Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightനമ്മുടെ കുട്ടികൾക്കും...

നമ്മുടെ കുട്ടികൾക്കും കോവിഡ്​ ബാധിക്കുമോ?

text_fields
bookmark_border
നമ്മുടെ കുട്ടികൾക്കും കോവിഡ്​ ബാധിക്കുമോ?
cancel

‘കൂടുതൽ പ്രതിരോധശേഷിയുള്ളവരാണ് കുഞ്ഞുങ്ങൾ’ എന്നത്​ ഈ കൊറോണ കാലത്ത്​ ആശ്വാസകരം തന്നെയാണ്​. കൊറോണ വൈറസ്​ സ ംബന്ധിച്ച പഠനങ്ങളിൽ, കുട്ടികളിൽ വളരെ കുറഞ്ഞ ശതമാനത്തിന് മാത്രമേ വൈറസ്​ ബാധ ഉണ്ടാകൂയെന്നാണ് തെളിഞ്ഞിരിക്കുന് നത്​. പ്രായമായവരിൽ ഗുരതര ആരോഗ്യപ്രശ്​നങ്ങൾക്കും മരണത്തിനും വരെ കാരണമായേക്കാവുന്ന ​കോവിഡ്​19 കുഞ്ഞുങ്ങളിൽ മ ാരകമായിരിക്കില്ലെന്നാണ്​ റിപ്പോർട്ട്​. എന്നാൽ വൈറസ്​ ബാധയിൽ നിന്നും ഇവരും അതീതരല്ല.

കർശനമായ സാമൂഹിക അകല ം പാലിക്കൽ നടപടികളിലേക്ക്​ കടക്കും മുമ്പു തന്നെ ലോകത്തെ പല രാജ്യങ്ങളിലും സ്കൂൾ അടച്ചുപൂട്ടി. ഇതോടെ കോവിഡ്​ കുട്ടികളെയും ബാധിക്കുമോയെന്ന ആധിയിലായി ലോകം.

വൈറസ് ബാധിതരുമായി ഇടപഴകിയാൽ രോഗ സാധ്യതയേറെ< /strong>

മുതിർന്നവരെപ്പോലെ, കൊറോണ വൈറസ്​ ബാധിതരുമായി സമ്പർക്കത്തിലേർപ്പെടുന്ന കുഞ്ഞുങ്ങൾക്കും അസുഖം ബാധിച ്ചേക്കാം. അവരിലും ജലദോഷവും പനിയും മറ്റുമായി കോവിഡ് -19 ൻെറ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും.“ കോവിഡ്​ മഹാമാരിയു ടെ തുടക്കത്തിൽ കുട്ടികൾക്ക് വൈറസ് ബാധിക്കില്ലെന്ന് കരുതിയിരുന്നു, എന്നാൽ കുട്ടികളിലെ അണുബാധയുടെ അളവ് മുതിർന ്നവരിലേതിന് തുല്യമാണെന്ന് പിന്നീട്​ വ്യക്തമായി’’ - ഓക്​സ്​ഫോർഡ്​ സർവകലാശാലയിലെ പീഡിയാട്രിക് ഇൻഫെക്​ഷൻ ആൻറ ്​ ഇമ്മ്യൂനിറ്റി പ്രഫസറായ ആൻഡ്രൂ പൊള്ളാർഡ് വിശദീകരിക്കുന്നു. കുഞ്ഞുങ്ങൾക്ക്​ വൈറസ്​ ബാധയുണ്ടാകു​​മ്പോൾ വള രെ ചെറിയ ലക്ഷണങ്ങളാണ്​ കാണിക്കുകയെന്നും അദ്ദേഹം പറയുന്നു.

ഫെബ്രുവരി 20 വരെ ചൈനീസ് സ​​​െൻറർ ഫോർ ഡിസീസ് കൺട് രോൾ ആൻഡ് പ്രിവൻഷൻ രേഖപ്പെടുത്തിയ ഡാറ്റ പ്രകാരം 72,314 കോവിഡ്19 കേസുകളിൽ രണ്ട്​ ശതമാനം പേർ 19 വയസിന്​ താഴെയുള്ളവരാണ് ​. യു.എസ് 508 കോവിഡ്​ രോഗികളിൽ നടത്തിയ പഠനത്തിൽ രോഗബാധിതരായ കുട്ടികൾക്കിടയിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട ്ടില്ല.

“യാത്രക്കിടെയോ ജോലിസ്ഥലത്തു നിന്നോ മുതിർന്നവർക്ക്​ വൈറസ്​ ബാധയുണ്ടായിരിക്കാം. വീട്ടിലെത്തു​ മ്പോൾ ഇവരുമായി ഇടപഴകുന്ന കുട്ടികൾക്കും വൈറസ്​ ബാധ പകർന്നേക്കാം. ഇങ്ങനെയാണ്​ വൈറസ്​ ബാധയുള്ള കുട്ടികളുടെ എണ്ണ ത്തിൽ വർധനവുണ്ടാകുന്നത്​” -സതാംപ്ടൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻഫെക്​ഷൻ കൺസൾട്ടൻറ്​ സഞ്ജയ് പട്ട േൽ പറയുന്നു.

