ഡോക്​ടർമാർ മരുന്നുകമ്പനികളിൽനിന്ന്​ ഉപഹാരങ്ങൾ സ്വീകരിക്കരുത്

00:29 AM
13/07/2019
doctors

ന്യൂ​ഡ​ൽ​ഹി: ഡോ​ക്​​ട​ർ​മാ​ർ മ​രു​ന്നു​ക​മ്പ​നി​ക​ളി​ൽ​നി​ന്നും മേ​ഖ​ല​യി​ലെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഉ​പ​ഹാ​ര​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​ വ​ർ​ധ​ൻ പ​റ​ഞ്ഞു. ഇ​ത്​ പെ​രു​മാ​റ്റ​ച്ച​ട്ടം അ​നു​വ​ദി​ക്കു​ന്നി​ല്ല. ഡോ​ക്​​ട​ർ​മാ​ർ മേ​ൽ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് യാ​ത്രാ​ടി​ക്ക​റ്റു​ക​ളും മ​റ്റും സ്വീ​ക​രി​ക്കു​ന്ന​തും ആ​തി​ഥ്യം ഉ​ൾ​പ്പെ​ടെ ത​ര​പ്പെ​ടു​ത്തു​ന്ന​തും പ​ണം വാ​ങ്ങു​ന്ന​തും നി​രോ​ധി​ച്ച​താ​ണ്.

മ​രു​ന്നു ക​മ്പ​നി​ക​ളു​ടെ നൈ​തി​ക​ത​യി​ല്ലാ​ത്ത മാ​ർ​ക്ക​റ്റി​ങ്​ ത​​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച്​ സ​ർ​ക്കാ​റി​ന്​ പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി ഹ​ർ​ഷ​ വ​ർ​ധ​ൻ ​േലാ​ക്​​സ​ഭ​യെ അ​റി​യി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ർ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കും. നൈ​തി​ക​ച​ട്ടം ലം​ഘി​ക്കു​ന്ന ഡോ​ക്​​ട​ർ​മാ​​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ​ക്കും സം​സ്​​ഥാ​ന മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലു​ക​ൾ​ക്കും അ​ധി​കാ​ര​മു​​െണ്ടന്നും മ​ന്ത്രി പറഞ്ഞു. 

Loading...
COMMENTS