Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightദിവസം മുട്ട കഴിക്കൂ;...

ദിവസം മുട്ട കഴിക്കൂ;  ഭാരം കുറക്കൂ

text_fields
bookmark_border
ദിവസം മുട്ട കഴിക്കൂ;  ഭാരം കുറക്കൂ
cancel

രുചിയോടുമൊപ്പം ആരോഗ്യകരമായ ഭക്ഷണം കൂടിയാണ്​​ മുട്ട. ദിവസം മുഴുവൻ ഉൗർജ്ജസ്വലമായി നിൽക്കാനും ശരീരഭാരം കുറക്കാനും മുട്ട സഹായിക്കും. അതേസമയ,  ദിവസം രണ്ടു മുട്ടയിൽ കൂടുതൽ കഴിക്കുന്നത്​ ആരോഗ്യകരമായിരിക്കില്ല. ഒരു മുട്ടയും ഒരു മുട്ടയുടെ വെള്ളയുമാണ്​ ഡയറ്റീഷ്യൻമാർ നിർദേശിക്കുന്നത്​. ഏത്​ തരത്തിൽ കഴിക്കുന്നതും നല്ലതാണെങ്കിലും പുഴുങ്ങിക്കഴിക്കുന്നതാണ്​ കൂടുതൽ നല്ലതെന്ന്​ വിദഗ്​ധർ പറയുന്നു. മുട്ടയെ ഭക്ഷണത്തിലുൾപ്പെടുത്താനുള്ള എട്ടു ഗുണങ്ങൾ :

പ്രോട്ടീനി​​​െൻറ ഉറവിടം
എന്തുകൊണ്ടാണ്​ ഫിറ്റ്​നസ്​ ഇൻസ്​ട്രക്​ടർമാർ മുട്ടയെ പ്രോത്​സാഹിപ്പിക്കുന്നത്​ എന്നു ചിന്തിച്ചിട്ടുണ്ടോ? മുട്ടയിലടങ്ങിയ പ്രോട്ടീനാണ്​ അതിനു കാരണം. പ്രോട്ടീൻ പേശികളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. രക്​തത്തിലെ പഞ്ചസാരയിടെ അളവ്​ ക്രമീകരിക്കുന്നു. പേശീബലവും പ്രതിരോധ ശക്​തിയും നൽകുന്നു. ഭാരം കുറക്കുന്നതിന്​ സഹായിക്കുന്നു. പേശികളു​െട രൂപീകരണത്തിന്​ മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും സഹായിക്കും. 

എല്ലുകളു​െട ബലത്തിന്​
എല്ലുകളു​െട ബലത്തിന്​ ആവശ്യമായ വൈറ്റമിൻ ഡിയു​െട നല്ല ഉറവിടമാണ്​ മുട്ട. ഫോസ്​ഫറസും മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്​ എല്ലി​​​െൻറയും പല്ലി​​​െൻറയും ആരോഗ്യത്തിനും സഹായിക്കും. 

Egg

ബുദ്ധിവികാസത്തിന്
വൈറ്റമിൻ ബി, മോണോ- പോളിസാറ്റ്​േ​ച്വർഡ്​ ഫാറ്റ്​ എന്നിവയുടെ കലവറയാണ്​ മുട്ട. ആരോഗ്യമുള്ള നാഡീ ഞരമ്പുകൾക്കും തലച്ചോറിനും ഇവ അത്യാവശ്യമാണ്​.  

ആൻറി ഒാക്​സിഡൻറ്​സ്​ 
ആൻറി ഒാക്​സിഡൻറുകളായ ലുട്ടീൻ, സിയക്​സാന്തിൻ എന്നിവ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്​. പ്രായം കൂടുന്നതിനനുസരിച്ച്​ കണ്ണി​​​െൻറ പേശികൾക്കുണ്ടാകുന്ന പ്രശ്​നങ്ങളിൽ നിന്ന്​ ഇവ സംരക്ഷിക്കും. ഹൃദ്രോഗങ്ങളിൽ നിന്ന്​ സംരക്ഷണം നൽകുന്ന ട്രിപ്​റ്റോഫൻ, ട്രൈയോസിൻ, അമിനോ ആസിഡ്​സ്​ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്​. 

ഭാരം കുറക്കും
ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർഥമാണ്​ മുട്ട. പ്രോട്ടീൻ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ കുറേ സമയത്തേക്ക്​ വിശക്കുകയില്ല. 

മെറ്റബോളിക്​ പ്രവർത്തനങ്ങ​െള ഉത്തേജിപ്പിക്കും
ദഹന സമയത്ത്​ മുട്ടയിലെ പ്രോട്ടീൻ പെപ്​റ്റൈഡുകളായി മാറി രക്​തസമ്മർദം കുറക്കുന്നു. 

Egg yolk

കുറഞ്ഞ കാലറി
മുട്ടയിൽ വള​െര കുറഞ്ഞ കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മഞ്ഞക്കരുവോടു കൂടിയ വലിയ മുട്ടയിൽ 78 കാലറി മാത്രമാണ്​ അടങ്ങിയിട്ടുള്ളതെന്ന്​ അമേരിക്കയിലെ ഡിപ്പാർട്ട്​മ​​െൻറ്​ ഒാഫ്​ അഗ്രിക്കൾച്ചർ പറയുന്നു. ഭാരം നന്നായി കുറക്കണമെന്ന്​ ആഗ്രഹിക്കുന്നവർ മഞ്ഞക്കരു ഒഴിവാക്കി കഴിച്ചാൽ മതി. 

നല്ല കൊളസ്​ട്രോൾ (എച്ച്​.ഡി.എൽ) നില ഉയർത്തും
കൊളസ്​ട്രോൾ കൂടുതൽ അടങ്ങിയ ഭക്ഷണമാണ്​ മുട്ട. രക്​തത്തി​െല കൊളസ്​ട്രോളി​​​െൻറ അളവായി ട്രാൻസ്​ ഫാറ്റ്​ (ചീത്ത കൊളസ്​ട്രോൾ) ആണ്​ കണക്കിലെടുക്കുക. മുട്ടയിൽ കൊളസ്​ട്രോൾ നില ഉയർത്തുന്ന ഭാഗം മഞ്ഞക്കരുവാണ്​. കൊളസ്​ട്രോൾ കുറച്ചുകൊണ്ട്​ ദിവസത്തേക്ക്​ ആവശ്യമായ പ്രോട്ടീൻ കണ്ടെത്താൻ  മഞ്ഞക്കരു കഴിക്കാതെ രണ്ട്​ മുട്ടയുടെ വെള്ള മാത്രം കഴിക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:proteinmalayalam newsDietEggHealth News
News Summary - Have En Egg a Day, Loss Weight - Health News
Next Story