ആഗോളതലത്തിൽ തന്നെ കോവിഡ്​ ബാധിച്ച കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്​. എന്നാൽ കടുത്ത ലക്ഷ ണങ്ങൾ ഉള്ളവരിലോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളിലോ മാത്രമേ കോവിഡ്​ പരിശോധന നടത്തുന്നുള്ളൂ എന്നതിനാൽ യഥാർഥ കണക്കുകൾ ലഭിക്കുന്നില്ല.

കോവിഡ്​ മുതിർന്നവരേക്കാൾ വ്യത്യസ്​തമായി എങ്ങനെ കുട്ടികളെ ബാധിക്കുന്നു?

ആഗോളതലത്തിലെ പഠനങ്ങളും കണക്കുകളും എടുത്തുനോക്കുകയാണെങ്കിൽ ഗുരുതരമായ അസുഖങ്ങൾ ഉള്ളവരിലും ജീവിതശൈലി രോഗങ്ങൾ ഉള്ളവരിലും, രോഗപ്രതിരോധ ശേഷി ചികിത്സകളിലോ കാൻസർ ചികിത്സകളിലോ ഉള്ളവരിലും വൈറസ്​ ബാധ ഗുരുതരമായേക്കാം. എന്നാൽ ഈ അവസ്ഥയിലുള്ളവർ കുഞ്ഞുങ്ങളാണെങ്കിൽ രോഗബാധയുടെ തീവ്രത വളരെ കുറവായിരിക്കുമെന്ന്​ ​പ്രഫസർ ആൻഡ്രൂ പൊള്ളാർഡ് പറയുന്നു. ഇവരിൽ മുതിർന്നവരേക്കാൾ വളരെ കുറഞ്ഞ രോഗലക്ഷണങ്ങളുമാണ്​ ഉണ്ടാവുക.

ചൈനയിൽ കോവിഡ് 19 ബാധിച്ച കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിൽ പകുതിയിലധികം പേർക്കും പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തുമ്മൽ എന്നിവയുടെ നേരിയ ലക്ഷണങ്ങൾ മാത്രമുണ്ടായിരുന്നത്​. മൂന്നിലൊന്ന് പേർക്ക് ന്യുമോണിയയുടെ ലക്ഷണങ്ങളും കാണപ്പെട്ടു. ഇവർക്ക്​ തുടർച്ചയായ പനി, ചുമ, ശ്വാസതടസം എന്നിവയുണ്ടെങ്കിലും ശ്വാസമെടുക്കാനുള്ള ബുദ്ധിമു​ട്ടോ ശ്വസം ലഭിക്കാത്ത അവസ്ഥയോ ഉണ്ടായിട്ടില്ല.

കൊറോണ വൈറസ് ബാധിച്ച കുട്ടികൾ മുതിർന്നവരേക്കാൾ പെട്ടന്ന്​ ഭേദപ്പെടുന്നത്​ എന്തുകൊണ്ട്?

കോവിഡ്​ വൈറസ് എന്നത്​ പുതിയതായതുകൊണ്ട്​ തന്നെ ഇത്​ കുറിച്ച്​ കൂടുതൽ അറിയില്ലെന്നതാണ്​ പ്രധാന ന്യൂനതയെന്ന് യു.കെ ന്യൂപോർട്ടിലെ ഡേവിഡ് ഹൈഡ് ആസ്ത്മ ആൻഡ് അലർജി റിസർച്ച് സ​​​െൻറർ ഡയറക്ടർ റോബർട്ട്സ് പറയുന്നു.

“വൈറസിന് കോശത്തി​ന്റെ ഉപരിതലത്തിലുള്ള പ്രോട്ടീ​ന്റെ (റെസിപ്റ്റർ) സഹായത്തോടെ മാത്രമേ കോശത്തി​ന്റെ അകത്ത്​ പ്രവേശിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. കൊറോണ വൈറസ് ഇങ്ങനെ കോശത്തിനകത്തെത്താൻ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം II (ACE-2) റെസിപ്​റ്ററായി ഉപയോഗിക്കുന്നതായാണ്​ കണ്ടെത്തിയിരിക്കുന്നത്​. കുട്ടികൾക്ക് അവരുടെ മുകളിലെ ശ്വാസോഛ്വാസ മാർഗങ്ങളേക്കാൾ (എയർവേ) താഴ്ന്ന മാർഗങ്ങളിൽ (ശ്വാസകോശത്തിൽ) എ.സി.ഇ -2 റെസിപ്റ്ററുകൾ കുറവായിക്കും. അതിനാൽ കുഞ്ഞുങ്ങൾക്ക്​ പ്രധാനമായും വൈറസ്​ ബാധിക്കുന്നത് അവരുടെ മുകളിലെ എയർവേകളായ മൂക്ക്, വായ, തൊണ്ട എന്നിവിടങ്ങളിലായിരിക്കും. അതുകൊണ്ടാണ്​ അവർക്ക് കടുത്ത ശ്വാസതടസം, ന്യൂമോണിയ ​ പോലുള്ള അവസ്ഥ വരാത്തത്​ ”- റോബർട്ട്സ് വിശദീകരിക്കുന്നു.

