Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightശരീരഭാരം കുറയ്ക്കാൻ...

ശരീരഭാരം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഈ 10 ഭക്ഷണങ്ങൾ ശീലമാക്കാമെന്ന് പ്രശസ്ത യു.എസ് ഫിറ്റ്‌നസ് കോച്ച്

text_fields
bookmark_border
ശരീരഭാരം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഈ 10 ഭക്ഷണങ്ങൾ ശീലമാക്കാമെന്ന് പ്രശസ്ത യു.എസ് ഫിറ്റ്‌നസ് കോച്ച്
cancel

അമിതഭാരം കാരണം ഒന്നങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ കഴിയാതെ വിഷമിക്കുന്നവരേറെയുണ്ട്. അമിതമായ തടി കുറക്കാൻ പഠിച്ച പണി പതിനെട്ട് പയറ്റി. പട്ടിണി വരെ കിടന്നുവരെ കഷ്ടപ്പെട്ട് തടി കുറക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവർക്ക് ആശ്വാസകരമായ നിർദേശങ്ങളുമായി പ്രശസ്ത അമേരിക്കൻ ഫിറ്റ്‌നസ് കോച്ച് വിൽ സ്റ്റോൺ രംഗത്തെത്തിയിരിക്കുകയാണ്.

കഠിനമായ പട്ടിണിക്ക് പകരം ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ അമിതവണ്ണം എളുപ്പത്തിൽ കുറയ്ക്കാമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പോപ്‌കോൺ മുതൽ കോഴിയിറച്ചി വരെ ഉൾപ്പെടുന്ന പത്തോളം ഭക്ഷണപദാർഥങ്ങളാണ് അദ്ദേഹം തന്റെ സമൂഹ മാധ്യമ സന്ദേശത്തിലൂടെ പങ്കുവെച്ചത്.

ഭക്ഷണത്തിന്റെ അളവ് തീരെ കുറയ്ക്കുന്നതിന് പകരം വിശപ്പിനെ നിയന്ത്രിക്കുന്നതും ഉപാപചയ പ്രവർത്തനങ്ങൾ (Metabolism) വേഗത്തിലാക്കുന്നതുമായ ഭക്ഷണങ്ങൾ കഴിക്കാനാണ് നിർദേശം. കലോറി കുറഞ്ഞതും എന്നാൽ വയർ നിറഞ്ഞതായി തോന്നിക്കുന്നതുമായ 10 ഭക്ഷണപദാർഥങ്ങളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്.

  • പോപ്‌കോൺ: കലോറി വളരെ കുറവായതിനാൽ കൂടുതൽ അളവിൽ കഴിച്ചാലും ശരീരഭാരം കൂടില്ല. അനാവശ്യമായ വിശപ്പിനെ തടയാൻ ഇത് സഹായിക്കും.
  • മുട്ട: മുട്ടയുടെ മഞ്ഞയുൾപ്പെടെ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും സഹായിക്കും.
  • ചിക്കൻ ബ്രെസ്റ്റ്: പേശികളുടെ വളർച്ചയെ സഹായിക്കുന്ന കൊഴുപ്പ് കുറഞ്ഞ മാംസമാണിത്. ഇത് ദഹിക്കുമ്പോൾ കൂടുതൽ കലോറി ശരീരം സ്വയം കത്തിച്ചുകളയുന്നു.
  • ബ്രോക്കോളി: നാരുകൾ സമൃദ്ധമായ ബ്രോക്കോളി ദഹനവ്യവസ്ഥയെ സഹായിക്കുകയും വയർ നിറഞ്ഞ അനുഭവം ദീർഘനേരം നിലനിർത്തുകയും ചെയ്യുന്നു.
  • ബ്ലാക്ക് കോഫി: കൊഴുപ്പ് ഇല്ലാതാക്കാനും ഊർജം നൽകാനും വിശപ്പ് നിയന്ത്രിക്കാനും ബ്ലാക്ക് കോഫി ഉത്തമമാണ്.
  • ഗ്രീക്ക് യോഗർട്ട്: പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
  • വെള്ള മീനുകൾ: കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ നിറഞ്ഞതുമായ ഇത്തരം മീനുകൾ ശരീരഭാരം നിയന്ത്രിക്കാൻ അനുയോജ്യമാണ്.
  • ആപ്പിൾ: ചവച്ചരച്ച് കഴിക്കേണ്ടി വരുന്നതുകൊണ്ട് തന്നെ ആപ്പിൾ വേഗത്തിൽ വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ദഹനത്തിനും ഇത് ഗുണകരമാണ്.
  • റെഡ് ഫ്രൂട്ട്സ് (ബെറീസ്): കലോറി കുറഞ്ഞതും പോഷകഗുണമേറിയതുമായ സ്ട്രോബെറി പോലുള്ള പഴങ്ങൾ ശരീരത്തിന് ഊർജം നൽകുന്നു.
  • ഓട്‌സ്: രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാനും ദീർഘനേരം വിശപ്പില്ലാതെ നിലനിൽക്കാനും ഓട്‌സ് സഹായിക്കും.

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ ശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഭക്ഷണക്രമം വേണം സ്വീകരിക്കാൻ. ഇനി വിൽ സ്റ്റോൺ നിർദേശിച്ച ഈ പത്ത് ഭക്ഷണ പദാർഥങ്ങൾ നിങ്ങളുടെ മെനുവിൽ ചേർത്തുനോക്കൂ.. സംസ്കരിച്ച ഭക്ഷണങ്ങൾ അടുക്കളയിൽനിന്ന് ഒഴിവാക്കി ഇത്തരം പ്രകൃതിദത്ത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഭാരം കുറയ്ക്കുന്നത് പ്രയാസമുള്ള കാര്യമാകില്ലെന്നാണ് വിൽ സ്റ്റോൺ പരീക്ഷണത്തിന്റെ അനുഭവത്തിൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General HealthFoodsfitness tipsWeight Lossexpert talk
Next Story