​​പ്പ​​റ്റൈ​​റ്റി​​സ്, സി​റോ​​സി​​സ്​ ലി​​വ​​ർ കാ​​ൻ​​സ​​ർ എ​​ന്നീ ഗു​​രു​​ത​​ര​​മാ​​യ ക​​ര​​ൾ​രോ​​ഗ​​ങ്ങ​​ളാ​​യി പ​​രി​​ണ​​മി​​ക്കു​​ക​​യും ചെ​​യ്യാം. വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ളി​​ൽ ‘ബി’​​യും ‘സി​’​യു​​മാ​​ണ് ലി​​വ​​ർ കാ​​ൻ​​സ​​റിെ​​ൻ​റ മു​​ഖ്യ കാ​​ര​​ണം. ഈ ​​ര​​ണ്ടു വൈ​​റ​​സി​​നു​​മെ​​തി​​രെ ഫ​​ല​​പ്ര​​ദ​​മാ​​യ ചി​​കി​​ത്സ​രീ​​തി​​ക​​ൾ ല​​ഭ്യ​​മാ​​ണ്. ഹെ​​പ്പ​​റ്റൈ​​റ്റി​​സ്​-​എ​​ക്കും ബി​​ക്കു​​മെ​​തി​​രെ പ്ര​​തി​​രോ​​ധ കു​​ത്തി​​വെ​​പ്പ് ല​​ഭ്യ​​മാ​​ണ്. 
(ലേ​ഖ​ക​ൻ കോ​​ഴി​​ക്കോ​​ട് മേ​​യ്ത്ര ഹോ​​സ്​​​പി​​റ്റ​​ലി​ൽ  ഗ്യാ​​സ്​േ​​ട്രാ​​എ​​ൻ​റ​റോ​ള​​ജി വി​ഭാ​ഗം ത​ല​വ​നും സീ​​നി​​യ​​ർ ക​​ൺ​​സ​​ൾ​​ട്ട​​ൻ​റു​മാ​ണ്)

Loading...
COMMENTS