കുട്ടികൾക്ക്​ മുതിർന്നവരേക്കാൾ രോഗപ്രതിരോധശേഷി ഉണ്ടെന്നതും രോഗ മൂർഛ ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണമാണ്​. കുട്ടികളിൽ പ്രത്യേകിച്ച് നഴ്സറിയിലോ സ്കൂളിലോ ഉള്ള പ്രായക്കാർക്ക്​ ധാരാളം ശ്വാസകോശ സംബന്ധമായ അണുബാധകൾ‌ ഉണ്ടാകാറുണ്ട്​. ഇത്​ അവരുടെ ശരീരത്തിൽ മുതിർന്നവരേക്കാൾ കൂടുതൽ ആൻറിബോഡികൾ പ്രവർത്തിക്കാനിടയാക്കുന്നു. ഇതും വൈറസിനെ പ്രതിരോധിക്കാൻ സഹായകമാകുവെന്നാണ്​ വിദഗ്​ധർ പറയുന്നത്​.

കുട്ടികളിൽ നിന്ന്​ വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ?
കുട്ടികളിൽ മിതമായ രോഗലക്ഷണങ്ങളാണ്​ ഉള്ളതെങ്കിലും വൈറസ്​ ബാധ അവരുമായി ഇടപഴകുന്നവരിലേക്ക്​ പകരും. കുട്ടികൾക്ക് അപകടസാധ്യത കുറവാണെങ്കിലും അവരിലൂടെ രോഗം പടരുന്നു എന്നതിനാൽ കൃത്യമായ നിരീക്ഷണവും ചികിത്സയും നൽകണം. രോഗപ്രതിരോധ ശേഷിയുള്ള കുട്ടികൾക്ക്​ ചെറിയ ലക്ഷണത്തോടെ തന്നെ വൈറസ്​ ബാധ മാറിയേക്കാം. എന്നാൽ വൈറസ്​ സമൂഹത്തിലേക്ക്​ പടർത്തുന്ന പ്രധാന റൂട്ടുകളിലൊന്നാണ് കുട്ടികൾ എന്നത്​ മറക്കരുത്​.

നവജാതശിശുക്കളെ കോവിഡ് -19ബാധിക്കുന്നുണ്ടോ?

ലോകത്തിൻെറ പല ഭാഗങ്ങളിലേക്ക്​ കോവിഡ്​ പടർന്നുകൊണ്ടിരിക്കു​ന്ന സാഹചര്യത്തിൽ നവജാതശിശുക്കളിലും വൈറസ്​ ബാധ ഉണ്ടായിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. ഇതുവരെ രണ്ട് നവജാത ശിശുക്കളിലാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്, ഒന്ന് ചൈനയിലെ വുഹാനിലും രണ്ടാമത്തേത്​ ലണ്ടനിലും. ഈ കുഞ്ഞുങ്ങൾക്ക് ഗർഭപാത്രത്തിൽ വെച്ച്​ അണുബാധയുണ്ടായോ അതോ ജനിച്ചതിനുശേഷം പകർന്നതോയെന്ന്​ ഇതുവരെ അറിവായിട്ടില്ല. രണ്ട് സാഹചര്യങ്ങളിലും, അവരുടെ അമ്മമാർ കോവിഡ്​ പോസിറ്റീവ്​ ആയിരുന്നു.

കൊറോണ വൈറസ് ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ ബാധിക്കുമോ?

കഠിനമായ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെഴ്സ്) എന്നിവക്ക്​ കാരണമായ വൈറസുകൾ ഗർഭിണിയായ സ്ത്രീയിലൂടെ അവളുടെ കുഞ്ഞിനെയും ബാധിച്ചേക്കാം. ഇത് ഗർഭം അലസൽ, അകാല പ്രസവം, കുഞ്ഞി​ന്റെ മോശം വളർച്ച എന്നിവക്ക്​ കാരണമാകും. എന്നാൽ കോവിഡ്​ 19ൽ സമാനമായ സംഭവങ്ങൾ ഇതുവ​രെ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. കോവിഡ് -19 സ്ഥിരീകരിച്ച അമ്മമാരും രോഗമുക്തി നേടിയിട്ടുണ്ട്​.

