വ്യാ​യാ​മം അ​ർ​ബു​ദ  ശ​സ്​​ത്ര​ക്രി​യ​യു​ടെ  വി​ജ​യ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും

08:39 AM
04/02/2018
Cancer

സി​ഡ്​​നി: ശ്വാ​സ​കോ​ശ അ​ർ​ബു​ദ ശ​സ്​​ത്ര​ക്രി​യ​ക്ക്​ ത​യാ​റെ​ടു​ക്കു​ന്ന​വ​ർ ദി​വ​സേ​ന വ്യാ​യാ​മം ചെ​യ്യു​ന്ന​ത്​ ശ​സ്​​ത്ര​ക്രി​യ​യു​ടെ വി​ജ​യ​സാ​ധ്യ​ത കൂ​ട്ടു​മെ​ന്ന്​ പ​ഠ​നം. ശ​സ്​​ത്ര​ക്രി​യ​ക്ക്​ മു​മ്പു​ള്ള വ്യാ​യാ​മം 48 ശ​ത​മാ​ന​ത്തോ​ളം സ​ങ്കീ​ർ​ണ​ത കു​റ​ക്കു​െ​മ​ന്നാ​ണ്​ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ദീ​ർ​ഘ​നാ​ള​ത്തെ ആ​ശു​പ​ത്രി​വാ​സം ഒ​ഴി​വാ​ക്കാ​മെ​ന്നും ബ്രി​ട്ടീ​ഷ്​ ജേ​ണ​ൽ ഒാ​ഫ്​ സ്​​പോ​ർ​ട്​​സ്​ മെ​ഡി​സി​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ​ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. 

ശ്വാ​സ​കോ​ശ അ​ർ​ബു​ദം ബാ​ധി​ച്ച രോ​ഗി​ക​ളു​ടെ ശ​സ്​​ത്ര​ക്രി​യ പ​ല​പ്പോ​ഴും സ​ങ്കീ​ർ​ണ​ത നി​റ​ഞ്ഞ​താ​കാ​റു​ണ്ട്. ഇ​ത്​ അ​സു​ഖ​ബാ​ധി​ത​രു​ടെ ജീ​വി​ത​നി​ല​വാ​ര​ത്തെ​യും പ​ണ​ച്ചെ​ല​വി​നേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. എ​ന്നാ​ൽ, വ്യാ​യാ​മം ചെ​യ്യു​ന്ന​തു​മൂ​ലം ഇ​തു​പോ​ലു​ള്ള സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​മെ​ന്നും മ​രു​ന്നു​ക​ളോ​ട്​ വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കു​മെ​ന്നും യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ സി​ഡ്​​നി​യി​ലെ പ്ര​ഫ​സ​റാ​യ ഡാ​നി​യേ​ൽ സ്​​റ്റീ​ഫ​ൻ പ​റ​ഞ്ഞു. വി​വി​ധ ത​ര​ത്തി​ലു​ള്ള അ​ർ​ബു​ദം ബാ​ധി​ച്ച 806 പേ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്.

COMMENTS