Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പകർച്ചവ്യാധി പ്രതിരോധം; കമ്യൂണിറ്റി സ്ക്വാഡുകളുമായി ആരോഗ്യവകുപ്പ്

text_fields
bookmark_border
ത​ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ മേ​ൽ​നോ​ട്ട സ​മി​തി
പകർച്ചവ്യാധി പ്രതിരോധം; കമ്യൂണിറ്റി സ്ക്വാഡുകളുമായി ആരോഗ്യവകുപ്പ്
cancel

മ​ല​പ്പു​റം: മ​ഞ്ഞ​പ്പി​ത്ത​മ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ​ക്കും ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല മേ​ൽ​നോ​ട്ട സ​മി​തി​ക​ൾ​ക്കും രൂ​പം ന​ൽ​കി ആ​രോ​ഗ്യ​വ​കു​പ്പ്. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്ത​ൽ, രോ​ഗ​വാ​ഹ​ക നി​യ​ന്ത്ര​ണം, പ​രി​സ​ര​ശു​ചി​ത്വം, വ​യോ​ജ​ന​ങ്ങ​ളും ഭി​ന്ന​ശേ​ഷി​ക്കാ​രു​മ​ട​ങ്ങു​ന്ന അ​തീ​വ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ സാ​ധ്യ​മാ​ക്കാ​നാ​ണ് ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ 100 ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ന് നി​ല​വി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ത്തി​ൽ, പ്രാ​ദേ​ശി​ക പൊ​തു​ജ​നാ​രോ​ഗ്യ സ​മി​തി​ക​ൾ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഈ ​സ​മി​തി​ക​ളു​ടെ കീ​ഴി​ലാ​ണ് വാ​ർ​ഡ് ത​ല​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ​ക്ക് രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന ത​ല​ത്തി​ൽ രൂ​പ​വ​ത്ക​രി​ക്കു​ന്ന മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ ചെ​യ​ർ​മാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും, വൈ​സ് ചെ​യ​ർ​മാ​ൻ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​കും.

പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​യും പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും അ​വ​യു​ടെ ആ​ഘാ​തം കു​റ​ക്കാ​നു​മാ​ണ് വാ​ർ​ഡ് ത​ല​ത്തി​ലു​ള്ള സ്ക്വാ​ഡു​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ക. ത​ദ്ദേ​ശ സ്ഥാ​പ​ന​ത​ല​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​നാ​യി ഹോ​ട്ട്സ്പോ​ട്ട് കേ​ന്ദ്രീ​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കു​ന്ന മൈ​ക്രോ പ്ലാ​ൻ പ്ര​കാ​ര​മാ​ണ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ വ​ണ്ടൂ​ർ ഭാ​ഗ​ത്ത് മ​ഞ്ഞ​പ്പി​ത്ത​വും വ​ള​വ​ന്നൂ​രി​ൽ മീ​സി​ൽ​സും പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടു​ണ്ട്. മ​ഞ്ഞ​പ്പി​ത്ത​ത്തെു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വി​ൽ യു​വാ​വ് മ​രി​ച്ചി​രു​ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Health Department with community squads
Next Story