വെള്ളം കുടിച്ചതിന് ശേഷം ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരുന്നുണ്ടോ?
text_fieldsവെള്ളം കുടിച്ചതിന് ശേഷം ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. നിങ്ങൾക്ക് നിർജ്ജലീകരണം സംഭവിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കിൽ ഒരുമിച്ച് ധാരാളം വെള്ളം കുടിക്കുകയാണെങ്കിലോ ഇത് സാധാരണമാണ്. എന്നിരുന്നാലും ഇത് പതിവായി സംഭവിക്കുകയാണെങ്കിലോ ചെറിയ അളവിൽ വെള്ളം കുടിച്ചതിനുശേഷവും ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരുന്നുണ്ടെങ്കിലോ വൈദ്യ പരിശോധന നടത്തണമെന്ന് വിദഗ്ധർ പറയുന്നു.
കാരണങ്ങൾ
ഇത്തരം അവസ്ഥയുടെ ഒരു സാധാരണ കാരണം അമിതമായി സജീവമായ മൂത്രസഞ്ചിയാണെന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. ആഖിൽ ഖാൻ പറയുന്നു. മൂത്രാശയ പേശികൾ ഇടയ്ക്കിടെ ചുരുങ്ങുകയും അത് നിറയാത്തപ്പോൾ പോലും ശരീരത്തിൽ അടിയന്തിരാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നത് കൊണ്ടാണിത്.
മൂത്രനാളിയിലെ അണുബാധകൾ, കഫീൻ, മദ്യം എന്നിവയിൽ നിന്നുള്ള പ്രകോപനം, രക്തത്തിലെ പഞ്ചസാരയുടെ അളവിലെ അസുന്തലിതാവസ്ഥ, ഉത്കണ്ഠ, കുറഞ്ഞ സമയത്തിനുള്ളിൽ വളരെയധികം വെള്ളം കുടിക്കുക എന്നിവയാണ് മറ്റ് കാരണങ്ങൾ. വലിയ അളവിൽ വെള്ളം കുടിക്കുന്നത് മൂത്രസഞ്ചി അമിതമായി നിറയാനും ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ ഇടയാക്കുകയും ചെയ്യും.
എന്നാൽ, ഇടക്കിടെ മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, വേദന, മൂത്രത്തിൽ രക്തം, അടിവയറ്റിലെ അസ്വസ്ഥത, പനി, പെട്ടെന്ന് മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കാൻ രാത്രിയിൽ പലതവണ ഉണരുക എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ ആരോഗ്യവിദഗ്ധരെ സമീപിക്കണമെന്നും ഡോക്ടർ ഖാൻ പറയുന്നു.
ഇവ അണുബാധകൾ, മൂത്രാശയ വീക്കം, പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ, പ്രമേഹം പോലുള്ള ഉപാപചയ പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണങ്ങളാവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

