Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightമുടി കൊഴിയുന്നതിന്...

മുടി കൊഴിയുന്നതിന് പ്രായവും പാരമ്പര്യവും മാത്രമല്ല, ചില ശീലങ്ങളും കാരണമാവാം!

text_fields
bookmark_border
മുടി കൊഴിയുന്നതിന് പ്രായവും പാരമ്പര്യവും മാത്രമല്ല, ചില ശീലങ്ങളും കാരണമാവാം!
cancel

കണ്ണാടിയിൽ നോക്കുമ്പോൾ നെറ്റി കയറുന്നതും ചീപ്പിൽ കുടുങ്ങുന്ന മുടിയിഴകളും നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? ഇതിന് പാരമ്പര്യത്തെയും പ്രായത്തെയും മാത്രം കുറ്റം പറഞ്ഞ് സമാധാനിക്കാൻ വരട്ടെ. പുരുഷന്മാരിലെ കഷണ്ടിക്ക് കാരണം പുകവലിയാണ്. പുകയിലയും മുടിയുടെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി പഠനങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പുകവലിക്കുന്ന പുരുഷന്മാരിൽ കഷണ്ടി വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ ഇരട്ടിയാണ്. അതുകൊണ്ട് വിലകൂടിയ എണ്ണകളും ഷാംപൂകളും വാങ്ങിക്കൂട്ടുന്നതിന് മുമ്പേ ഈ ശീലം ഒഴിവാക്കാൻ കഴിയണം. പുകവലി രക്തചംക്രമണത്തെ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പുകവലിക്കുന്നവരില്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും ഓക്‌സിജന്‍ ഒഴുക്ക് കുറയുകയും പോഷകങ്ങളുടെ വിതരണം കുറയുകയും ചെയ്യും. രോമകൂപങ്ങളില്‍ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നതിനെ ആശ്രയിച്ചാണ് ആരോഗ്യമുളള മുടി വളരുന്നത്. ശരിയായ പോഷണം ലഭിച്ചില്ലെങ്കില്‍ മുടി കനം കുറഞ്ഞ് ദുര്‍ബലമാകുകയും വേഗത്തില്‍ കൊഴിഞ്ഞുപോകുകയും ചെയ്യും. ഇതിനര്‍ഥം എല്ലാ പുകവലിക്കാരിലും കഷണ്ടി വരുമെന്നല്ല. പക്ഷേ അപകടസാധ്യത താരതമ്യേന കൂടുതലായിരിക്കും.

എങ്ങനെയാണ് മുടിയെ നശിപ്പിക്കുന്നത്

മുടിയുടെ വളര്‍ച്ച തലയോട്ടിയിലെ ആരോഗ്യമുള്ള ഫോളിക്കിളുകളെ ആശ്രയിച്ചാണുള്ളത്. എന്നാൽ പുകവലി നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ ദോഷകരമായ വസ്തുക്കളെ ശരീരത്തിലെത്തിക്കും. ഇത്തരം പദാര്‍ഥങ്ങള്‍ തലയോട്ടിയിലെ രക്തയോട്ടം കുറക്കുക, നീര്‍വീക്കം വര്‍ധിപ്പിക്കുക, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവയുണ്ടാകുന്നതിന് കാരണമാകുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് മുടിവളര്‍ച്ചക്ക് കാരണമായ കോശങ്ങളെ നശിപ്പിക്കും. കാലക്രമേണ ഇത് മുടിയിഴകളെ ദുര്‍ബലമാക്കുകയും മുടിവളര്‍ച്ചയുടെ ചക്രം കുറക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ചിലരില്‍ പെട്ടെന്ന് മുടികൊഴിച്ചില്‍ ഉണ്ടാകുന്നു.

പുകവലി കഷണ്ടിക്ക് മാത്രമല്ല അകാല നരക്കും കാരണമാണ്. പുകവലിക്കുന്നവരില്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിപ്പിക്കും. ഇത് മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കും. രോമകൂപങ്ങളിലുള്ള പ്രത്യേക കോശങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന്‍ എന്ന പിഗ്മെന്റാണ് മുടിക്ക് നിറം നല്‍കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ ചെറുപ്പത്തില്‍ മുടി നരക്കുന്നതിന് കാരണം ഇതാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

പുകവലി ഒരു പ്രധാന അപകട ഘടകമാണെങ്കിലും മുടികൊഴിച്ചിലിന് മറ്റ് ചില ഘടകങ്ങള്‍ കൂടി കാരണമാകുന്നുണ്ട്.

ജനിതക ഘടകങ്ങള്‍(കുടുംബത്തില്‍ ആര്‍ക്കെങ്കിലും കഷണ്ടി ഉണ്ടെങ്കില്‍)

പോഷകാഹാരക്കുറവ്(ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഡി ഇവയുടെ കുറവ്)

വിട്ടുമാറാത്ത സമ്മർദം

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ചില മെഡിക്കല്‍ കാരണങ്ങള്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthsmokingcausesHair LossUnhealthy Habits
News Summary - Hair loss can be caused not only by age and heredity, but also by certain habits
Next Story