കോവിഡ് -19 കുട്ടികളുടെ പ്രായപരിധി അനുസരിച്ച്​ വ്യത്യസ്തമായി ബാധിക്കുന്നുണ്ടോ?

ഒരോ പ്രായക്കാരിലും വൈറസ്​ ബാധയുടെ തീവ്രത വ്യത്യസതമായിരിക്കുമെന്നാണ്​ വിദഗ്​ധർ പറയുന്നത്​. മറ്റ് പ്രായപരിധിയിലുള്ളവരെ അപേക്ഷിച്ച് ശിശുക്കൾ മുതൽ അഞ്ചുവയസു വരെയുള്ളവർക്ക്​ കോവിഡ് -19 ബാധി കൂടുതലാണെന്ന്​ ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 10 ശിശുക്കളിൽ ഒരാളിൽ കഠിനമോ ഗുരുതരമോ ആയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അഞ്ചോ അതിൽ കൂടുതലോ പ്രായമുള്ള കുട്ടികളിൽ 100 ​​ൽ മൂന്നോ നാലോ പേർ മാത്രമാണ് കഠിനമോ ഗുരുതരമോ ആയ രോഗവസ്ഥയുണ്ടായത്​.

കൊറോണ വൈറസ് ബാധിക്കുന്നതിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാൻ കഴിയും?

അണുനാശിനി ഉപയോഗിച്ചുള്ള കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ, അണുനാശിനി ഉപയോഗിച്ച്​ കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന വസ്​തുക്കൾ തുടച്ചുവെക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ അവരെ നിർബന്ധിപ്പിക്കുക. രക്ഷിതാക്കൾ പുറത്തുപോയി വന്നാൽ അണുനാശിനികൊണ്ട്​ അവരുപയോഗിച്ച വസ്​തുക്കളും കൈകളും വൃത്തിയാക്കിയ ശേഷമേ കുട്ടികളുമായി ഇടപഴകാവൂ. കുഞ്ഞുങ്ങളുടെ മുഖത്തോ കണ്ണിലോ മൂക്കിലോ വായുടെ ഭാഗങ്ങളിലോ തൊടാതിരിക്കാൻ ശ്രമിക്കണം. മുതിർന്ന പൗരൻമാരുള്ള വീടുകളിലും കുട്ടികളെ അവർക്കൊപ്പം വിടാതെ മാറ്റി നിർത്താൻ ശ്രമിക്കുക.

കുട്ടികളിൽ നിന്ന്​ പ്രായമായവർക്കും വീട്ടിലെ അസുഖ ബാധിതർക്കും വൈറസ്​ പടരാതിരിക്കാൻ എന്തുചെയ്യണം?

കുട്ടികൾക്ക്​ അസുഖം ബാധിച്ചാൽ, അതും പകർച്ചവ്യാധിയാണെങ്കിൽ നിയന്ത്രിക്കുക വളരെ ബുദ്ധിമു​ട്ടേറിയ കാര്യമാണ്​. സമ്പർക്കവിലക്ക്​ ഏർപ്പെടുത്തുക, കൈയും അവരിടപഴകിയ സ്ഥലവും വസ്തുക്കളും അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ പ്രായമായവരെയും അസുഖമുള്ള ബന്ധുക്കളെയും വൈറസ്​ ബാധിക്കുന്നത്​ തടയാനാകും. ഇതിൽ ഏറ്റവും പ്രധാനം കുട്ടികളിൽ നിന്നും സുരക്ഷിത അകലം പാലിക്കുക എന്നത്​ മാത്രമാണ്​.

കോവിഡ് -19 നെക്കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടതുണ്ടോ?

കോവിഡ് -19 നെക്കുറിച്ചുള്ള വളരെയധികം വാർത്തകളും റിപ്പോർട്ടുകളും കുഞ്ഞുങ്ങളും ശ്രദ്ധിക്കുന്നുണ്ടാകാം. അവരിൽ ഭീതി ഉണ്ടാക്കാതിരിക്കുക എന്നതാണ്​ രക്ഷിതാക്കൾ ആദ്യം ചെയ്യേണ്ടത്​. അസുഖത്തെ കുറിച്ചും കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ അവർക്ക്​ വിശദീകരിച്ചു കൊടുക്കാം. എന്നാൽ കോവിഡ് വൈറസ്​ ബാധിച്ച്​ കുട്ടികൾ മരിക്കില്ലെന്ന ധൈര്യവും അവർക്ക്​ പകരണം.

വിവരങ്ങൾക്ക്​ കടപ്പാട്​: ബി.ബി.സി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthwhoCoronavirusKids health#Covid19Health News
News Summary - Can children catch the coronavirus? - Health news
Next Story